Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും

തെറ്റ് ആരു ചെയ്താലും തിരുത്താനുള്ള അവസരം നല്കും. വീണ്ടും അത് തന്നെ തുടര്‍ന്നാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നാണ് സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നത്. ഈ വാക്കുകളിലെ ക്യാപ്‌സൂള്‍ ഉപയോഗിച്ചാണ് ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവംദം അദ്ദേഹം തണുപ്പിച്ചത്. തെറ്റുകള്‍ മാത്രമേയുള്ളൂ, തിരുത്തലോ നേരേയാക്കലോ ഇല്ല.

02 FEBRUARY 2023 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തുടര്‍ഭരണം കിട്ടിയതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ കടന്നു കൂടിയ അഴിമതിയും അഹങ്കാരവും ഇല്ലായ്മ ചെയ്യുന്നതിനായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ തെറ്റുതിരുത്തല്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തെറ്റ് ആരു ചെയ്താലും തിരുത്താനുള്ള അവസരം നല്കും. വീണ്ടും അത് തന്നെ തുടര്‍ന്നാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നാണ് സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നത്. ഈ വാക്കുകളിലെ ക്യാപ്‌സൂള്‍ ഉപയോഗിച്ചാണ് ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവംദം അദ്ദേഹം തണുപ്പിച്ചത്. തെറ്റുകള്‍ മാത്രമേയുള്ളൂ, തിരുത്തലോ നേരേയാക്കലോ ഇല്ല. ആയിരങ്ങളില്‍ നിന്ന് ലക്ഷങ്ങളിലേയ്ക്ക് പാര്‍ട്ടി സഖാക്കളുടെ ഗ്രാഫ് ഉയര്‍ന്നുവെന്നതാണ് ഏക നേട്ടം.

എന്തായാലും കേരളത്തില്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഭരണത്തിന്റെ മറവില്‍ നടത്തുന്ന കൊള്ളയ്ക്ക് കഴിഞ്ഞ ദിവസം പുറത്തു വന്ന വിവരമാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം കൈക്കൂലി വാങ്ങിയെന്ന വിവരം. കൈക്കൂലി വാങ്ങിയത് മൂന്ന സഖാക്കള്‍, കെുടുത്തത് മറ്റൊരു സഖാവ്. പാര്‍ട്ടി പ്രവര്‍ത്തകരോടും ബന്ധുക്കളോടും പോലും കൈക്കൂലിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സൂചനയാണ് ഈ സംഭവം നല്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലാണ് വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. സിപിഎം ഏര്യാ , ലോക്കല്‍ കമ്മിറ്റി ഭാരവഹികളാണ് പാര്‍ട്ടി ഓഫീസില്‍ വിളിച്ചു വരുത്തി പന്ത്രണ്ട് ലക്ഷം രൂപ വാങ്ങിച്ച് സംഭവം ഒതുക്കി തീര്‍ത്തത്.

നാട്ടിക തീരദേശ ഹൈവേയില്‍ പാര്‍ട്ടി അംഗം ഹോട്ടല്‍ നടത്തുന്ന മുറി ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമയില്‍നിന്നു 3 സിപിഎം നേതാക്കളാണ് 12 ലക്ഷം രൂപ വാങ്ങിയത്. പാര്‍ട്ടി അനുഭാവിതന്നെയായ കെട്ടിട ഉടമയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണു വിവരം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം ബിനാമിയായി നടത്തിയിരുന്ന ഹോട്ടല്‍ കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഉടമ മുറി തിരിച്ചു ചോദിച്ചപ്പോള്‍ വാടക കുടിശിക നല്‍കിയില്ലെന്നു മാത്രമല്ല, ഒഴിയാനായി വന്‍ തുകയും ചോദിച്ചു. കട ഒഴിയുന്നതിനു തീരദേശത്തു സാധാരണ ചെറിയ തുക നല്‍കാറുണ്ട്. എന്നാല്‍,  ഹോട്ടല്‍ നടത്തുന്ന ഈ മുറി ഒഴിഞ്ഞു കൊടുക്കുന്നതിനു 20 ലക്ഷം രൂപയാണു ചോദിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിടം വാടകയ്ക്കു നല്‍കുന്നതു തടയുമെന്നായിരുന്നു ഭീഷണി.

തുടര്‍ന്ന് ദിവസങ്ങളോളം നടന്ന ചര്‍ച്ചയ്ക്കുശേഷം 12 ലക്ഷം രൂപയില്‍ പ്രശ്‌നം ഒതുക്കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ലോക്കല്‍ കമ്മിറ്റി അംഗം എന്നിവരാണു തുക വീതിച്ചെടുത്തതെന്നു പാര്‍ട്ടി അനുഭാവികള്‍ സൂചന നല്‍കുന്നു. സഹകരണ സംഘത്തില്‍ മുക്കുപണ്ടംവച്ചു പണം തട്ടിയ കേസിലും മുന്‍ എംഎല്‍എയ്ക്കു വേണ്ടി പണം വാങ്ങിയ സംഭവത്തിലുമൊക്കെ ആരോപണം നേരിട്ടവരാണ് ഇവര്‍.ഇടപാടു നടന്ന് ഒരാഴ്ചയ്ക്കു ശേഷം ഗള്‍ഫില്‍നിന്നുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളാണു വിവരം പുറത്തെത്തിച്ചത്. 'നമ്മള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം നല്‍കി വളര്‍ത്തുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ നടത്തുന്ന കൊള്ള' എന്ന നിലയിലായിരുന്നു പോസ്റ്റ്. ആയിരക്കണക്കിനാളുകളാണ് ഇതു പങ്കുവച്ചത്.

ആരോപണവിധേയരായ 3 പേരും പാര്‍ട്ടിയുടെ പരിപാടികള്‍ക്കു സാമ്പത്തിക സഹായം ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റു പ്രാദേശിക നേതാക്കള്‍ക്ക് എതിര്‍ക്കാനാകുന്നില്ല. വര്‍ഷങ്ങളായി പാര്‍ട്ടി കുടുംബാംഗമായ കെട്ടിട ഉടമയോടാണ് നേതാക്കള്‍ കടുംകൈ കാട്ടിയതെന്നു പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിയെ നശിപ്പിക്കാനായി വന്നവരെന്നാണു ചില നേതാക്കളെ സമൂഹ മാധ്യമത്തില്‍ അണികള്‍ വിശേഷിപ്പിക്കുന്നത്. പാര്‍ട്ടി ഏരിയ സെന്ററില്‍ അംഗങ്ങള്‍തന്നെ ഇതെക്കുറിച്ചു വിവരം നല്‍കിയിട്ടും അതു ജില്ലാ കമ്മിറ്റിയെയോ ജില്ലാ സെന്ററിനെയോ അറിയിച്ചിട്ടില്ലെന്നു പറയുന്നു. തീരദേശത്തുനിന്നുള്ള പ്രമുഖ നേതാക്കള്‍ക്കും ഇതെക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ല.

കടമുറി ഒഴിയാന്‍ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തല്‍ക്കാലം സിപിഎം ജില്ലാ കമ്മിറ്റി ഇടപെടില്ല. ഇതുമായി ബന്ധപ്പെട്ട വിശദീകരണം മാധ്യമങ്ങള്‍ക്കു നല്‍കാന്‍ ഏരിയ കമ്മിറ്റിയോടു നിര്‍ദേശിച്ചു. കടമുറി ഒഴിയാന്‍ 12 ലക്ഷം രൂപ വാങ്ങിയതു രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറാണെന്നും സിപിഎം നേതാക്കള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു പറഞ്ഞു.വ്യക്തികള്‍ തമ്മില്‍ നടത്തുന്ന കച്ചവടങ്ങളും ഇടപാടുകളുമായി സിപിഎമ്മിനു ബന്ധമില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന വാര്‍ത്ത പാര്‍ട്ടി നിഷേധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ സംഭവത്തെപ്പറ്റി സിപിഎം അനുഭാവികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ജില്ല കമ്മിറ്റി ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവം അറിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ട്രഷറികളായ നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയ്ക്കും മുതിര്‍ന്നില്ല. എന്നാല്‍ തൃശ്ശൂരില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്നവരാണ് സംഭവം പുറത്തു വിട്ടതെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ നിലപാടുകളും നയങ്ങളും പണക്കാര്‍ക്കുവേണ്ടി വഴി മാറുന്നതിന്റെ ഉത്തമ മാതൃകയാണ് ഈ സംഭവം. പിണറായി വിജയന്റെ തുടര്‍ ഭരണം തുടങ്ങിയതുമുതല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കെട്ടഴിച്ചു വിട്ടതു പോലെയാണ് അഴിമതി, ലൈംഗീക, ലഹരി കടത്ത് ആരോപണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ സിപിഎം ഏര്യാ കമ്മിറ്റി അംഗം ഷാനവാസിന്റെ നേതൃത്വത്തില്‍ ഒരു കോടിയിലേറെ രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചത് ഏറെ വിവാദമായി നില്ക്കുകയാണ്.

പാര്‍ട്ടി വനിത സഖാക്കളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ രണ്ട് സഖാക്കളെയാണ് നാട്ടുകാര്‍ പൊക്കിയത്. എന്നിട്ടും ക്രിമിനലുകളെ രക്ഷിക്കുന്ന നിലപാടിലേയക്ക് സിപിഎം നേതൃത്വം പോയതോടെ ആലപ്പുഴയില്‍ പാര്‍ട്ടി അംഗങ്ങളുടെ കൊഴിഞ്ഞു പോക്കും വര്‍ദ്ധിച്ചു. പാര്‍ട്ടിയെ നയിക്കുന്നവര്‍ തന്നെ സ്വയം ഗുണ്ടകളും, സര്‍ക്കാരും പോലീസും ആയി മാറുന്നത്ാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പാര്‍ട്ടിയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം ക്രിമിനല്‍ സംഭവങ്ങള്‍ക്ക് പാര്‍ട്ടി പിന#്തുണ നല്കുന്നതായുള്ള ആരോപണവും ശക്തമാണ്. പാര്‍ട്ടിയിലെത്തുന്ന യുവാക്കള്‍ ഇത്തരം സംഭങ്ങളില്‍ നിരാശരാണ്. സഖാക്കള്‍ക്ക് മറ്റുള്ളവര്‍ക്ക് മാതൃകയായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഉപദ്രവമാകരുതെന്നാണ് അവരുടെ ലക്ഷ്യം.

ആലപ്പുഴയിലെ ക്രിമിനല്‍ സഖാക്കളുടെ പ്രവര്‍ത്തനങ്ങള്‍ തൃശ്ശൂരിലേയ്ക്കും വ്യാപിച്ചതില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ കയ്യോടെ പിടികൂടിയ വാടക കൈക്കൂലി കേസില്‍ എന്ത് നടപടിയെടുത്തെന്ന് ചേദിക്കരുത്. കാരണം അത് പാര്‍ട്ടി ലൈനാണ്. പച്ചയ്ക്ക് കടയുടമയെ പാര്‍ട്ടിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയ നേതാക്കള്‍ക്കെതിരെ ഇത് ആദ്യത്തെ കുറ്റമല്ല. നേരത്തെ എംഎല്‍എ യുടെ പേരില്‍ വ്യാപക പിരിവ് നടത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യോടെയാണ് പൊക്കിയത്. അപ്പോഴും അവരെ പാര്‍ട്ടി സംരക്ഷിച്ചു. ഇതിനിടയില്‍ ഇവരുട പേരില്‍ നിരവധി കേസുകള്‍ കണ്ടെത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് അഴിമതി വിവരം സോഷ്യല്‍ മീഡിയ വഴി പുറത്തായത്.

വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന നിരവധി പേര്‍ ഇപ്പോഴും പാര്‍ട്ടി ആവശ്യപ്പെടുന്ന സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. പാര്‍ട്ടിയെന് ഒറ്റ ലക്ഷ്യത്തില്‍ ജീവിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമാണ് ഇത്തരം ചെയ്തികള്‍. അഥു മാത്രവുമല്ല തുടര്‍ച്ചയായി അഴിമതി നടത്തുന്നവരെ കൂടുതല്‍ സംരക്ഷിച്ച് വലിയ സ്ഥാനങ്ങള്‍ കെടുത്തു നിറുത്തുന്നതിനെയും അവര്‍ എതിര്‍ക്കുന്നുണ്ട്. തെറ്റ് ആര് ചെയ്താലും തെറ്റു തന്നെയാണെന്ന് എം.വി.ഗോവിന്ദന്‍ പറയുന്നത് തെറ്റ് ആവര്‍ത്തിക്കാനുള്ള ലൈസന്‍സായി കാണുന്നുവെന്നതാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ സങ്കടം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (20 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (24 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (27 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (34 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (40 minutes ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (41 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (47 minutes ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (59 minutes ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (2 hours ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (2 hours ago)

Malayali Vartha Recommends