Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചില്ല. കേരളമെന്ന പോര് പോലും പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണ്ണാടകയ്ക്ക് വര്‍ള്‍ച്ച ദുരിതാശ്വാസമായി 5362 കോടി രൂപ അനുവദിക്കുകയും ചെയ്തു. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പരമാവധി വിഹിതം കുറയ്ക്കാനാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നത്.

02 FEBRUARY 2023 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന് തീര്‍ത്തും അവഗണനയെന്ന പരാതിയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഉയര്‍ത്തുന്നത്. കുറെ ആവശ്യപ്പെടുകയും ഒട്ടേറെ പ്രതീക്ഷിക്കുകയും ചെയ്ത കേന്ദ്രബജറ്റില്‍ കേരളത്തിനു ലഭിച്ചത് നിരാശമാത്രമായിരുന്നു. എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചില്ല. കേരളമെന്ന പോര് പോലും പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണ്ണാടകയ്ക്ക് വര്‍ള്‍ച്ച ദുരിതാശ്വാസമായി 5362 കോടി രൂപ അനുവദിക്കുകയും ചെയ്തു. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പരമാവധി വിഹിതം കുറയ്ക്കാനാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ റെയില്‍വേയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തുക അനുവദിച്ചതില്‍ എല്ലാവരും ഞെട്ടലിലാണ്. റെയില്‍വേ സ്വകാര്യ വത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുകയാണ്. റെയില്‍വേ ആധുനിക വല്‍ക്കരിച്ച് , ആവശ്യത്തിന് പാളങ്ങളും നിര്‍മ്മിച്ച് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ആശയമാണ് ഇത്രയും വലിയ തുക അനുവദുച്ചതിന് പിന്നിലെന്ന ആരോപണവുമുയരുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചെന്നാണ് ധരിച്ചിരുന്നത്. മുഖ്യമന്ത്രിയും സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങളിലേയ്ക്ക് കേന്ദ്രം എത്തിനോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയോട് ചര്‍ച്ച ചെയ്തത് കേരളത്തിന്റെ വികസന കാര്യമാണോയെന്നത് ഇപ്പോള്‍  തര്‍ക്കമായി ഉയരുകയാണ്. സ്വകാര്യം പറയാനാണോ മുഖ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന കാര്യത്തിലും സംശയമുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതിക്കുപുറമേ, കോവിഡ് കാലത്തു മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്, സാമ്പത്തികപ്രതിസന്ധി അതിജീവിക്കാന്‍ ജി.എസ്.ടി. വരുമാനം 40:60 എന്ന അനുപാതത്തില്‍ പങ്കിടുക, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിനിര്‍മ്മാണത്തിനും നിപപോലുള്ള പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിനുമുള്ള ഘടകങ്ങള്‍ ഉത്പാദിപ്പിക്കാന്‍ അത്യാധുനിക നിര്‍മ്മാണയൂണിറ്റ് എന്നിവ കേരളം പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നും കിട്ടാത്ത അവസ്ഥയാണ് ഉണ്ടായത്.

കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം, സംസ്ഥാനത്ത് എയിംസിനു തുല്യമായ ആരോഗ്യകേന്ദ്രം, മലബാര്‍ കാന്‍സര്‍ സെന്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യനിധി പരിപാടിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെ കേരളത്തിന്റെ ആവശ്യങ്ങളുടെ പട്ടിക ഏറെയായിരുന്നു. ഇതില്‍ ഒന്നുപോലും കേന്ദ്രബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പരമ്പരാഗത വ്യവസായമേഖലകളില്‍ കേന്ദ്രപങ്കാളിത്തതോടെ പുനരുദ്ധാരണ പദ്ധതി എന്നതാണ് കേരളം കാത്തിരിക്കുന്ന മറ്റൊന്ന്. ഇതിലും പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കുള്ള അനുമതി, തൊഴിലുറപ്പ് തൊഴിലില്‍ കൂടുതല്‍ ഫണ്ട്, ശബരീ റെയില്‍പാത, എയിംസ്, തുടങ്ങിയ ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയോട് ബോധ്യപ്പെടുത്തിയതായാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അത്തരം വിഷയങ്ങളൊന്നും ബജറ്റില്‍ പ്രതിപാദിക്കാത്തതുകൊണ്ടാണ് മുഖ്യന്റെ സന്ദര്‍ശനം കൂടുതല്‍ സംശയത്തിലേയ്ക്ക് നയിക്കുന്നതിന് ഇടയാക്കുന്നത്. സ്വര്‍ണ്ണ,. ഡോളര്‍ കടത്ത് കേസുകളില്‍ നിന്നുള്ള രക്ഷയാണോ മുഖ്യമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്തതെന്ന് നമ്മള്‍ക്ക് വിശ്വസിക്കേണ്ടി വരും.

തൊഴിലുറപ്പ് പദ്ധതി നല്ലരീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ വിഹിതം വെട്ടിക്കുറച്ചുവെന്ന പരാതിയാണ് ബജറ്റിനുശേഷം കേരളത്തിനുള്ളത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തികവര്‍ഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 89,400 കോടി രൂപയാണ്. 2023-24ല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്.

കൃഷി, കൈത്തറി, പരമ്പരാഗത വ്യവസായം എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍, കണ്ണൂരിലേക്ക് കൂടുതല്‍ വിദേശവിമാനങ്ങള്‍ വരാനായി പോയന്റ് ഓഫ് കാള്‍ അംഗീകാരം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡം സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് പരിഷ്‌കരിക്കല്‍ എന്നിങ്ങനെയുള്ള കേരളത്തിന്റെ ആവശ്യങ്ങളിലും പരിഗണനയുണ്ടായില്ല. സംസ്ഥാനത്തിന് 50 വര്‍ഷം കാലാവധിയോടെ പലിശരഹിത വായ്പയെടുക്കാനുള്ള പദ്ധതി ഒരുവര്‍ഷംകൂടി തുടരുമെന്നത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമാകുമെന്ന ഒന്നല്ല. ഈ വായ്പയ്ക്ക് ഒട്ടേറെ നിബന്ധനകള്‍ ഉണ്ടെന്നതാണ് പ്രധാനകാരണം.

കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ നേടിയ വികസനം കണക്കിലെടുക്കാതെയുള്ള വിഭജനം വന്‍ നഷ്ടമാണുണ്ടാക്കുന്നത്. വികസിത സമൂഹത്തേയും അല്ലാത്തവയേയും ഒരേ മാനദണ്ഡം വച്ച് അളന്ന് വിഹിതം നിശ്ചയിക്കുന്നതിലുള്ള അപാകത മൂലമാണിത്. കടക്കെണിയെ കുറിച്ച് വിളിച്ച് കൂകുന്നതും യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ല. കേന്ദ്രം എടുത്ത കടത്തേക്കാള്‍ താഴ്ന്ന നിലയില്‍ തന്നെയാണ് സംസ്ഥാനങ്ങളുടെ സ്ഥിതിയെന്ന കണക്കുകള്‍ വന്നു കഴിഞ്ഞു.

സില്‍വര്‍ ലൈനിനോടുള്ള രാഷ്ട്രീയ എതിര്‍പ്പാണെങ്കില്‍ പകരം സംവിധാനം ഉണ്ടാക്കാന്‍ റെയില്‍വേക്ക് ഉത്തരവാദിത്വമുണ്ട്. കേരളം പകുതി ചെലവ് വഹിച്ചോളാം എന്ന് പറഞ്ഞിട്ടും ശബരിപാതയോട് കാണിക്കുന്ന അനാസ്ഥ ചെറുതല്ല. വന്ദേഭാരത് അടക്കമുള്ള പ്രഖ്യാപിച്ച ട്രെയിനുകളും യാഥാര്‍ഥ്യമാക്കിയിട്ടില്ല. തത്വത്തില്‍ അനുമതി നല്‍കിയ പദ്ധതിയാണ് എയിംസ്. അനുമതി പ്രതീക്ഷിച്ച് കേരള സര്‍ക്കാര്‍ എല്ലാ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു.

കേന്ദ്ര നികുതി വിഹിതമായി 2023-24 വര്‍ഷത്തില്‍ കേരളത്തിന് ലഭിക്കുക 19,662.88 കോടി രൂപ. പതിനഞ്ചാം ധനകമീഷന്‍ ശുപാര്‍ശപ്രകാരം കേന്ദ്രം സമാഹരിക്കുന്ന ആകെ നികുതിയുടെ 1.92 ശതമാനം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. പത്താം ധനകമീഷന്റെ കാലത്ത് 3.87 ശതമാനം ലഭിച്ചു. സംസ്ഥാനങ്ങളുടെ ആകെ കേന്ദ്രവിഹിതം 42 ശതമാനമായിരുന്നത് 41 ശതമാനമായും 15-ാം ധനകമീഷന്‍ വെട്ടിക്കുറച്ചു. കേരളത്തേക്കാള്‍ ജനസംഖ്യ കുറഞ്ഞ ഛത്തീസ്ഗഢിന് ആകെ കേന്ദ്രനികുതിയുടെ 3.40 ശതമാനം നല്കും.

കേരളത്തിന് ലഭിക്കുന്നതിന്റെ ഏതാണ്ട് ഇരട്ടി. കേരളത്തേക്കാള്‍ ജനസംഖ്യയില്‍ പിന്നിലായ അസമിന് 3.12 ശതമാനം ലഭിക്കും. ജനസംഖ്യയില്‍ കേരളത്തിനൊപ്പം വരുന്ന ഝാര്‍ഖണ്ഡിന് 3.30 ശതമാനവും ജനസംഖ്യയില്‍ അല്‍പ്പം മുന്നിലുള്ള ഒഡിഷയ്ക്ക് 4.5 ശതമാനവുമാണ് വിഹിതം. ഏറ്റവും കൂടുതല്‍ വിഹിതം ഉത്തര്‍പ്രദേശിനാണ്- 17.93 ശതമാനം(അതായത് 2.44 ലക്ഷം കോടി രൂപ..

കേന്ദ്ര ബജറ്റില്‍ റബര്‍ ബോര്‍ഡിന് 268.76 കോടി അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അഥോറിറ്റിക്ക് 100 കോടി അനുവദിച്ചു. മുന്‍ ബജറ്റില്‍ 126.05 കോടി അനുവദിച്ച സ്ഥാനത്താണ് ഇത്. സ്‌പൈസസ് ബോര്‍ഡിന് 115.5 കോടി രൂപയും ടീബോര്‍ഡിന് 135 കോടിയും കോഫീബോര്‍ഡിന് 226.2 കോടി രൂപയും അനുവദിച്ചു. ദേശീയ മത്സ്യബന്ധന വികസന ബോര്‍ഡിന് 19 കോടി നീക്കിവച്ചു.

കേരളത്തിലെ മറ്റ് കേന്ദ്രസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം:- കൊച്ചി കപ്പല്‍ശാല- 300 കോടി, കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ്- 14.74 കോടി, തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്‌സയന്‍സ് സ്റ്റഡീസ്- 16 കോടി, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി- 129 കോടി, ശ്രീചിത്തിരതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്- 335 കോടി, വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ്- 122 കോടി, സി-ഡാക്ക്- 240 കോടി, തിരുവനന്തപുരത്തേത് അടക്കം വിവിധ ഐസറുകള്‍ക്കായി 345 കോടി, എല്ലാ ഐഐടികള്‍ക്കുമായി 3242 കോടി രൂപ. വിഹിതം അനുവദിച്ചെങ്കിലും സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലെ പ്രധാന ഘടകമായ തൊഴിലുറപ്പ് പദ്ധതി ഘട്ടം ഘട്ടമായി നിറുത്തലാക്കുന്നതിന്റെ ഭാഗമായാണ്  ബജറ്റില്‍ അതിന്റെ വിഹിതം പകുതിയായി കുറ്ച്ചത്. തൊഴിലുറപ്പ് പദ്ധതി കേരളം ഉള്‍പ്പടെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും വളരെ ആശ്വാസമാണ്. എന്നാല്‍ ആദായ നികുതി കുറച്ചും, റേഷന്‍ വിതരണം ശക്തിപ്പെടുത്തിയുമുള്ള ബജറ്റില്‍ എല്ലാവരും മയങ്ങിയിരിക്കുന്നെങ്കിലും കേരളം വികസന കാര്യത്തില്‍ പിന്നാക്കം പോകുമെന്ന കാര്യത്തില്‍ സംശയമില്ല.  

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (18 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (39 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

Malayali Vartha Recommends