Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ഇനി ആധാറിനായി അലയേണ്ട, എന്താണ്‌ ആധാര്‍, എവിടെ നിന്നും കിട്ടും, കിട്ടാത്തവര്‍ എന്തു ചെയ്യണം, അക്കൗണ്ടുമായി എങ്ങനെ ചേര്‍ക്കാം, പാചക വാതക സബ്‌സിഡിക്ക്‌ എന്ത്‌ ചെയ്യണം...

02 SEPTEMBER 2013 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളത്തിലെ ശരാശരി മലയാളികള്‍ ഇപ്പോള്‍ ആധാറിന്‌ പുറകേയാണ്‌. കാരണം സാധാരണ മലയാളികളെല്ലാം തന്നെ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കൈപ്പറ്റുന്നവരാണ്‌. ഇനിമുതല്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ആധാര്‍ വഴിയായിരിക്കുമെന്നാണ്‌ പറയുന്നത്‌. സബ്‌സിഡികള്‍, ക്ഷേമ പെന്‍ഷനുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ അങ്ങനെ എല്ലാം ആധാര്‍ വഴി ബാങ്കുകളിലേക്ക്‌ മാറുന്നു. അതെല്ലാം സഹിക്കാം, പാചകവാതകത്തിന്‌ സബ്‌സിഡി കിട്ടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു പറഞ്ഞപ്പോഴാണ്‌ മലയാളികള്‍ ശരിക്കും ഓട്ടം ആരംഭിച്ചത്‌. 

എന്തു ചെയ്യണമെന്നറിയാതെ ആധാറിനായി നെട്ടോട്ടമോടുന്നവര്‍ക്ക്‌ ഒരു വഴികാട്ടിയാവുകയാണ്‌ മലയാളി വാര്‍ത്ത.

എന്താണ്‌ ആധാര്‍?

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ്‌ ആധാര്‍. നാളത്തെ നമ്മുടെ അടിസ്ഥാന രേഖകൂടിയായി ആധാര്‍ മാറും. ആധാറിലൂടെ എല്ലാ പൗരന്മാര്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ നല്‍കും. ഇതിനെ യുണീക്ക്‌ ഐഡന്റിറ്റി അഥവാ ആധാര്‍ യു.ഐ.ഡി. എന്നാണ്‌ പറയുന്നത്‌. യൂണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യക്കാണ്‌ (U.I.D.A.I) ആധാറിന്റെ പൂര്‍ണ ചുമതല.

5 വയസിന്‌ മുകളിലുള്ള എല്ലാവരും ആധാര്‍ കാര്‍ഡ്‌ എടുക്കണം. ഇത്‌ നിര്‍ബന്ധമല്ലെങ്കിലും സ്‌കൂളില്‍ ചേര്‍ക്കുന്നതുമുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും ഭാവിയില്‍ ആധാര്‍ വേണ്ടിവരും. കാരണം നമ്മുടെ അടിസ്ഥാന വിവരങ്ങള്‍ക്കു പുറമേ കണ്ണ്‌, വിരലടയാളം തുടങ്ങിയ ബയോമെട്രിക്‌ വിവരങ്ങളും ആധാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഒരു വ്യക്തിയ്‌ക്ക്‌ ഒരു ആധാര്‍ നമ്പര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതിന്‌ ആയുഷ്‌ക്കാല സാധുതയാണുള്ളത്‌. ഒരു നിശ്ചിത കാലയളവിനുശേഷം പുതുക്കേണ്ട ആവശ്യം ഇതിനില്ല.

ആധാറെടുക്കാന്‍ ഫീസ്‌ നല്‍കണോ?
ഇന്ത്യ ഗവര്‍മെന്റ്‌ എല്ലാ പൗരന്മാര്‍ക്കും നല്‍കുന്ന സൗജന്യ സേവനമാണ്‌ ആധാര്‍. ആധാറിന്‌ യാതൊരുവിധ ഫീസും തന്നെയില്ല. അക്ഷയ കേന്ദ്രങ്ങളില്‍ പോലും ഫീസ്‌ നല്‍കേണ്ടതില്ല. 

ആധാര്‍ എവിടെ നിന്നും കിട്ടും, എങ്ങനെ അപേക്ഷിക്കണം?
ആധാര്‍ എവിടെക്കിട്ടും എന്നറിയാനായി അലഞ്ഞു നടക്കേണ്ടതില്ല. തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ എവിടെയൊക്കെ ആധാറിനായി അപേക്ഷിക്കാമെന്നറിയാം. തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാറിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ ഒരു പ്രദേശത്ത്‌ നിശ്ചിത സമയത്ത്‌ ആധാറിനായി പ്രത്യേക സജ്ജീകരണവുമൊരുക്കാറുണ്ട്‌. രാജ്യത്ത്‌ ഇതിനായി 174 എന്‍ട്രോള്‍മെന്റ്‌ ഏജന്‍സികളുമുണ്ട്‌. ആധാര്‍ കാര്‍ഡിനുവേണ്ടി അപേക്ഷ നല്‍കേണ്ട കേന്ദ്രങ്ങളെ, ആധാര്‍ എന്‍റോള്‍മെന്റ്‌ സെന്റര്‍ എന്നാണ്‌ പറയുന്നത്‌. അക്ഷയ, കെല്‍ട്രോണ്‍, എന്‍പിആര്‍ തുടങ്ങിയ മൂന്ന്‌ അംഗീകൃത ഏജന്‍സികളാണ്‌ കേരളത്തില്‍ ഇപ്പോള്‍ ആധാര്‍ എന്‍ട്രോള്‍മെന്റ്‌ ചെയ്യുന്നത്‌.

സൗകര്യപ്രദമായ ആധാര്‍ കേന്ദ്രങ്ങള്‍ അറിയാന്‍ ഈ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക. http://www.akshaya.kerala.gov.in/files/Aadhar_Full_Page_Final.pdf


ആധാറിന്‌ എന്തൊക്കെ രേഖകള്‍ വേണം?
ആധാറിന്‌ അപേക്ഷിക്കാനുള്ള ഫോം എല്ലാ ആധാര്‍ എന്‍ട്രോള്‍ സെന്ററുകളില്‍ നിന്നുതന്നെ സൗജന്യമായി കിട്ടും. ആധാറിനുള്ള ഫോം ഡൗണ്‍ലോഡ്‌ ചെയ്യ്‌ത്‌ എടുക്കുന്നതിനായിhttp://www.akshaya.kerala.gov.in/index.php/application-forms/cat_view/62-applicationformsഎന്ന ലിങ്കില്‍ പോയി UID enrollment Form... എന്ന ഫോം ഡൗണ്‍ലോഡ്‌ ചെയ്യുക.

ആധാറിനായി അപേക്ഷിക്കാന്‍ പോകുമ്പോള്‍ നിര്‍ബന്ധമായും നമ്മുടെ തിരിച്ചറിയല്‍ രേഖകള്‍ വേണം. ഒന്നാമതായി ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയാണ്‌ വേണ്ടത്‌. അതിനായി ഇലക്ഷന്‍ ഐഡന്‍ഡിറ്റി കാര്‍ഡോ, പാസ്‌പോര്‍ട്ടോ, ഡ്രൈവിംഗ്‌ ലൈസന്‍സോ മറ്റോ മതിയാകും. രണ്ടാമതായി അഡ്രസ്‌ തെളിയിക്കുന്ന രേഖയാണ്‌ വേണ്ടത്‌. ഇതിനായി റേഷന്‍കാര്‍ഡോ , പാസ്‌ബുക്കോ മറ്റോ മതിയാകും. 

പുതിയ സ്ഥലത്താണ്‌ താമസിക്കുന്നതെങ്കില്‍ അതിന്‌ മതിയായ രേഖകള്‍ നല്‍കിയാലേ ആ അഡ്രസില്‍ ആധാര്‍ ലഭിക്കൂ. അഡ്രസ്‌ പ്രൂഫിലെ അഡ്രസായിരിക്കും ആധാറില്‍ ഉള്‍പ്പെടുത്തുക.
ഫോമില്‍ പറയുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ച്‌, മുകളില്‍ പറഞ്ഞസര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയോടൊപ്പം ആധാര്‍ എന്‍ട്രോള്‍ ചെയ്യുന്ന സ്ഥലത്ത്‌ നല്‍കണം. അവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും കരുതണം. ഒറിജിനല്‍ രേഖകള്‍ കൈവശമില്ലാത്തവര്‍ ഗസറ്റഡ്‌ ഉദ്യോഗസ്ഥനോ നോട്ടറിയോ അറ്റസ്റ്റ്‌ ചെയ്‌ത ഫോട്ടോകോപ്പി നല്‍കിയാലും മതി. തിരക്കാണെങ്കില്‍ ഫോട്ടോയെടുക്കാനുള്ള സമയം അവര്‍ അറിയിക്കും.

ആധാര്‍ എന്‍ട്രോള്‍ ചെയ്യുന്ന വിധം
ആദ്യമായി നമ്മള്‍ സമര്‍പ്പിക്കുന്ന രേഖകളുടെ പരിശോധനയാണ്‌ നടക്കുക. അതിനുശേഷം പേരും അടിസ്ഥാനവിവരങ്ങളും കമ്പ്യൂട്ടറില്‍ ചേര്‍ക്കും. ആ വിവരങ്ങള്‍ ശരിയാണോ എന്ന്‌ പരിശോധിക്കാവുന്നതാണ്‌. അവ സസൂക്ഷ്‌മം നോക്കി തെറ്റ്‌ തിരുത്തേണ്ടതാണ്‌. അല്ലെങ്കില്‍ നമുക്ക്‌ കിട്ടുന്ന ആധാറിലെ വിവരങ്ങളും തെറ്റായിരിക്കും. വീണ്ടും അവ തിരുത്താന്‍ നടക്കണം. 

തുടര്‍ന്ന്‌ വിരലടയാളം, കൃഷ്‌ണമണി സ്‌കാന്‍ എന്നിവയെടുക്കും.

പിന്നീടാണ്‌ ഫോട്ടോയെടുക്കുക. ഓപ്പറേറ്റര്‍ തന്റെ വിരലടയാളം പതിച്ച്‌ അതിന്‌ അംഗീകാരം നല്‍കുന്നു. അതോടെ പ്രിന്റ്‌ ചെയ്‌ത ഒരു അക്‌നോളജ്‌മെന്റ്‌ രേഖ നമുക്ക്‌ തരുന്നു. ഇത്‌ കളയാതെ സൂക്ഷിക്കണം. എന്തെങ്കിലും കാരണത്താല്‍ ആധാര്‍ കിട്ടാതെ വന്നാല്‍ ഈ പേപ്പറിലെ വിവരങ്ങള്‍ പിന്നീട്‌ ഉപകരിക്കുന്നതാണ്‌.
ആധാര്‍ എന്നു കിട്ടും?
60 മുതല്‍ 90 ദിവസത്തിനുള്ളില്‍ പോസ്റ്റലിലൂടെ ആധാര്‍ കാര്‍ഡ്‌ വീട്ടിലെത്തും. ആധാര്‍ കിട്ടിക്കഴിഞ്ഞാല്‍ താഴെക്കാണുന്ന ചെറിയ ലൈന്‍ ചേര്‍ത്ത്‌ മുറിച്ചെടുത്ത്‌ ലാമിനേറ്റ്‌ ചെയ്യുന്നത്‌ നന്നായിരിക്കും. കൂടുതല്‍ കാലം ആധാര്‍ കാര്‍ഡ്‌ കേടുകൂടാതെയിരിക്കാന്‍ ഇത്‌ സഹായിക്കും. ബാക്കിഭാഗം സൂക്ഷിച്ച്‌ വയ്‌ക്കേണ്ടതാണ്‌.


ആധാര്‍ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും?
അഥവാ ആധാര്‍ കിട്ടാന്‍ വൈകുകയാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ഇ-ആധാര്‍ എടുക്കാവുന്നതാണ്‌. മിക്ക കാര്യങ്ങള്‍ക്കും ഇ-ആധാര്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്‌. ആധാര്‍ എന്‍ട്രോള്‍ ചെയ്‌ത സമയത്ത്‌ കിട്ടിയ അക്‌നോളജ്‌മെന്റിലെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച്‌ വളരെ ലളിതമായി ഇ-ആധാര്‍ എടുക്കാവുന്നതാണ്‌. പരിചയക്കുറവുള്ളവര്‍ക്ക്‌ ഇതിനായി അക്ഷയ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്‌.

അപേക്ഷിച്ച ആധാറിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍? (Adhar Status)

ആദ്യമായി https://portal.uidai.gov.in/ResidentPortal/statusLink എന്ന ലിങ്കില്‍ പോകുക. അക്‌നോളജ്‌മെന്റ്‌ കോപ്പിയുടെ ഇടതുവശത്ത് മുകളിലായി കാണുന്ന എന്‍ട്രോള്‍ നമ്പരും തീയതിയും സമയവും ഈ കാണുന്ന സൈറ്റില്‍ ടൈപ്പ്‌ ചെയ്യണം.

താഴെക്കാണുന്ന കോഡ്‌ ടൈപ്പ്‌ ചെയ്‌ത്‌ Subit ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ആധാറിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍ കഴിയും.

ഇ-ആധാര്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വിധം

ആധാറിനായി കാത്തിരിക്കാതെ വിവിധ ആവശ്യങ്ങള്‍ക്ക്‌ ഓണ്‍ലൈനായി ഇ-ആധാര്‍ നമുക്ക്‌ തന്നെ എടുക്കാവുന്നതാണ്‌. ആദ്യമായി https://www.eaadhaar.uidai.gov.in/eDetails.aspx എന്ന വെബ്‌ സൈറ്റില്‍ കയറുക

അക്‌നോളജ്‌മെന്റ്‌ കോപ്പിയുടെ ഇടതുവശത്ത് മുകളിലായി കാണുന്ന എന്‍ട്രോള്‍ നമ്പരും തീയതിയും സമയവും ഈ കാണുന്ന സൈറ്റില്‍ ടൈപ്പ്‌ ചെയ്യണം. തുടര്‍ന്ന് പേരും നാം നല്‍കിയിരിക്കുന്ന പോസ്റ്റല്‍ പിന്‍കോഡും നല്‍കുക. അതിനു താഴെക്കാണുന്ന കോഡ് അവസാന കോളത്തില്‍ ടൈപ്പ്‌ ചെയ്‌ത്‌ Subit ബട്ടണ്‍ അമര്‍ത്തുക.

ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ അടുത്ത പേജ് പ്രത്യക്ഷപ്പെടും. നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Subit ബട്ടണ്‍ അമര്‍ത്തുക. ഇ-ആധാര്‍ എടുക്കുന്നതിന്‌ നേരത്തേ മൊബൈല്‍ രജിസ്റ്റര്‍ ചെയ്യണമെന്നില്ല.

മൊബൈലില്‍ SMS രൂപത്തില്‍  ലഭിക്കുന്ന പാസ് വേര്‍ഡ് നല്‍കി വീണ്ടും സബ്മിറ്റ് ചെയ്യുക.

ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള പുതിയ പേജ് പ്രത്യക്ഷപ്പെടും. 


ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ആധാര്‍ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

ബാങ്കുമായി ആധാര്‍ ബന്ധിപ്പിക്കുന്നതെങ്ങനെ?
സര്‍ക്കാര്‍ ആനുകൂല്യം ഇനി ദേശസാല്‍കൃത ബാങ്കുവഴി മാത്രമാണ്‌. അതിനാല്‍ ആധാര്‍ നമ്പര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണ്‌. അതിനായി വലിയ ബുദ്ധിമുട്ടില്ല. നമ്മുടെ ആധാര്‍ കാര്‍ഡോ ഇ-ആധാറോ കോപ്പി സഹിതം, ആധാര്‍ നമ്പര്‍ ഇന്ന അക്കൗണ്ട്‌ നമ്പരുമായി ബന്ധിപ്പിക്കണമെന്ന്‌ കാണിച്ച്‌ ബാങ്കില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും.
ആധാര്‍ ഗ്യാസ്‌ കണക്ഷനുമായി ബന്ധിപ്പിക്കുന്നതെങ്ങനെ?
ഗ്യാസ്‌ കണക്ഷനുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ്‌ മലയാളികള്‍. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി ബാങ്കുകള്‍ വഴി മാത്രമാണ് നല്‍കുന്നത്. ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് പാചകവാതക സബ്‌സിഡി ലഭിക്കില്ല. ആധാര്‍ നമ്പര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ സമയമാണ്‌ അനുവദിച്ചിട്ടുള്ളത്‌.

ഇതിനായി ബുദ്ധിമുട്ടേണ്ട. ഗ്യാസ്‌ കണക്ഷന്‍ വളരെ എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്‌. ഇത്‌ രണ്ട്‌ വിധത്തില്‍ ചെയ്യാവുന്നതാണ്‌. ഓണ്‍ലൈനായും നേരിട്ടും ആധാറുമായി ഗ്യാസ്‌ കണക്ഷന്‍ ബന്ധിപ്പിക്കാം. 

ആദ്യമായി ആധാറിനെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പരുമായി ബന്ധിപ്പിക്കണം. അതിനുശേഷം ആധാറോ, ഇ-ആധാറോ കോപ്പി സഹിതം ഗ്യാസ്‌ ഏജന്‍സിയില്‍ എത്തണം. ഒപ്പം അപേക്ഷയും നല്‍കണം. അപേക്ഷയില്‍ ആധാര്‍ ബന്ധിപ്പിച്ച ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും ബാങ്കും പ്രത്യകം തെറ്റുകൂടാതെ എഴുതണം. കാരണം സബ്‌സിഡി വരുന്നത്‌ ആ അക്കൗണ്ടിലേക്കാണ്‌.
ഓണ്‍ലൈന്‍ വഴി ഗ്യാസ്‌ കണക്ഷന്‍ ബന്ധിപ്പിക്കുന്ന വിധം?
ആദ്യമായി https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx എന്ന ലിങ്കില്‍ പോകുക. 

അതില്‍ സംസ്ഥാനം, ജില്ല, ഗ്യാസ്‌ ബുക്കില്‍ കാണുന്ന ബെനിഫിറ്റ്‌ ടൈപ്പ്‌ , സ്‌കീമിന്റെ പേര്‌, ഡിസ്‌ട്രിബ്യൂട്ടറുടെ പേര്‌, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ ടൈപ്പ്‌ ചെയ്യണം. അത്‌ കഴിഞ്ഞ്‌ നമ്മുടെ ഇമെയ്‌ലും മൊബൈല്‍ നമ്പരും ആധാര്‍ നമ്പരും നല്‍കുക. തുടര്‍ന്ന്‌ Submit കൊടുക്കുമ്പോള്‍ മൊബൈലിലേക്കോ അല്ലെങ്കില്‍ ഇമെയ്‌ലിലേക്കോ ഒരു മെസേജ്‌ വരും. തുടര്‍ന്നുവരുന്ന കണ്‍ഫര്‍മേഷന്‍ പേജില്‍ ആ നമ്പര്‍ ടൈപ്പ്‌ ചെയ്‌ത്‌ വീണ്ടും Submit കൊടുക്കുക. അപ്പോഴേക്കും ആധാര്‍ നമ്പര്‍ ഗ്യാസുമായി ബന്ധിപ്പിച്ചിരിക്കുന്ന സൂചന നമുക്ക്‌ കിട്ടും. ഓണ്‍ലൈനിലൂടെ ഗ്യാസ്‌കണക്ഷനുമായി ആധാര്‍ ബന്ധിപ്പിച്ചതിന്റെ പ്രിന്റൗട്ട്‌ ഗ്യാസ്‌ ഏജന്‍സിക്ക്‌ നല്‍കുകയും വേണം.

ഇനി മടിക്കേണ്ട എത്രയും വേഗം നിങ്ങളും ആധാര്‍ കാര്‍ഡ്‌ എടുത്തോളൂ. ഭാവിയിലെ ആവശ്യങ്ങള്‍ക്ക്‌ ആധാരമാകും ആധാര്‍, തീര്‍ച്ച.

ആധാറിനെക്കുറിച്ച്‌ മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച ലേഖനത്തിന്‌ വന്‍ പിന്തുണയാണ്‌ വായനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായത്‌. ഇതിനോടകം 37,000 ലധികം പേര്‍ ഷെയര്‍ചെയ്‌ത വാര്‍ത്തയാണ്‌ ഇത്‌. ലോകത്തെമ്പാടുനിന്നും പ്രത്യേകിച്ചും പ്രവാസികള്‍ നിരവധി സംശയങ്ങളും ആശങ്കകളുമാണ്‌ പങ്കുവച്ചത്‌. അവയെല്ലാം മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ്‌ മലയാളി വാര്‍ത്ത ആധാറിനെപ്പറ്റിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ നല്‍കുന്നത്‌.

അപേക്ഷിച്ച ആധാറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇപ്പോള്‍ എസ്‌എംഎസിലൂടെയും അറിയാം (Aadhaar status on SMS)
ആധാറിനായി അപേക്ഷിച്ച്‌ കഴിഞ്ഞ്‌ ഏതാണ്ട്‌ മൂന്ന്‌ ആഴ്‌ച കഴിഞ്ഞ ശേഷം ആധാര്‍ സ്റ്റാറ്റസ്‌ അറിയാവുന്നതാണ്‌. അപേക്ഷിച്ച ആധാറിന്റെ ഇപ്പോഴത്തെ അവസ്ഥ എസ്‌എംഎസിലൂടെയും അറിയാം. അതിനായി UID STATUS ടൈപ്പ്‌ ചെയ്‌ത്‌ സ്‌പെയ്‌സിടുക. തുടര്‍ന്ന്‌ 14 അക്ക എന്‍ട്രോള്‍മെന്റ്‌ നമ്പര്‍ ടൈപ്പ്‌ ചെയ്‌ത്‌ 51969 എന്ന നമ്പരിലേക്ക്‌ എസ്‌എംഎസ്‌ ചെയ്‌താല്‍ ആധാര്‍ സ്റ്റാറ്റസ്‌ അറിയാവുന്നതാണ്‌. ഉദാഹരണം ശ്രദ്ധിക്കുക "UID STATUS 12345678901234"അല്‍പ്പസമയത്തിനകം തന്നെ നിങ്ങളുടെ മൊബൈലിലേക്ക്‌ മെസേജ്‌ വരുന്നതാണ്‌.

ആധാര്‍ നമ്പരും എസ്‌എംഎസിലൂടെ അറിയാം.

അപേക്ഷിച്ച ആധാറിന്റെ നമ്പരും ഇനിമുതല്‍ എസ്‌എംഎസിലൂടെ അറിയാനാകും. അതിനായി ആധാര്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പരില്‍ നിന്നു വേണം എസ്‌എംഎസ്‌ അയക്കാന്‍. അതിനായി UID GETUID ടൈപ്പ്‌ ചെയ്‌ത്‌ സ്‌പെയ്‌സിടുക. തുടര്‍ന്ന്‌ 14 അക്ക എന്‍ട്രോള്‍മെന്റ്‌ നമ്പര്‍ ടൈപ്പ്‌ ചെയ്‌ത്‌ 51969 എന്ന നമ്പരിലേക്ക്‌ എസ്‌എംഎസ്‌ ചെയ്‌താല്‍ ആധാര്‍ നമ്പര്‍ അറിയാവുന്നതാണ്‌. മൊബൈല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്‌ ആധാര്‍ നമ്പര്‍ എസ്‌എംഎസിലൂടെ അറിയാന്‍ കഴിയില്ല. മൊബൈല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്‌ ഓണ്‍ലൈനിലൂടെയും എന്‍ട്രോള്‍മെന്റ്‌ സെന്റര്‍വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. 
പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ ഒരുപക്ഷേ 28 ഡിജിറ്റുള്ള EID ചോദിക്കുകയാണെങ്കില്‍ UID STATUS അല്ലെങ്കില്‍ GETUID സ്‌പെയ്‌സ്‌28 ഡിജിറ്റുള്ള EID നമ്പര്‍ ടൈപ്പ്‌ ചെയ്‌ത്‌ 51969 എന്ന നമ്പരിലേക്ക്‌ എസ്‌എംഎസ അയയ്‌ക്കണം. 28 ഡിജിറ്റെന്നു പറയുന്നത്‌ നമ്മുക്ക്‌ കിട്ടിയ അഗ്നോളജ്‌ സിലിപ്പിലെ മുകള്‍ വശത്തുള്ള 14 അക്ക എന്‍ട്രോള്‍മെന്റ്‌ നമ്പരും കൂടെ അതിന്റെ വലതുവശത്തായികാണുന്ന തീയതി, മാസം, വര്‍ഷം, മണിക്കൂര്‍, മിനിറ്റ്‌, സെക്കന്റ്‌ എന്നിവ സ്‌പെയ്‌സിടാതെ ടൈപ്പ്‌ ചെയ്യണം.


അഗ്നോളജ്‌മെന്റ്‌ സ്ലിപ്പ്‌ കളഞ്ഞു പോയാലും ആധാര്‍ കിട്ടും
നിരവധി ആളുകള്‍ മലയാളി വാര്‍ത്തയോട്‌ പങ്കുവച്ച ആശങ്കയാണ്‌ ആധാര്‍ എടുത്ത സമയത്തു കിട്ടിയ അഗ്നോളജ്‌മെന്റ്‌ സ്ലിപ്പ്‌ കളഞ്ഞു പോയി എന്നത്‌. അക്കാര്യം മലയാളി വാര്‍ത്ത ആധാറുമായും അക്ഷയയുമായും ഐടി മിഷനുമായും സംസാരിച്ചു. 
ആധാര്‍ എടുത്തപ്പോള്‍ കിട്ടിയ സ്ലിപ്പ്‌ കളഞ്ഞു പോയാലും ആധാര്‍ എന്‍ട്രോള്‍മെന്റ്‌ നമ്പര്‍ കിട്ടും. ഇതിനായി ഒരു കോള്‍ സെന്റര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടെ പേരും, വിലാസവും, പോസ്റ്റല്‍ പിന്‍കോഡും, ജനനതീയതിയും നല്‍കിയാല്‍ അപ്പോള്‍തന്നെ നമ്മുടെ എന്‍ട്രോള്‍മെന്റ്‌ നമ്പര്‍കിട്ടും. ഇതിലേക്കുള്ള കോളുകള്‍ തികച്ചും സൗജന്യമാണ്‌. 
വിളിക്കേണ്ട നമ്പര്‍ 180042511800
ഇതുകൂടാതെ അഗ്നോളജ്‌മെന്റ്‌ സ്ലിപ്പ്‌ കളഞ്ഞു പോയവര്‍ക്കായി ഒരു വെബ്‌സൈറ്റും ഐടി മിഷന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. അതിനായി അക്ഷയ പോലുള്ള എന്‍ട്രോള്‍മെന്റ്‌ സെന്ററുകളില്‍ എത്തി മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നല്‍കിയാലും എന്‍ട്രോള്‍മെന്റ്‌ നമ്പര്‍കിട്ടും. ഇത്‌ ഓണ്‍ലൈനായി ചെയ്യാന്‍ പറ്റില്ല.

പ്രിയ വായനക്കാര്‍ മലയാളി വാര്‍ത്തയുമായി പങ്കുവച്ച ചില സംശയങ്ങള്‍ക്കുള്ള മറുപടി

ആധാറും, പ്രവാസിയും
ഇന്ത്യക്ക്‌ പുറത്ത്‌ താമസിക്കുന്നവര്‍ക്ക്‌ (NRI) ആധാര്‍ എടുക്കുവാന്‍ പറ്റുമോ?
എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ എടുക്കാന്‍ കഴിയും. പ്രവാസികളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യാ ഗവര്‍മെന്റിന്റെ ഔദ്യോഗിക അംഗീകാരം ആധാറിനുള്ളതുകൊണ്ട്‌ പ്രവാസികള്‍ ആധാര്‍ എടുക്കുന്നത്‌ നന്നായിരിക്കും. എപ്പോഴെങ്കിലും നാട്ടില്‍ വന്ന്‌ താമസിക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ ഉപകാരപ്പെടും. അത്യാവശ്യസമയത്ത്‌ ആധാറിന്‌ പുറകേ നടന്നാല്‍ ഉടന്‍ കിട്ടണമെന്നില്ല. അതിനാല്‍ നേരത്തേ തന്നെ എടുക്കുന്നതായിരിക്കും നല്ലത്‌.
പുറം രാജ്യത്തിരുന്ന്‌ ഓണ്‍ലൈനായി ആധാര്‍ എടുക്കാന്‍ കഴിയുമോ?
ഇന്ത്യക്ക്‌ വെളിയിലിരുന്ന്‌ എങ്ങനെ ആധാറെടുക്കാന്‍ കഴിയുമെന്ന ആശങ്ക പല പ്രവാസി സുഹൃത്തുക്കളും മലയാളി വാര്‍ത്തയോട്‌ പങ്കുവച്ചിരുന്നു. പ്രവാസി മലയാളികളുടെ ഈ ആശങ്ക ഞങ്ങള്‍ ആധാര്‍-അക്ഷയ ഉദ്യോഗസ്ഥന്മാരോട്‌ അറിയിച്ചു.
ഓണ്‍ലൈനിലൂടെ ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ആധാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ കുറച്ചു ദിവസങ്ങള്‍കൂടി എടുക്കും. ഇപ്പോള്‍ പറ്റില്ല.
ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു കഴിഞ്ഞാലും നാട്ടില്‍ വരണോ?
ആധാറില്‍ ഫോട്ടോ കൂടാതെ കണ്ണിന്റേയും, വിരലിന്റേയും സ്‌ക്യാനിംഗ്‌ ആവശ്യമായതിനാല്‍ തീര്‍ച്ചയായും ഒരുതവണ ഇന്ത്യയിലെ ആധാര്‍ സെന്ററില്‍ വന്നേ പറ്റൂ. അതിനായി പ്രവാസികള്‍ ധൃതിവയ്‌ക്കണ്ട. നാട്ടില്‍ വരുന്ന ദിവസം കണക്കുകൂട്ടി ആധാറിന്‌ ആപേക്ഷിച്ചാല്‍ മതിയാകും. ദിവസങ്ങള്‍ക്കകം തന്നെ ഇ-ആധാറും എടുക്കാമല്ലോ. പോസ്റ്റല്‍ വഴിവരുന്ന ആധാര്‍ കാര്‍ഡ്‌ ബന്ധുക്കള്‍ക്ക്‌ വാങ്ങി സൂക്ഷിക്കാനും കഴിയും.
മാത്രമല്ല ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ ആധാര്‍ സെന്ററില്‍ എത്തിച്ചേരാന്‍ പറ്റുന്ന സൗകര്യപ്രദമായ ഒരു ദിവസം തെരഞ്ഞെടുക്കാം. അന്നേരം ഓണ്‍ലൈനിലൂടെ അപേക്ഷിച്ചതിന്റെ ഒരു പ്രിന്റൗട്ടും കൂടി കൊണ്ട്‌ പോകണം.
ആധാറില്‍ തെറ്റു വന്നാല്‍ തിരുത്താമോ? പുതുതായി  വിവരങ്ങള്‍ ചേര്‍ക്കാന്‍ എന്തു ചെയ്യണം?

ആധാറില്‍ തെറ്റുവരുന്നത്‌ സ്വാഭാവികമായതിനാല്‍ തന്നെ അതില്‍ തിരുത്താനുള്ള സൗകര്യവുമുണ്ട്‌. ഓണ്‍ലൈന്‍ വഴിയും ആധാര്‍ സെന്ററുകള്‍ വഴിയും തെറ്റ്‌ തിരുത്താവുന്നതാണ്‌. പോസ്റ്റല്‍ വഴിയും തെറ്റ്‌ തിരുത്താവുന്നതാണ്‌. ആധാര്‍ കേന്ദ്രങ്ങള്‍ വഴിയാണ്‌ തെറ്റ്‌ തിരുത്താന്‍ പോകുന്നതെങ്കില്‍ ശരിയായ വസ്‌തുതയുടെ ഒറിജിനലും, കോപ്പിയും കരുതേണ്ടതാണ്‌. ഓണ്‍ലൈനായി തെറ്റു തിരുത്താന്‍ https://ssup.uidai.gov.in/web/guest/ssup-home എന്ന ലിങ്കില്‍ പോകുക.

ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈനിലൂടെ പറ്റുമോ?

ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈനിലൂടെ ഇപ്പോള്‍ സാധ്യമല്ല. നേരിട്ട്‌ ബാങ്കില്‍ അപേക്ഷ നല്‍കണം.

ഗള്‍ഫിലുള്ള ആളുടെ പേരിലാണ്‌ ഗ്യാസ്‌ കണക്ഷന്‍, ആധാറില്ല. എന്തു ചെയ്യാന്‍ കഴിയും?

ആധാറില്ലെങ്കിലും ഗ്യാസ്‌ സിലിണ്ടര്‍ ലഭ്യമാകും. പക്ഷെ മൂന്നു മാസത്തിനുശേഷം സബ്‌സിഡിയോടു കൂടി ഗ്യാസ്‌ സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ തീര്‍ച്ചയായും ആധാര്‍ എടുത്തിരിക്കണം. ഗ്യാസ്‌ കണക്ഷന്‍ ആരുടെ പേരിലാണോ ഉള്ളത്‌ അവരുടെ പേരിലുള്ള ആധാറാണ്‌ അംഗീകരിക്കുക. കാരണം ആ ആളുടെ ബാങ്ക്‌ അക്കൗണ്ടാണ്‌ ആധാറുമായി ബന്ധിപ്പിക്കുന്നത്‌. അപ്പോള്‍ സ്വാഭാവികമായും സബ്‌സിഡി പോകേണ്ടതും ആ ആളിന്റെ അക്കൗണ്ടിലായിരിക്കും. യഥാര്‍ത്ഥ ആളിന്‌ സബ്‌സിഡി ആനുകൂല്യം കിട്ടുക എന്നത്‌ ലക്ഷ്യമാക്കിയാണ്‌ ആനുകൂല്യങ്ങളെല്ലാം ആധാര്‍ വഴിയാക്കിയത്‌ തന്നെ. ആധാറില്ലാത്ത ഗള്‍ഫിലുള്ള ആളാണ്‌ ഗ്യാസ്‌ കണക്ഷന്റെ അവകാശി എങ്കില്‍ ഒന്നുകില്‍ വീട്ടിലെ ഭാര്യയുടേയോ മറ്റോ പേരില്‍ ഗ്യാസ്‌ കണക്ഷന്‍ മാറ്റുക. പക്ഷേ അവര്‍ക്ക്‌ ആധാര്‍ ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ ചെയ്യാവുന്നത്‌ നാട്ടില്‍ വരുന്നതുവരെ സബ്‌സിഡിയില്ലാതെ സിലിണ്ടര്‍ വാങ്ങുക. വന്നതിനു ശേഷം ആധാര്‍ എടുത്ത്‌ ഗ്യാസ്‌ കണക്ഷനുമായി ബന്ധിപ്പിച്ചാലും മതിയാകും.
ഗ്യാസ്‌ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍?
മൂന്ന്‌ മാസത്തിനു ശേഷം എല്ലാവരും ഒരു ഗ്യാസ്‌ സിലിണ്ടറിന്‌ മുഴുവന്‍ തുകയായ 900 രൂപയില്‍ കൂടുതല്‍ അടയ്‌ക്കണം. ഇപ്പോള്‍ അടയ്‌ക്കുന്ന 435 രൂപ കഴിച്ചുള്ള ബാക്കിയുള്ള സബ്‌സിഡി തുക ആധാര്‍വഴി ബാങ്ക്‌ അക്കൗണ്ടില്‍ എത്തും. ആധാറുമായി ഗ്യാസ്‌കണക്ഷന്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ആ സബ്‌സിഡി തുക ലഭിക്കില്ല. നമ്മുടെ കൈയ്യില്‍ നിന്നും ഏതാണ്ട്‌ 500 രൂപയോളം ഒരു സിലിണ്ടറിന്‌ നഷ്‌ടമാകും.

ഏതെല്ലാം ബാങ്കുകളാണ്‌ ആധാറിന്‌ അംഗീകരിച്ചിട്ടുള്ളത്‌?

ദേശസാല്‍കൃത ബാങ്കുകളിലെ അക്കൗണ്ടുകളാണ്‌ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയുക. ആധാറുമായി പങ്കാളിത്തമുള്ള ബാങ്കുകളും സ്ഥാപനങ്ങളും ഇവയാണ്‌. Allahabad Bank, Andhra Bank, Bank of Baroda ,Bank of India, Bank of Maharashtra, Canara Bank, Central Bank of India, Corporation Bank, Dena Bank, Department of Posts, IGNOU, IDBI Bank ,CSC e-Governance Services India Ltd, Indian Bank, Indian Overseas Bank, Life Insurance Corporation of India (LIC), Ministry of Petroleum and Natural Gas, Ministry of Rural Development, Ministry of Human Resource Development, National Coalition of Organisations for Security of Migrant Workers, NPCI, NSDL, Oriental Bank of Commerce, Punjab and Sind Bank, RGI, State Bank of India, State Bank of Bikaner and Jaipur, State Bank of Mysore, Syndicate Bank, The State Bank of Travancore, United Bank of India, Union Bank of India, UCO Bank, Vijaya Bank.

താമസിക്കാന്‍ ഒരു വീടോ,കഴിക്കാന്‍ മതിയായ ഭക്ഷണമോ ഇല്ലാത്ത കോടിക്കണക്കിന്‌ ജനങ്ങള്‍ ഉണ്ട് ഇന്ത്യയില്‍. അവരെപോലുള്ളവര്‍ ഈ ആധാര്‍കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന്കൂടി പറഞ്ഞ് കൊടുത്താല്‍ നന്നായിരിക്കും?

ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ മുതലുള്ള എല്ലാ പൗരന്മാരേയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ആധികാരിക രേഖയുണ്ടാക്കുകയാണ്‌ ആധാറിന്റെ ലക്ഷ്യം. ആധാറിന്‌ രൂപകല്‍പ്പന ചെയ്‌തപ്പോള്‍ തന്നെ താഴെത്തട്ടിലുള്ള ആള്‍ക്കാരെക്കൂടി മുന്നില്‍ കണ്ടിരുന്നു. വളരെ പാവപ്പെട്ട ആള്‍ക്കാര്‍ക്കും ആധാര്‍ വളരെ പ്രയോജനം ചെയ്യും. അവര്‍ക്കുള്ള ആനുകൂല്യം ഇടനിലക്കാരില്ലാതെ അവരുടെകൈകളിലെത്തിക്കാന്‍ ആധാറിലൂടെ കഴിയും. താമസിക്കാന്‍ വീടോ മറ്റ്‌ രേഖകളോ ഇല്ലാത്തവര്‍ക്ക്‌ പോലും ആധാര്‍ ലഭിക്കും. അവര്‍ക്കുള്ള തിരിച്ചറിയല്‍ രേഖയ്‌ക്കായി ഗസറ്റഡ്‌ ഓഫീസറോ തഹസീല്‍ദാറോ ലെറ്റര്‍ഹെഡില്‍ നല്‍കുന്ന സാക്ഷ്യപത്രം മതിയാകും. മേല്‍വിലാസം തെളിയിക്കാനായി പഞ്ചായത്തു മെമ്പറുടേയോ മറ്റ്‌ ആള്‍ക്കാരുടേയോ ലെറ്ററും മതിയാകും.

ആധാറിന്റെ സ്റ്റാറ്റസ്‌ എടുക്കാന്‍ പറ്റുന്നില്ല, കാരണമെന്ത്‌ ?

അപേക്ഷിച്ച ആധാറിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍ ആദ്യമായി https://portal.uidai.gov.in/ResidentPortal/statusLink എന്ന ലിങ്കില്‍ പോകുക.

താഴെക്കാണുന്നതുപോലെ നിങ്ങളുടെ അക്‌നോളജ്‌മെന്റ്‌ സ്ലിപ്പിലെ മുകള്‍ വശത്ത്‌ കാണുന്ന എന്‍ട്രോള്‍മെന്റ്‌ നമ്പര്‍ മുഴുവനും ഈ സൈറ്റില്‍ ടൈപ്പ്‌ ചെയ്യുക. 

സ്ലാഷ്‌ ഇടാന്‍ മറക്കരുത്‌ (/). ഉദാഹരണത്തിന്‌ 1234/10480/02615 എന്ന എന്‍ട്രോള്‍ നമ്പര്‍ മുഴുവനായും ടൈപ്പ്‌ ചെയ്യുക. അടുത്ത കോളത്തില്‍ ദിവസം/മാസം/വര്‍ഷം ഒരു സ്‌പെയ്‌സ്‌ ഇട്ടശേഷം മണിക്കൂര്‍:മിനിട്ട്‌:സെക്കന്റ്‌ (31/08/2010 15:05:00) എന്ന ക്രമത്തില്‍ ടൈപ്പ്‌ ചെയ്യുക. മണിക്കൂറിനും മിനിട്ടിനും സെക്കന്റിനും ഇടയില്‍ : അടയാളം ഇടാന്‍ മറക്കരുത്‌. അതിനുശേഷം കോഡ്‌ ടൈപ്പ്‌ ചെയ്യുക. അതിനുശേഷം സബ്‌മിറ്റ്‌ ചെയ്യുക.

ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ഇനി ആധാര്‍ സ്വയം Update ചെയ്യാം. തെറ്റ്‌ തിരുത്താം മൊബെല്‍ നമ്പര്‍ ചേര്‍ക്കാം. നിങ്ങള്‍ക്കും പരീക്ഷിക്കാം

ആധാറില്ല, ഗ്യാസ്‌ കണക്ഷന്‍ ഉള്ളയാള്‍ ഗള്‍ഫിലാണ്‌,പ്രവാസികളുടെ പേരിലുള്ള ഗ്യാസ്‌ കണക്ഷന്‍ മറ്റൊരാളുടെ പേരിലേക്ക്‌ എളുപ്പത്തില്‍ മാറ്റാം

ആധാര്‍ അപേക്ഷിച്ചു,വളരെ നാളുകള്‍ കഴിഞ്ഞിട്ടും കിട്ടാത്തവര്‍ എന്തു ചെയ്യണം?

മലയാളി വാര്‍ത്തയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കുക.
ഓണ്‍ലൈന്‍ വഴി ആധാര്‍ നമ്പര്‍ അറിയുന്നതെങ്ങനെ?
ഗള്‍ഫിലുള്ള ആള്‍ ഒപ്പിടാതെ എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റാം?

അകന്ന ബന്ധുവിനും ഗ്യാസ്‌ കണക്ഷന്‍ മാറ്റുന്നതെങ്ങനെ?

ഇത്‌ മലയാളത്തില്‍ മറ്റെങ്ങും കിട്ടാത്ത വിലപ്പെട്ട രേഖയാണ്‌. അതിനാല്‍ ഇത്‌ ഷെയര്‍ ചെയ്‌ത്‌ സൂക്ഷിക്കുക. ഭാവിയില്‍ ആവശ്യസമയത്ത്‌ ഇത്‌ ഉപകരിക്കും.

ആധാറിനെ പറ്റിയുള്ള ആരും പറയാത്ത അപ്പപ്പോഴുള്ള ഉപകാരപ്പെടുന്ന വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ സന്ദര്‍ശിക്കുക. Like ചെയ്യുക. https://www.facebook.com/Malayalivartha

ആധാറിനെപ്പറ്റി വീണ്ടും ചില സംശയങ്ങള്‍ പ്രിയ വായനക്കാര്‍ ചോദിച്ചിട്ടുണ്ട്‌. അതിനെല്ലാം ഉടന്‍ മറുപടി നല്‍കുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (4 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (4 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (4 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (5 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (5 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (6 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (6 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (8 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (8 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (8 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (9 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (9 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (9 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (9 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (9 hours ago)

Malayali Vartha Recommends