Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുഡിന്‍ ഭീകരവാദികള്‍ക്ക് പകരം കൂലിപ്പട്ടാളത്തെ തീറ്റിപോറ്റി യുദ്ധമുഖത്തേയ്ക്ക് വിടുന്നതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഉക്രൈനെതിരെ നടത്തി കൊണ്ടിരിക്കുന്ന യുദ്ധം നയിക്കുന്നതും ഉക്രൈന്‍ ജനതയെ കൊന്നു വീഴ്ത്തുന്നതും വളാദിമര്‍ പുഡിനും അദ്ദേഹത്തിന്റെ സുഹൃത്ത് യവ് ജനി പ്രിഗോസും ചേര്‍ന്ന് നയിക്കുന്ന വാഗ്നര്‍ ഗ്രൂപ്പെന്ന കൂലിപട്ടാളമെന്ന കണ്ടെത്തല്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

02 FEBRUARY 2023 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇസ്ലാമിക രാജ്യം സ്ഥാപിക്കാനായി ഒസാമ ബിന്‍ലാദനും അല്‍ ഖ്വൊയിദയും നടത്തിയ പോരാട്ടങ്ങള്‍ ഒടുവില്‍ അമേരിക്കയുടെ രഹസ്യ ഓപ്പറേഷനിലൂടെയാണ് തകര്‍ത്തത്. അതോടെ ലോകത്ത് ഭീകരവാദവും രഹസ്യ സൈനീക രൂപീകരണവും അവസാനിപ്പിക്കുമെന്ന് ധരിച്ചിരുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യയുടെ നയം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുഡിന്‍ ഭീകരവാദികള്‍ക്ക് പകരം കൂലിപ്പട്ടാളത്തെ തീറ്റിപോറ്റി യുദ്ധമുഖത്തേയ്ക്ക് വിടുന്നതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഉക്രൈനെതിരെ നടത്തി കൊണ്ടിരിക്കുന്ന യുദ്ധം നയിക്കുന്നതും ഉക്രൈന്‍ ജനതയെ കൊന്നു വീഴ്ത്തുന്നതും വളാദിമര്‍ പുഡിനും അദ്ദേഹത്തിന്റെ സുഹൃത്ത് യവ് ജനി പ്രിഗോസും ചേര്‍ന്ന് നയിക്കുന്ന വാഗ്നര്‍ ഗ്രൂപ്പെന്ന കൂലിപട്ടാളമെന്ന കണ്ടെത്തല്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണ നൃത്തം ചവിട്ടുമ്പോള്‍ സെലന്‍സ്‌കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു: യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ? യുദ്ധത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോ അതോ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യവ്ജെനി പ്രിഗോസിനോ? വാഗ്‌നര്‍ ഗ്രൂപ്പുമായുള്ള ബന്ധം പുതിന്‍ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും പലപ്പോഴും യുദ്ധവിവരങ്ങള്‍ പുറത്തുവിടുന്നതും പട്ടാളനിയമം നടപ്പാക്കുന്നതും പ്രിഗോസിനാണ്. സെലന്‍സ്‌കിയും ചോദിക്കുന്നത് അതുതന്നെയാണ്. ആരാണ് യുദ്ധം നയിക്കുന്നത്, വ്ളാദിമിര്‍ പുതിനോ യവ്ജെനി പ്രിഗോസിനോ?

റഷ്യ-യുക്രൈന്‍ യുദ്ധത്തെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നതിന്റെ പേരില്‍ 19 വയസ്സുകാരി ഒലസ്യ ക്രിവറ്റ്സോവ എന്ന റഷ്യന്‍ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍  വീട്ടുതടങ്കലിലാണ്. ഒക്ടോബറില്‍ ക്രിമിയന്‍ പാലത്തില്‍ നടന്ന ഒരു സ്ഫോടനവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറി ഷെയര്‍ ചെയ്തുവെന്നതാണ് കുറ്റം. ഒലസ്യയുടെ നീക്കങ്ങളെല്ലാം ഓരോ നിമിഷവും മനസ്സിലാക്കാന്‍ പ്രത്യേക ട്രാക്കിങ് സംവിധാനം ശരീരത്തില്‍ ഘടിപ്പിച്ചാണ് അന്ന് സംഘം മടങ്ങിയത്. ഇത് വാഗ്‌നര്‍ ഗ്രൂപ്പിന്റെ ആദ്യ മുന്നറിയിപ്പ് മാത്രമാണെന്ന് അറിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ വാഗ്‌നേറിയന്‍ ശിക്ഷ നടപ്പിലാക്കുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ് യുക്രൈനില്‍.

കഴിഞ്ഞ വര്‍ഷമാണ് റഷ്യയിലെ സരാടോവ് ജയിലില്‍ നടക്കുന്ന ക്രൂരപീഡനങ്ങളുടെ വിവരം മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടത്. യുക്രൈനിനെതിരേ അണിനിരക്കാന്‍ രൂപീകരിച്ച സമാന്തര സായുധ ഗ്രൂപ്പായ വാഗ്‌നറിലേക്ക് തടവുകാരെ ചേര്‍ക്കാന്‍ ജയില്‍ കഴിയുന്നവരെ നിര്‍ബന്ധിക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു അത്. ഗ്രൂപ്പില്‍ ചേരാന്‍ തയ്യാറാവാത്തവരെ മണിക്കൂറുകളോളം ലൈംഗിക വൈകൃതത്തിന് ഇരയാക്കും, കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദിച്ച് അവശരാക്കും. വീഡിയോ ചിത്രീകരിച്ച് മറ്റ് തടവുകാരെ ബ്ലാക്ക്മെയില്‍ ചെയ്യാനും അവരെ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കാനും നിര്‍ബന്ധിക്കും.  ഇതിനിടെയാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ ആഗോള കുറ്റവാളികളുടെ പട്ടികയില്‍ യു.എസ്. ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റിന്റെ വിശ്വസ്തനെന്നറിയപ്പെടുന്ന യെവ്ജനി പ്രിഗോസിന്‍ 2014-ലാണ് വാഗ്നര്‍ ഗ്രൂപ്പിന് തുടക്കമിട്ടത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് അമ്പതിനായിരത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന വലിയ സൈനിക ഗ്രൂപ്പായി മാറിയെന്നതാണ് സത്യം. പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യെവ്ജനി പ്രിഗോസിന്‍ എന്ന വ്യാപാരി ഗ്രൂപ്പിന് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ പ്രധാന ജോലി യുക്രൈനിനെതിരേ അണിനിരക്കുകയെന്നതാണ്.യുദ്ധമുഖത്തെത്തിയാല്‍ ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.   റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് സൈനികര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. ഇത് റഷ്യന്‍ സൈനിക പരിശീലന കേന്ദ്രത്തിന് അടുത്താണെന്നത് കൊണ്ടുതന്നെ സായുധ ഗ്രൂപ്പും റഷ്യന്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചും സംശയമുണ്ടാക്കുന്നുണ്ട്.

റഷ്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നള്ളവരേയും സംഘാംഗത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍ ഏകദേശം അയ്യായിരത്തോളം പേരെ യുക്രൈന്‍ സെന്റര്‍ ഓഫ് അനലിറ്റിക്സ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. പരിശീലനകാലത്ത് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെല്ലാം വിലക്കാണ്. ട്രെയിനിങ്ങുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയവയൊന്നും ഏതെങ്കിലും നെറ്റ്വര്‍ക്ക് വഴി പങ്കുവെക്കുന്നതിനും വിലക്കുണ്ട്. റഷ്യയിലാണെങ്കിലും പുറത്താണെങ്കിലും എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താനും പാടില്ല. പാസ്‌പോര്‍ട്ടും മറ്റും ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയും പകരം പേരെഴുതാത്ത പ്രത്യേക നമ്പര്‍ പതിച്ചിട്ടുള്ള ടാഗ് മാത്രമാണ് ഇവര്‍ക്ക് നല്‍കുക. ഒപ്പം പത്ത് വര്‍ഷത്തെ മുന്‍കൂര്‍ കരാര്‍ കമ്പനിയുമായി വെക്കുകയും വേണം.്. യുദ്ധസമയത്ത് യുക്രൈനിന്റേയും റഷ്യയുടേയും ഭാഗത്ത് വലിയ ആള്‍നാശമുണ്ടാവാന്‍ തുടങ്ങിയതോടെയാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ വലിയ രീതിയില്‍ യുദ്ധമുഖത്തേക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വാഗ്‌നര്‍ ഗ്രൂപ്പ് ഉത്തര കൊറിയയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്. യു.എസ്. ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയായിരുന്നു ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വന്‍തോതില്‍ മിസൈലുകളും റോക്കറ്റുകളും വാങ്ങി റഷ്യന്‍ റെയില്‍ കാറില്‍ തിരിച്ചുപോവുന്നതിന്റെ ചിത്രങ്ങളായിരുന്നു കിര്‍ബി പുറത്തുവിട്ടത്. ഉത്തര കൊറിയയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്നത് യു.എന്‍. നയങ്ങള്‍ക്ക് എതിരാണ്. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നടത്തുന്ന സംഘമെന്ന നിലയില്‍ ഈ സംഘത്തെ കണ്ടെത്താനും ഉന്മൂലനം ചെയ്യാനും പറ്റാവുന്നതൊക്കെ ചെയ്യണമെന്നും കിര്‍ബി ആവശ്യപ്പെടുന്നുണ്ട്. റഷ്യന്‍ സര്‍ക്കാരുമായി ബന്ധമില്ലെങ്കിലും കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവിധ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഇവരുടെ സംഘത്തെ ഇപ്പോള്‍ യുക്രൈനില്‍ യുദ്ധമുഖത്ത് റഷ്യ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

പുതിന്‍സ് ഷെഫ് എന്നറിയപ്പെടുന്ന റഷ്യന്‍ വ്യവസായി യവ്ജെനി പ്രിഗോസിന്‍ ആണ് 2014-ല്‍ സംഘത്തിന് തുടക്കമിട്ടത്. ഹോട്ടല്‍ വ്യാപാരത്തില്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വന്‍കിട ഖനികളുടെ ഉടമ കൂടിയായി മാറിയ പ്രിഗോസിന്‍ തന്റെ ഖനികളുടെ സംരക്ഷണത്തിനായിരുന്നു ആദ്യം സംഘത്തെ രൂപീകരിച്ചത്. യവ്ജെനി പ്രിഗോസിനിന്റെ ഹോട്ടലില്‍ പുതിന്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നതു കൊണ്ടായിരുന്നു ഇയാള്‍ പുതിന്‍സ് ഷെഫ് എന്നറിയപ്പെട്ടിരുന്നത്. തന്റെ അനധികൃത ഖനനത്തെ മുന്നോട്ട് കൊണ്ടുപോവാനുള്ള സായുധ സംഘങ്ങളായിരുന്നു ആദ്യം. എന്നാല്‍ പുതിന്റെ പ്രത്യേക ആവശ്യപ്രകാരം സംഘത്തെ വിപുലീകരിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഇതോടെ യു.എസിന്റേതടക്കമുള്ള വിലക്കുകളും വാഗ്‌നര്‍ നേരിടുന്നു. 2017-ജൂണ്‍ മുതല്‍ വാഗ്‌നറും തലവന്‍ ദിമിത്രി ഉത്കിനും ഇതിന്റെ സ്ഥാപകനെന്നറിയപ്പെടുന്ന പ്രിഗോസിനും യു.എസ്. വിലക്കുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവരെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2014-ല്‍ ക്രിമിയന്‍ പെനിന്‍സുലയില്‍ നടന്ന യുദ്ധത്തില്‍ യുക്രൈനിനെ നിരായുധരാക്കാനും മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും റഷ്യന്‍ സൈനികര്‍ക്കൊപ്പം പ്രധാന പങ്കുവഹിച്ചത് വാഗ്‌നര്‍ സംഘാംഗങ്ങളാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.റഷ്യയ്ക്ക് മാത്രമല്ല മറ്റ് പല രാജ്യങ്ങള്‍ക്കും സ്വകാര്യ സൈനിക വിഭാഗങ്ങളുണ്ടെങ്കിലും അതൊന്നും വാഗ്‌നറിന്റെ അത്ര അറിയപ്പെട്ടിരുന്നില്ല. യുക്രൈന്‍ യുദ്ധത്തോടെ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സ്വകാര്യ സൈനിക വിഭാഗമാണ് വാഗ്‌നറെന്നാണ് അറിയപ്പെടുന്നത്. മറ്റ് ചാര സംഘടനകളേക്കാള്‍ ഭീകരര്‍. മറ്റ് സംഘടന
കള്‍ പലതും രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് ലക്ഷ്യം നേടുന്നതെങ്കില്‍ നേരിട്ട് മുഖാമുഖം നിന്നാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ അക്രമം.

യുക്രൈനില്‍ റഷ്യന്‍ സൈന്യവുമായി ചേര്‍ന്ന് ഇവരുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കയ്യും കണക്കുമില്ല. സ്വന്തം ഗ്രുപ്പിലുള്ളവര്‍ക്കാണെങ്കില്‍ പോലും യുദ്ധമുഖത്ത് പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. മണിക്കൂറുകളോളം യുദ്ധക്കളത്തില്‍ കിടക്കണം. മറ്റുള്ളവരെ രക്ഷിക്കുന്നതിന് പകരം എതിരാളികള്‍ക്ക് പരമാവധി ജീവനാശമുണ്ടാക്കുക എന്ന ലക്ഷ്യം നേടുക മാത്രമാണ് ചെയ്യേണ്ടത്.  ഇതിനിടെ വാഗ്‌നര്‍ഗ്രൂപ്പിനെതിരേ മുന്നറിയിപ്പുമായി നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ റഷ്യന്‍ സൈന്യത്തിന് തന്നെ ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. യുക്രൈനിലെ പല അക്രമങ്ങളുടേയും ക്രഡിറ്റ് റഷ്യന്‍ സൈന്യത്തിന് പകരം വാഗ്‌നര്‍ ഗ്രൂപ്പ് നേരിട്ടെടുക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. പലപ്പോഴും യുദ്ധവിജയങ്ങള്‍ പ്രഖ്യാപിക്കുന്നത് വാഗ്‌നര്‍ സ്ഥാപകന്‍ യെവ്ജെനി പ്രിഗോസിനാണ്.

ആഫ്രിക്കയിലും മറ്റിടങ്ങങ്ങളിലും വാഗ്നര്‍ ഗ്രൂപ്പ് നടത്തുന്ന വ്യാപാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ ഉപരോധം വരാന്‍ സാധ്യതയുണ്ട്. കൂടാതെ വാഗ്നറിന് യു.എസില്‍ ആസ്തികള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തി മരവിപ്പിക്കുകയും ഗ്രൂപ്പിന് ഫണ്ടോ സേവനങ്ങളോ നല്‍കുന്നതില്‍നിന്ന് യു.എസ്. പൗരന്മാരെ വിലക്കുകയും ചെയ്യും. ഇറ്റാലിയന്‍ മാഫിയകളേയും ജാപ്പനീസ്, റഷ്യന്‍ ക്രിമിനല്‍ സംഘടനകളെയും ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ പട്ടികയിലാണ് യു.എസ്. വാഗ്നറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, യുക്രെയിനിലെ നിയമവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് വാഗ്നറിന്റെ ഉദ്ദേശ്യമെന്നായിരുന്നു പ്രിഗോസിനിന്റെ പ്രതികരണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (2 minutes ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (16 minutes ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (47 minutes ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (1 hour ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (10 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (10 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (11 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (11 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (11 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (11 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (11 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (11 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (11 hours ago)

Malayali Vartha Recommends