Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ആധാറില്‍ തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്‍ക്കും പരീക്ഷിക്കാം

03 SEPTEMBER 2013 04:46 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പല കാരണങ്ങള്‍ കൊണ്ട്‌ ആധാറില്‍ തെറ്റ്‌ കടന്നു കൂടുക സ്വാഭാവികമാണ്‌. ആധാര്‍ എടുക്കുന്ന സമയത്ത്‌ വളരെ ശ്രദ്ധിച്ച്‌ കറക്‌ട്‌ ചെയ്‌തതാണെങ്കിലും ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ്‌ പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ നിരവധിയാണ്‌. എന്തു ചെയ്യണമെന്നറിയാതെ അലയുന്ന പ്രവാസികളുള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ മലയാളി വാര്‍ത്തയോട്‌ ആശങ്ക പങ്കുവച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടപ്പോഴാണ്‌ വളരെ എളുപ്പത്തില്‍ തന്നെ തെറ്റ്‌ തിരുത്താമെന്നറിയുന്നത്‌. സാധാരണ ആള്‍ക്കാര്‍ക്കുകൂടി മനസിലാകുന്നവിധം വളരെ ലളിതമായാണ്‌ ഇത്‌ വിവരിക്കുന്നത്‌. ഇതിന്റെ പ്രോസസിംഗിന്റെ ഓരോ ഘട്ടത്തിലും നേരിട്ട്‌ പോയി വിജയിച്ചു എന്ന അടിസ്ഥാനത്തിലാണ്‌ മലയാളിവാര്‍ത്ത ജനസമക്ഷം ഇതവതരിപ്പിക്കുന്നത്‌.
ഓണ്‍ലൈന്‍ വഴിയും, പോസ്റ്റല്‍ വഴിയും ആധാര്‍ എന്‍ട്രോള്‍ സെന്റര്‍ വഴിയും തെറ്റ്‌ തിരുത്താവുന്നതാണ്‌.
ഓണ്‍ലൈന്‍ വഴി സ്വയം തെറ്റ്‌ തിരുത്തുന്നതെങ്ങനെ?
പേര്‌, ജനന തീയതി, ലിംഗം, അഡ്രസ്‌, മൊബൈല്‍ നമ്പര്‍ ഇവ തിരുത്താം.
ആധാറില്‍ തെറ്റു തിരുത്താനായി UIDAI 'ആധാര്‍ സെല്‍ഫ്‌ സര്‍വ്വീസ്‌ അപ്‌ഡേറ്റ്‌ പോര്‍ട്ടല്‍' വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇതിലൂടെ പേര്‌, ജനന തീയതി, ലിംഗം, അഡ്രസ്‌, ഫോണ്‍നമ്പര്‍ എന്നിവ വളരെ എളുപ്പത്തില്‍ തിരുത്തുകയോ, കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.
ഇതില്‍ ലളിതമായ മൂന്ന്‌ സ്റ്റെപ്പുകളാണുള്ളത്‌. ആദ്യം ആധാര്‍ ലോഗ്‌ ഇന്‍ ചെയ്യണം. രണ്ടാമത്‌ അപ്‌ഡേറ്റ്‌ റിക്വസ്റ്റാണ്‌. മൂന്നാമത്തേത്‌ ഡോക്യുമെന്റ്‌സ്‌ അപ്‌ലോഡ്‌ ആണ്‌.
ഇതിനായി രണ്ട്‌ കാര്യങ്ങള്‍ വേണം. ഒന്ന്‌ ശരിയായ ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കണം. രണ്ട്‌, മൊബൈല്‍ നമ്പര്‍ നേരത്തെ ആധാറില്‍ നല്‍കിയിരിക്കണം.
ആദ്യമായി ആധാര്‍ സെല്‍ഫ്‌ സര്‍വ്വീസ്‌ അപ്‌ഡേറ്റ്‌ പോര്‍ട്ടല്‍ ലിങ്കില്‍ പോകുക.
https://ssup.uidai.gov.in/web/guest/update


സ്‌ക്രീനിലെ മുകളില്‍ കാണുന്ന കോളത്തില്‍ ആധാര്‍ നമ്പര്‍ തെറ്റു കൂടാതെ ടൈപ്പ്‌ ചെയ്യുക. നടുക്ക്‌ കാണുന്ന കോഡ്‌ അക്ഷരങ്ങള്‍ താഴെക്കാണുന്ന കോളത്തില്‍ ടെപ്പ്‌ ചെയ്‌ത്‌ SEND OTP ക്ലിക്ക്‌ ചെയ്യുക.
അപ്പോള്‍ നമ്മള്‍ നേരത്തേ കൊടുത്തിരുന്ന മൊബൈല്‍ നമ്പരില്‍ ഒരു OTP( One Time Password) വരും. ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പാസ്‌വേഡാണിത്‌. ഇത്‌ 15 മിനിറ്റിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. നിങ്ങളുടെ മൊബൈലില്‍ OTP കിട്ടുന്നില്ലെങ്കില്‍ വീണ്ടും ശ്രമിക്കാവുന്നതാണ്‌.

അപ്പോഴേക്കും സ്‌ക്രീനില്‍ മറ്റൊരു പേജ്‌ വരും


മൊബൈലില്‍ വരുന്ന OTP താഴത്തെ കോളത്തില്‍ ടെപ്പ്‌ ചെയ്‌ത്‌ Login ക്ലിക്ക്‌ ചെയ്യാം.
അപ്പോള്‍ ആദ്യത്തെ സ്റ്റെപ്പ്‌ വിജയിച്ച്‌ രണ്ടാമത്തെ പേജ്‌ വരും


നിങ്ങള്‍ക്ക്‌ മാറ്റം വരുത്തേണ്ടവ അതത്‌ സ്ഥാനത്ത്‌ ടിക്ക്‌ ചെയ്യുക.
മൊബൈല്‍ നമ്പര്‍ മാറ്റേണ്ടവര്‍ ഇവിടെ ടിക്ക്‌ ചെയ്യാവുന്നതാണ്‌. അതിനുശേഷം Submit ക്ലിക്ക്‌ ചെയ്യുക.
അപ്പോഴേക്കും നമ്മള്‍ക്ക്‌ തിരുത്തേണ്ട പേജ്‌ വരും.


അതനുസരിച്ച്‌ ഇംഗ്ലീഷില്‍ എല്ലാ വിവരങ്ങളും നമ്മള്‍ നല്‍കണം. ഒന്നു ടൈപ്പ്‌ ചെയ്‌ത്‌ മറ്റൊന്നിലേക്ക്‌ പോകുമ്പോള്‍ എതിരേയുള്ള കോളത്തില്‍ നമ്മള്‍ ടൈപ്പ്‌ ചെയ്‌തതിന്‌ സമാന്തരമായി മലയാളത്തില്‍ അത്‌ കാണാന്‍ പറ്റും. മലയാളം ശരിയല്ലെങ്കില്‍ മലയാളത്തിന്റെ കോളത്തില്‍ മൗസ്‌ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അതിന്‌ സാമ്യമുള്ള പേരുകള്‍ താഴോട്ട്‌ കാണാം. ശരിയായവ ക്ലിക്ക്‌ ചെയ്‌താല്‍ അത്‌ വരും. അത്‌ കഴിഞ്ഞ്‌ Submit Update Request ക്ലിക്ക്‌ ചെയ്യുക.


അപ്പോള്‍ പുതിയ പേജ്‌ വരും അവിടെ Modify / Proceed എന്നിങ്ങനെ രണ്ട്‌ ഓപ്‌ഷന്‍ വരും. തെറ്റുണ്ടങ്കില്‍ തിരുത്താനായി വീണ്ടും Modify ല്‍ പോകുക.

ശരിയാണെങ്കില്‍ താഴെക്കാണുന്ന ചെറിയ ബോക്‌സില്‍ ടിക്ക്‌ ചെയ്‌ത്‌ Proceed അമര്‍ത്തുക. അപ്പോഴേക്കും മൂന്നാമത്തെ സ്റ്റെപ്പായ Document Upload വരും


ഇവിടെയാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. നമ്മള്‍ ഇത്രയും ചെയ്‌തത്‌ പൂര്‍ണമായും വിജയിക്കണമെങ്കില്‍ നമ്മള്‍ തിരുത്തിയതിന്റെ ആധികാരിക രേഖ വേണം. സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖയുടെ കോപ്പിയില്‍ നമ്മള്‍ ഒപ്പും പേരും ഡേറ്റുമിട്ട്‌ സ്വയം അറ്റസ്റ്റ്‌ ചെയ്‌ത്‌ അതിന്റെ സ്‌കാന്‍ എടുക്കുക. ആ ഇമേജ്‌ കമ്പ്യൂട്ടറില്‍ നേരത്തേ ഇട്ടിരിക്കണം.
ഇനി നമുക്ക്‌ മൂന്നാമത്തെ സ്റ്റെപ്പ്‌ തുടരാം. ആദ്യം നമ്മള്‍ നല്‍കുന്ന രേഖയേതാണെന്ന്‌ Proof of Identity കോളത്തില്‍ ക്ലിക്ക്‌ ചെയ്യുക. നമ്മുടെ കൈയ്യിലുള്ള രേഖ ഏതാണെന്ന്‌ ക്ലിക്ക്‌ ചെയ്യുക.


അതിനുശേഷം നമ്മള്‍ കമ്പ്യൂട്ടറില്‍ ഇട്ടിരുന്ന രേഖ അപ്‌ലോഡ്‌ ചെയ്യുന്നതിനായി ആദ്യം Choose File ക്ലിക്ക്‌ ചെയ്യ്‌ത്‌ നമ്മളിട്ടിരുന്ന ഡോക്യുമെന്റ്‌ സെലക്‌ട്‌ ചെയ്യുക. അല്‍പ്പസമയത്തിനു ശേഷം ആ ഡോക്യുമെന്റ്‌ അപ്‌ലോഡായി വരും.
തെറ്റായ ഫയലാണ്‌ നമ്മള്‍ നല്‍കിയെന്ന്‌ ബോധ്യം വന്നാല്‍ Remove കൊടുത്താല്‍ വീണ്ടും അപ്‌ലോഡ്‌ ചെയ്യാം.

നമ്മുടെ അപ്‌ലോഡ്‌ ശരിയായാല്‍ Submit ബട്ടന്‍ തെളിയും അത്‌ ക്ലിക്ക്‌ ചെയ്യുമ്പോള്‍ Update Request Complete എന്ന പേജ്‌ വരും. അപ്പോള്‍ നിങ്ങളുടെ തിരുത്തല്‍ വിജയകരമായി (Your update request has been successfully submitted on date) എന്നുകാണിച്ചുകൊണ്ടുള്ള സൂചന വരും. അപ്പോള്‍ ഒരു അപ്‌ഡേറ്റ്‌ റിക്വസ്റ്റ്‌ നമ്പര്‍ കിട്ടും. ( ഉദാഹരണത്തിന്‌ Your Update Request Number(URN) is 0000/00111/0XXXX ) ഇതോടൊപ്പം നമ്മളുടെ മൊബൈലിലേക്ക്‌ ഒരു കണ്‍ഫര്‍മേഷന്‍ മെസേജും വരും.
ഇത്‌ വളരെ രഹസ്യമായി നഷ്‌ടപ്പെടാതെ സൂക്ഷിക്കുക. പിന്നീടുള്ള നമ്മളുടെ എല്ലാ തിരുത്തലുകള്‍ക്കും, അപ്‌ഡേഷനും ഈ നമ്പര്‍ ആവശ്യമാണ്‌.
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഇതിന്റെ പിഡിഎഫ്‌ രൂപത്തിലുള്ള പ്രിന്റ്‌ എടുത്ത്‌ സൂക്ഷിക്കുന്നത്‌ നന്നായിരിക്കും. അതിനായി Download File button ക്ലിക്ക്‌ ചെയ്യുക. പ്രിന്റിംഗ്‌ സൗകര്യമുള്ളവര്‍ Print button ക്ലിക്ക്‌ ചെയ്യുക. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക്‌ ഈ കോപ്പി ഉപകരിക്കുന്നതാണ്‌.
ഇത്രയുമായി കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു. ഇനി മുകളില്‍ വലത്തേയറ്റത്തു കാണുന്ന Logout ക്ലിക്ക്‌ ചെയ്യുക.
അഡ്രസ്‌ തിരുത്താന്‍ പോസ്റ്റല്‍ പിന്‍കോഡ്‌, വില്ലേജ്‌, ടൗണ്‍, സിറ്റി, പോസ്റ്റ്‌ ഓഫീസ്‌, ജില്ല, സംസ്ഥാനം എന്നിവ ആവശ്യമാണ്‌. ഇതിനോടൊപ്പം പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ വരുന്നവര്‍ പോസ്റ്റല്‍ വഴിയോ എന്‍ട്രോള്‍മെന്റ്‌ സെന്റര്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്‌.
പോസ്റ്റല്‍ വഴി അപേക്ഷിക്കുന്നതിനായി ഈ ലിങ്കില്‍ പോകുക
http://www.uidai.gov.in/images/application_form_11102012.pdf

നേരത്തെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ മാത്രമേ ഓണ്‍ലൈന്‍ രീതിയില്‍ തെറ്റ്‌ തിരുത്താന്‍ കഴിയൂ.
കൂടുതലറിയാന്‍ ...

മലയാളി വാര്‍ത്ത നേരത്തെ നല്‍കിയ 38,000 ലധികം പേര്‍ ഷെയര്‍ചെയ്‌ത ഇനി ആധാറിനായി അലയേണ്ട എന്ന ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
എന്താണ്‌ ആധാര്‍, എവിടെനിന്നും കിട്ടും, എങ്ങനെ അപേക്ഷിക്കണം, ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍, ബാങ്ക്‌ വഴി ബന്ധിപ്പിക്കാന്‍ എന്തു ചെയ്യണം, ഗ്യാസ്‌ കണക്ഷണുമായി ബന്ധിപ്പിക്കാന്‍, ഇ ആധാറെടുക്കാന്‍, സംശയങ്ങള്‍ക്ക്‌...

ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ആധാറില്ല, ഗ്യാസ്‌ കണക്ഷന്‍ ഉള്ളയാള്‍ ഗള്‍ഫിലാണ്‌, എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റും

ആധാറിന്‌ അപേക്ഷിച്ചിട്ട്‌ കാലം കുറേയായി എന്തു ചെയ്യണം?

 മലയാളി വാര്‍ത്തയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കുക.

ഗള്‍ഫിലുള്ള ആള്‍ ഒപ്പിടാതെ എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റാം?

അകന്ന ബന്ധുവിനും ഗ്യാസ്‌ കണക്ഷന്‍ മാറ്റുന്നതെങ്ങനെ?

ഇത്‌ മലയാളത്തില്‍ മറ്റെങ്ങും കിട്ടാത്ത വിലപ്പെട്ട രേഖയാണ്‌. അതിനാല്‍ ഇത്‌ ഷെയര്‍ ചെയ്‌ത്‌ സൂക്ഷിക്കുക. ഭാവിയില്‍ ആവശ്യസമയത്ത്‌ ഇത്‌ ഉപകരിക്കും.

ആധാറിനെപ്പറ്റി വീണ്ടും ചില സംശയങ്ങള്‍ പ്രിയ വായനക്കാര്‍ ചോദിച്ചിട്ടുണ്ട്‌. അതിനെല്ലാം ഉടന്‍ മറുപടി നല്‍കുന്നതാണ്‌.

ആധാറിനെ പറ്റിയുള്ള ആരും പറയാത്ത അപ്പപ്പോഴുള്ള ഉപകാരപ്പെടുന്ന വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ സന്ദര്‍ശിക്കുക. Like ചെയ്യുക. https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (1 hour ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (1 hour ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (1 hour ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (1 hour ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (2 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (2 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (2 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (2 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (2 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (4 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (4 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (4 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (4 hours ago)

Malayali Vartha Recommends