Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കൈനിറയെ കൊടുക്കും നിര്‍മ്മല പൊന്നാണ്. മോദിയുടെ പ്രസ്റ്റീജ് ബജറ്റില്‍ പെരുമഴ

01 FEBRUARY 2023 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

2023-24 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ കേരളത്തിന് ഏറെ ആശ്വസിക്കാവുന്ന നിരവധി വാഗ്ദാനങ്ങളുണ്ട്. ഏറ്റവും പ്രധാനപെട്ടത് ലാറ്റക്‌സ്  റബ്ബറിന്റെ നികുതിയിലുണ്ടായ വര്‍ധനവാണ്. കമ്പനികള്‍ നിലവാരം കുറഞ്ഞ് റബ്ബര്‍ പള്‍പ്പ് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതു കാരണമാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന റബ്ബറിന് വില കുറ്ഞ്ഞു കൊണ്ടിരുന്നത്. ആ സാഹചര്യത്തില്‍ കംബ്രസ്ഡ് റബ്ബറിന് നികുതി ഉയര്‍ത്തിയതോ ഇറക്കുമതി കുറയുമെന്ന ധാരണയിലാണ്. അതുപോലെ റെയില്‍വേ വികസനത്തിന് 2.4 ലക്ഷം കോടിയാണ് അനുവദിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. വന്ദേഭാരത് ട്രെയിനുകള്‍ ധാരാളമായി തുടങ്ങുമെന്ന പ്രതീക്ഷയുണ്ട്. അതുപോലെ ഹൈഡ്രജന്‍ ട്രയിനുകളിലേയ്ക്കുള്ള ഗതിമാറ്റവും സാധ്യമാകുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നു. യുവാക്കള്‍ക്കായുള്ള സ്‌കില്‍ഡ് ഡെവലപ്പ് മെന്റ് സെന്ററുകളില്‍ ഒരെണ്ണം കേരളത്തിന് ലഭിക്കും. എന്നാല്‍ എയിംസിന്റെ കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായതായി വിവരമില്ല.

 ആദായനികുതി പരിധിയില്‍ ഇളവ് പ്രഖ്യാപിച്ചതാണ് ബജറ്റിലെ പ്രധാന സവിശേഷതയെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഏഴ് ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട എന്നതാണ് ഇളവ്. അതേസമയം പുതിയനികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടര്‍ന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു

പുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം. പുതിയ രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ലായെന്നത് . പുതിയ രീതി സ്വീകരിച്ചവര്‍ക്കാണ് എന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്നവരുടെ നിക്ഷേപ പരിധി  30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി. വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്‌സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം രൂപവരെ മൂന്ന് വര്‍ഷത്തേയ്ക്ക് നിക്ഷേ്പിക്കാം.ഒന്‍പത് ലക്ഷം വരെ വേതനം വാങ്ങുന്നവര്‍ 45000 രൂപ ആദായ നികുതി അടച്ചാല്‍ മതി. അതേസമയം 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണമെന്നുമാണ ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തില്‍നിന്ന് 15 ലക്ഷമാക്കിയും ഉയര്‍ത്തി.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നികുതി ഇളവ് അടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും പ്രഖ്യാപിച്ചു.എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.

മൂന്നു ഘടകങ്ങളിലാണ് ഊന്നല്‍. 1. പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ യുവാക്കള്‍ക്ക് മുന്‍ഗണന, 2. സാമ്പത്തിക വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കല്‍, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍.സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്..
63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനായി 2,516 കോടി രൂപ വകയിരുത്തിയിട്ടുണ്ട്..

സുസ്ഥിരവികസനം എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കല്‍,  കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫണ്ട്.  2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്. മത്സ്യമേഖലയ്ക്ക് 6,000 കോടി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപപദ്ധതി. ഇ-കോടതികള്‍ തുടങ്ങാന്‍ 7,000 കോടി രൂപ. കോംപൗണ്ടഡ് റബര്‍ തീരുവ കൂട്ടി.

10 ലക്ഷം േകാടി രൂപയുടെ മൂലധന നിക്ഷേപം.  വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ ഡിജിറ്റല്‍ ലൈബ്രറി.  157 പുതിയ നഴ്സിങ് കോളജുകള്‍.  പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും.  റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ. ന്മ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കും. വെഹിക്കിള്‍ സ്‌ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കും.  38,300 അദ്ധ്യാപകരെ നിയമിക്കും. 748 ഏകല്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അദ്ധ്യാപകരെ നിയമിക്കും.

47 ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം സ്റ്റൈപന്‍ഡ് നല്‍കാന്‍ പദ്ധതി.
പാരമ്പര്യ കരകൗശലത്തൊഴിലാളികള്‍ക്ക് പിഎം വിശ്വകര്‍മ കുശല്‍ സമ്മാന്‍.
സംസ്ഥാനങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ ലൈബ്രറി തുടങ്ങാന്‍ സഹായം.
സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശരഹിത വായ്പ.
എല്ലാ നഗരങ്ങളിലും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം.
നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങള്‍.
5 ജി ആപ്പുകള്‍ വികസിപ്പിക്കാന്‍ എന്‍ജിനീയറിങ് കോളജുകളില്‍ 100 ലാബുകള്‍.
പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി.
പിഎം ആവാസ് യോജന അടങ്കല്‍ 66 ശതമാനം വര്‍ധിപ്പിച്ചു.
എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.
ബിസിനസ് തുടങ്ങാന്‍ ഇരുപതോളം വ്യത്യസ്ത ഐഡികള്‍.
ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15,000 കോടി രൂപ.
ഗോബര്‍ധന്‍ പദ്ധതിക്ക് 10,000 കോടി രൂപ. ഗോബര്‍ധന്‍ പദ്ധതിയില്‍ 200 ബയോഗ്യാസ് പ്ലാന്റുകള്‍.
75 എണ്ണം നഗരങ്ങളില്‍. 300 ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകളും സ്ഥാപിക്കും.
മാസവരുമാനമുള്ളവര്‍ക്കുള്ള നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍നിന്ന് 9 ലക്ഷമാക്കി.
ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തില്‍നിന്ന് 15 ലക്ഷമാക്കി.
കാര്‍ഷിക വായ്പയ്ക്കായി 20 ലക്ഷം കോടി, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും സഹായം.
വരള്‍ച്ച ദുരിതാശ്വാസത്തിനായി കര്‍ണ്ണാടകയ്ക്ക് 5300 കോടി.

കംപ്രസ്ഡ് ബയോഗ്യാസ്,ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്. സിഗരറ്റിന് വിലകൂടും. തുടങ്ങി ജനക്ഷേമകരമായ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ സഭയില്‍ അവതരിപ്പിച്ചത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (1 hour ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (2 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (3 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (3 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (4 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (4 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (4 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (9 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (9 hours ago)

ആസ്തി ഇങ്ങനെ  (9 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (9 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (9 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (10 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (10 hours ago)

Malayali Vartha Recommends