Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വില കുതിക്കും. ബാലഗോപാല്‍ ഇഞ്ചിയായി ദിവസവും പന്ത്രണ്ട് കോടി വെട്ടുന്ന മൂന്ന് വെള്ളാനകള്‍

25 JANUARY 2023 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കടത്തില്‍ നിന്നും പെരുംകടത്തിലേയ്ക്ക് വീണു കൊണ്ടിരിക്കുന്ന കേരളത്തിന്റെ അവസ്ഥ ദയനീയമായി മാറുകയാണ്. ക്ഷേമപെന്‍ഷനുകളുടെയും ആനുകൂല്യങ്ങളുടെ ബലത്തില്‍ അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ വീണ്ടും വീണ്ടും കസരേകളുറപ്പിക്കാനായി നടത്തി കൊണ്ടിരുന്ന വിട്ടുവീഴ്ചകളും അതിലൂടെയുണ്ടായ നഷ്ടവും വളര്‍ന്ന് വളര്‍ന്ന് സാമ്പത്തികനിലയാകെ തകര്‍ത്തിരിക്കുകയാണ്. ഒരോ മാസവും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും കടംഎടുക്കേണ്ട് വന്നതോടെ കേന്ദ്രവും കടനെടുപ്പിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുയര്‍ന്ന കടവും കിഫ്ബി വായ്പയും മസാലാ ബോണ്ടും എല്ലാം കൂടി നാല് ലക്ഷം കോടിയ്ക്കടുത്ത് കടമെത്തിയിരിക്കുന്നു. കേരളത്തില്‍ മൂന്ന് സ്ഥാപനങ്ങളുടെ ദൈനംദിന നഷ്ടമാണ് സര്‍ക്കാരിന് ഇത്രയധികം ബാധ്യതയിലേക്ക് തള്ളിവുടന്നതെന്ന സ്വഭാവികയ ചിന്ത ഉയരുന്നുണ്ട്.

കേരള സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ കവിഞ്ഞു. ഓരോ മാസവും ധനകാര്യ വകുപ്പ് എടുത്തുകൊണ്ടിരിക്കുന്ന കടം, 3500 മുതല്‍ നാലായിരം  കോടി രൂപ വരെയാണ്. ഭീമമായ ഈ കടമെടുപ്പിന് പലരും നിരത്തുന്ന ന്യായീകരണം, കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും ഇതിനേക്കാളേറെ കടമെടുക്കുന്നു എന്നാണ്. മറ്റിടങ്ങളിലെ കടമെടുപ്പ് അടിസ്ഥാന സൗകര്യവികസനത്തിനും, മറ്റ് പ്രത്യുത്പാദനപരമായ ആവശ്യങ്ങള്‍ക്കുമാണെങ്കില്‍, ഇവിടത്തെ കടമെടുപ്പ് ശമ്പളവും പെന്‍ഷനും കൊടുക്കാനാണ്. കടമെടുക്കുന്ന തുക എങ്ങനെ തിരിച്ചടയ്ക്കണമെന്ന ചിന്തപോലും ഉയരുന്നില്ല. കടം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് കെ.എന്‍.ബാലഗോപാല്‍ ബജറ്റ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍  ഇന്ധനത്തിനും മദ്യത്തിനും ഒഴികെ എല്ലാ നികുതികളിലും വര്‍ധന വരുത്തുമെന്നാണ് അറിയുന്നത്.. ഭൂമിയുടെ ന്യായവില, മുദ്രപ്പത്രം, മോട്ടര്‍ വാഹന നികുതി, ഫീസ്, പിഴ എന്നിവ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പതിവായുള്ള ന്യായവില വര്‍ധനയ്ക്കു പുറമെ മുദ്രപ്പത്രവില കൂടി വര്‍ധിപ്പിച്ചാല്‍ ഭൂമിയിടപാടുകള്‍ക്കുള്ള ചെലവ് ഒറ്റയടിക്കു കുതിക്കും. ഉപ്പ തൊട്ടകര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധിക്കുമെന് പ്രചരണവും ശ്കതമാണ്. സ്വര്‍ണ്ണത്തിന് ഇനിയും നികുതി കൂടാന്‍ സാധ്യതയില്ലെന്നാണ് കണക്ക് കൂട്ടല്‍ . നിത്യോപയോഗ സാധനങ്ങള്‍ക്കും, ആഹാര പദാര്‍ത്ഥങ്ങളും വലിയ വര്‍ദ്ധന ഒഴിവാക്കിയാണ് ഭൂമിയേയും വാഹനത്തേയും പിടിക്കുന്നതെന്നാണ് സൂചന.

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും യഥാര്‍ത്ഥ സാമ്പത്തിക പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശക്തമായ യൂണിയനുകളെ എതിര്‍ക്കാന്‍ ഇരുമുന്നണികള്‍ക്കും താത്പര്യമില്ലെന്നതുതന്നെയാണ് കടപെരുപ്പത്തില്‍ എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ധനസ്ഥിതി കൂടുതല്‍ വഷളാക്കുന്നത് കെ.എസ്.ആര്‍.ടി.സി, കെ. എസ്. ഇ.ബി, കേരള വാട്ടര്‍ അതോറിട്ടി എന്നീ സ്വതന്ത്ര സ്ഥാപനങ്ങളാണ്. ആറു കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന നഷ്ടം. കെ.എസ്.ഇ.ബിയുടെ പ്രതിദിന നഷ്ടം നാലുകോടി രൂപ. വാട്ടര്‍ അതോറിട്ടി രണ്ടുകോടി രൂപ നഷ്ടവുമായി തൊട്ടു പിന്നിലുണ്ട്. ഗതാഗതത്തിന്റെ ആര് കോടിയും, വൈദ്യുത ബോര്‍ഡിന്റെ നാല് കോടിയും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് കോടിയും ചേര്‍ത്ത് ഈ മൂന്നു സ്ഥാപനങ്ങളും കൂടി മലയാളികളുടെ 12 കോടി രൂപ ദിവസവും ചോര്‍ത്തുന്നു.

ഈ പ്ന്ത്രണ്ട് കോടി ദൈനംദിന നഷ്ടത്തിനാണ് സര്‍ക്കാര്‍ മാസം മൂവായിരത്തി അഞ്ഞൂറ് കോടി വീതം കടമെടുക്കുന്നത്. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഭൂമിയുടെ ന്യായവിലയിലും വ്യത്യാസം വരുത്തുന്നുണ്ട് .ഇപ്പോള്‍ ഭൂമിന്യായവിലയുടെ 8 ശതമാനമാണ് മുദ്രപ്പത്രത്തിനായി ചെലവാക്കേണ്ടത്. 2% തുക റജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുന്നു. അങ്ങനെ ന്യായവിലയുടെ ആകെ 10 ശതമാനമാണ് നല്‍കേണ്ടത്. ഇത് 12% ആക്കാനാണ് ആലോചന. കഴിഞ്ഞ വര്‍ഷം ഭൂമിയിടപാടിലൂടെ റെക്കോര്‍ഡ് വരുമാനമാണ് സര്‍ക്കാര്‍ നേടിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളിലും 5% മുതല്‍ 10% വരെ വര്‍ധന പരിഗണനയിലാണ്. മോട്ടര്‍വാഹന നികുതിയില്‍ വര്‍ധന ആലോചിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നികുതി കേരളത്തിലാണെന്ന മുന്നറിയിപ്പ് ധനവകുപ്പിന് മോട്ടര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, നികുതി എത്ര വര്‍ധിപ്പിച്ചാലും വാഹനക്കച്ചവടം കുറയില്ലെന്നതാണ് വര്‍ധന വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ജിഎസ്ടി ഇനത്തിലും ഏറ്റവുമധികം നികുതി വാഹനവിപണിയില്‍ നിന്നാണ്.

വൈദ്യുത വാഹനങ്ങള്‍ക്ക് 5% മാത്രമാണു നികുതി. മറ്റു വാഹനങ്ങള്‍ക്ക് 9% മുതല്‍ 29% വരെയാണ്. വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂടിവരുന്നത് ഭാവിയില്‍ നികുതിവരുമാനം കുറയാന്‍ കാരണമായേക്കാം എന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്ത് വൈദ്യുത വാഹനങ്ങളുടെ നികുതിയില്‍ നേരിയ വര്‍ധന വരുത്താമെന്ന ശുപാര്‍ശയും പരിഗണനയിലാണ്

പൊതു ഗതാഗതവും സേവനവുമായ കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാനുള്ള പരിശ്രമങ്ങള്‍ അനേക ദശകങ്ങളായി നടക്കുന്നുണ്ടെങ്കിലും, എല്ലാം പരാജയപ്പെട്ടതേയുള്ളൂ. കെ.എസ്.ആര്‍.ടി.സിയെ എയര്‍ ഇന്ത്യാ മോഡലില്‍ സ്വകാര്യവത്കരിക്കുക മാത്രമേ ഇനി മാര്‍ഗമുള്ളൂ. താത്പര്യമില്ലാത്ത തൊഴിലാളികള്‍ക്ക് മാന്യമായ നഷ്ടപരിഹാരത്തോടെ വി.ആര്‍.എസ് നല്‍കണം. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി നല്ല രീതിയില്‍, നടത്തിയിരുന്നെങ്കില്‍, കെ.എസ്.ഇ.ബിയില്‍ നിന്നുള്ള ലാഭംകൊണ്ടു മാത്രം കേരളത്തിലെ ധനക്കമ്മി പരിഹരിക്കാമായിരുന്നു. യൂണിയനുകളുടെ സമ്മര്‍ദ്ദം നിമിത്തം ഊര്‍ജ്ജരംഗത്ത് മത്സരം കൊണ്ടുവരാന്‍ കേരള സര്‍ക്കാരിന് സാധിക്കാതെ പിന്നോട്ട് പോവുകയാണ്.

കെ.എസ്.ഇ.ബിയെ ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നു ഘടകങ്ങളാക്കി വിഭജിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം ദശകങ്ങളായി നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തെ തെക്കന്‍ മേഖല, മദ്ധ്യ മേഖല, വടക്കന്‍ മേഖല എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എസ്.ബി.യു ആയി തിരിച്ചാല്‍ ഊര്‍ജ്ജരംഗത്ത് മത്സരം കൊണ്ടുവരാം. സംസ്ഥാനത്ത് ഉപയോഗിക്കുന്ന കറന്റില്‍ മൂന്നില്‍ രണ്ടുഭാഗവും പുറമേ നിന്ന് വാങ്ങുന്നതാണ്. എണ്ണായിരം കോടി രൂപയിലേറെയാണ് ഓരോ വര്‍ഷവും ഇതിനുവേണ്ടി ചെലവഴിക്കുന്നത്. 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത്. അടുത്തകാലത്ത് വൈദ്യുതിമന്ത്രി തന്നെ പറഞ്ഞതനുസരിച്ച്, ജലവൈദ്യുതിക്ക് യൂണിറ്റൊന്നിന് 51 പൈസ മാത്രമേ ഉത്പാദന ചെലവ് വരുന്നുള്ളൂ. കെ.എസ്.ഇ.ബി ഓരോ വര്‍ഷവും ഉണ്ടാക്കുന്ന ഭീമമായ നഷ്ടത്തിന്റെ കാരണം തന്നെ പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങലാണ്. ഇതിന് ഇടനിലയും കമ്മിഷനുമൊക്കെയുള്ളതു കൊണ്ട് കേരളത്തിലെ ചെറുകിട പദ്ധതികളെല്ലാം പകുതിവഴിയിലാക്കിയിട്ടിരിക്കുകയാണ്.

കേരളത്തില്‍ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കെല്ലാം ശുദ്ധജലം വിതരണം ചെയ്യുന്നത് വാട്ടര്‍ അതോറിട്ടിയാണ്. വാട്ടര്‍ അതോറിട്ടിയുടെ പ്രതിദിന പ്രവര്‍ത്തന നഷ്ടം രണ്ടുകോടി രൂപയാണ്. ഈ നഷ്ടത്തിന്റെ അടിസ്ഥാന കാരണം വെള്ളത്തിന്റെ ചോര്‍ച്ചയാണ്. വാട്ടര്‍ അതോറിട്ടി ശുദ്ധീകരിച്ച് പമ്പുചെയ്യുന്ന വെള്ളത്തില്‍ 45 ശതമാനവും ലീക്കായി നഷ്ടമാകുന്നു. ഈ ചോര്‍ച്ച അടച്ചാല്‍ത്തന്നെ വാട്ടര്‍ അതോറിട്ടി ലാഭത്തിലാക്കാം. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മണ്ണിനടിയില്‍ കിടക്കുന്ന പൈപ്പ് ലീക്കാകുന്നത്. ഒന്നാമതായി അത് ഒരു മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിട്ടിട്ടില്ല. രണ്ടാമത് മണ്ണിട്ടു മൂടുന്നതിനു മുമ്പായി പൈപ്പ്, അതിന്റെ രൂപകല്പനാ മര്‍ദ്ദം എത്രയാണോ, അതിന്റെ ഒന്നരമടങ്ങില്‍ ഹൈഡ്രോ ടെസ്റ്റ് ചെയ്തിട്ടില്ല. വര്‍ക്ക് മെത്തഡോളജിയില്‍ ഈ രണ്ട് കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ വാട്ടര്‍ അതോറിട്ടിയും രക്ഷപ്പെടും, കേരളത്തിലെ റോഡുകളും രക്ഷപ്പെടുമെന്ന സ്ഥിതിയാണ്.
.
സര്‍ക്കാര്‍ ജീവനക്കാരെ പുനര്‍ വിന്യസിക്കുക, ബോര്‍ഡുകളും കോര്‍പ്പറേഷനുകളും കാലഹരണപ്പെട്ടവ നിറുത്തലാക്കുക, പെന്‍ഷന്‍ ഏകീകരിക്കുക തുടങ്ങി ധനകമ്മി പരിഹരിക്കുന്നതിനുള്ള അന്‍പതലധികം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. യൂണിയന്‍ ഇടപെടല്‍ കൊണ്ട് കേരളത്തില്‍ ഇതൊന്നും പ്രായോഗികമായി നടപ്പിലാക്കാന്‍ തയ്യാറല്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തി താല്കാലിക പ്രതിസന്ധിയില്‍ നിന്ന് കരയറാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തല്കാലം ഒഴിവാക്കി. മാര്‍ച്ചില്‍ പെന്‍ഷനാകുന്നവര്‍ക്കായി ആയിരത്തി ഇരുന്നൂറ് കോടി രൂപ കണ്ടെത്തേണ്ടതുണ്ട. സാമ്പത്തിക വര്‍ഷാവസാനം നികുതി നികുതിയിതര വരുമാനത്തിലെ വര്‍ധന പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്.

രണ്ട് കോടി മുതല്‍ ആര് കോടി വരെ ദൈനംദിന നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളിലെ വെള്ളാനകളെ പിടിച്ചു കെട്ടി. സംവിധാനങ്ങള്‍ ഉഠച്ചു വാര്‍ക്കുകയും കൂടെ സര്‍ക്കാര്‍ സഹായവും ആകമ്പോള്‍ അവയുടെ നഷ്ടം ഒവിവാക്കാനാവും. കെ.എസ് ആര്‍ടിസിയില്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ യൂണിയനുകള്‍ എതിര്‍ക്കുന്നില്ലെങ്കിലും വൈ്ദ്യുതി ബോര്‍ഡില്‍ ഒന്നും നടത്താന്‍ അനുവദിക്കാത്ത അവസ്ഥയാണ്. ഒരു രൂപയ്ക്ക് പോലും പൊതുജനങ്ങള്‍ കടപെടാത്ത രണ്ട് സ്ഥാപനങ്ങളാണ് ഇവ. എന്നിട്ടും ധൂര്‍ത്തുകൊണ്ട് മുടിഞ്ഞു പോവുകയാണ്. എന്തായാലും ബജറ്റിന് ശേഷം ബാലഗോപാലിനെ സിപിഎം ഏത് വലയ്ക്കുള്ളില്‍ നിറുത്തുമെന്ന് കണ്ടറിയണം.്

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (9 minutes ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (24 minutes ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (50 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (58 minutes ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 hour ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (1 hour ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (1 hour ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (1 hour ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (1 hour ago)

എന്തൊരു നാണക്കേട്...  (1 hour ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (1 hour ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (1 hour ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (1 hour ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (2 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (4 hours ago)

Malayali Vartha Recommends