Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

പ്രവാസികളുടെ പേരിലുള്ള ഗ്യാസ്‌ കണക്ഷന്‍ മറ്റൊരാളുടെ പേരിലേക്ക്‌ എളുപ്പത്തില്‍ മാറ്റാം

04 SEPTEMBER 2013 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആധാറില്ല, ഗ്യാസ്‌ കണക്ഷന്‍ ഉള്ളയാള്‍ ഗള്‍ഫിലാണ്‌, എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റും? മലയാളി വാര്‍ത്തയോട്‌ നിരവധി പ്രവാസികള്‍ പങ്കുവച്ച ആശങ്കയാണിത്‌. നാട്ടുകാര്‍ക്ക്‌ ഗള്‍ഫുകാരന്‍ കറവപ്പശുവാണെങ്കിലും ഒരു പ്രവാസിയുടെ പ്രാരാബ്‌ധങ്ങള്‍ മറ്റൊരു പ്രവാസിയ്‌ക്കു മാത്രമേ അറിയൂ. തങ്ങളുടെ കുടുംബത്തിനായി നാടും വീടുമുപേക്ഷിച്ച്‌ മണലാരണ്യത്തില്‍ പണിയെടുക്കുന്ന ഇവരില്‍ മിക്കവരും ശരാശരിക്കാരാണ്‌. തങ്ങളുടെ പ്രാരാബ്‌ധമറിയിക്കാതെ കിട്ടുന്ന കാശ്‌ എങ്ങനേയും മിച്ചം പിടിച്ച്‌ നാട്ടിലയക്കുന്നവരാണ്‌ മിക്കവരും. ഇതിനിടയ്‌ക്കാണ്‌ വെള്ളിടിപോലെ നാട്ടില്‍ നിന്നും പുതിയ വാര്‍ത്ത വന്നത്‌. ഇനി മുതല്‍ ഗ്യാസ്‌ സിലിണ്ടര്‍ സബ്‌സിഡി ആധാറിലൂടെ ബാങ്ക്‌ വഴി മാത്രം. 

ഇപ്പോഴത്തെ ഗ്യാസിന്റെ വില സബ്‌സിഡിയോടെ 442.50 രൂപയാണ്‌. സബ്‌സിഡി ഇല്ലാതാകുമ്പോള്‍ 988.50 രൂപയാണ്‌ അടയ്‌ക്കേണ്ടത്‌. അപ്പോള്‍ ആധാറെടുക്കാത്ത ഒരാള്‍ ഒരു സിലിണ്ടറിന്‌ അധികം നല്‍കേണ്ടത്‌ 546 രൂപ. ഒരുവര്‍ഷം 9 സിലിണ്ടറെടുക്കുമ്പോള്‍ നഷ്‌ടമാകുന്നത്‌ 4914 രൂപ. മാസം തോറും ഗ്യാസ്‌ വില കൂടുന്നത്‌ വേറെ. തങ്ങളുടെ കുട്ടികള്‍ക്കുപകരിക്കേണ്ട ഈ തുക പല പ്രവാസികളെ സംബന്ധിച്ചും വളരെ വലുതാണ്‌.


ആധാറെടുക്കാനോ അല്ലെങ്കില്‍ സബ്‌സിഡി കിട്ടാനോ വേണ്ടി മാത്രം ഒരു പ്രവാസിക്കും നാട്ടില്‍ വരാന്‍ കഴിയില്ലല്ലോ. അങ്ങനെയാണ്‌ ഗ്യാസ്‌ കണക്ഷന്‍ എങ്ങനെ മാറ്റാമെന്ന ചിന്തയുണ്ടായത്‌. ഈ ആശങ്ക വളരെ വേദനയോടെ പല സുഹൃത്തുക്കളും മലയാളി വാര്‍ത്തയുമായി പങ്കു വയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ മലയാളി വാര്‍ത്ത ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായും, ഗ്യാസ്‌ ഏജന്‍സിയുമായും, അക്ഷയയുമായും ബന്ധപ്പെട്ടത്‌. അവരെല്ലാം നല്‍കുന്ന മറുപടി പ്രവാസികള്‍ക്ക്‌ വളരെ ആശ്വാസം നല്‍കുന്നതാണ്‌.
ഗ്യാസ്‌ കണക്ഷനുള്ള ആളിന്റെ പേര്‌ വളരെ എളുപ്പത്തില്‍ മാറ്റാം
ആള്‌ ഗള്‍ഫില്‍ നിന്നും വരേണ്ട ആവശ്യമില്ല
ഗള്‍ഫിലുള്ള ആള്‍ വരാതെ തന്നെ ഗ്യാസ്‌ കണക്ഷന്റെ പേര്‌ ഭാര്യയുടെയോ റേഷന്‍കാര്‍ഡിലുള്ള മറ്റേതെങ്കിലും ബന്ധുവിന്റെയോ പേരിലേയ്‌ക്ക്‌ തലവേദനയില്ലാതെ മാറ്റാവുന്നതാണ്‌.
ആദ്യമായി വേണ്ടത്‌ മാറ്റാന്‍ പോകുന്ന ആളിന്‌ ആധാര്‍ ആവശ്യമാണ്‌. അവര്‍ക്കും ആധാര്‍ ഇല്ലെങ്കില്‍ ഉടന്‍ തന്നെ ആധാര്‍ എടുക്കുക. നവംബര്‍ മുതലാണ്‌ സബ്‌സിഡി ഒഴിവാക്കുന്നത്‌. അതിനാല്‍ വൈകാതെ ആധാറിന്‌ അപേക്ഷിക്കുക.
അക്കാര്യം വിശദമായി മലയാളി വാര്‍ത്ത മുമ്പ്‌ നല്‍കിയിട്ടുണ്ട്‌.
ആധാര്‍ എടുക്കുന്ന വിധം അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
ആധാറിന്‌ അപേക്ഷിച്ച്‌ മൂന്നുനാല്‌ ആഴ്‌ചയ്‌ക്കുള്ളില്‍ ആധാറിന്റെ പ്രോസസിംഗ്‌ നടന്ന്‌ തുടങ്ങും. അതുകഴിഞ്ഞ്‌ ഓണ്‍ലൈന്‍ വഴി ഇ-ആധാറും എടുക്കാന്‍ പറ്റും.
ഇ-ആധാര്‍ എടുക്കുന്ന വിധം മലയാളി വാര്‍ത്തയില്‍ നിന്നറിയാം. ഇവിടെ ക്ലിക്ക്‌ ചെയ്യുക.
ഗ്യാസ്‌ ഏജന്‍സിക്ക്‌ ഇ-ആധാര്‍ മതിയാകും.
ആവശ്യമായ കാര്യങ്ങള്‍
ആധാര്‍കാര്‍ഡ്‌, സമ്മതപത്രം, അപേക്ഷാഫോം, റേഷന്‍ കാര്‍ഡ്‌, ഗ്യാസ്‌ ബുക്ക്‌, 2 ഫോട്ടോ, ബാങ്ക്‌ പാസ്‌ ബുക്ക്‌ എന്നിവയാണ്‌ ഗ്യാസ്‌ കണക്ഷന്‍ പേര്‌ മാറ്റുന്നതിനുള്ള രേഖകള്‍. ഇതിന്റെ കോപ്പി കൂടി കരുതുക.
സമ്മതപത്രം (Consent)
ഗ്യാസ്‌ കണക്ഷന്‍ മാറ്റുന്നതിന്‌ വേണ്ട സുപ്രധാന രേഖയാണ്‌ സമ്മതപത്രം. ഇത്‌ തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്‌. നാട്ടിലുള്ള ഒരാള്‍ 100 രൂപയുടെ ഒരു മുദ്രപത്രം വാങ്ങിയ്‌ക്കുക. താഴെ പറയുന്ന വാചകങ്ങള്‍ പത്രത്തില്‍ ടൈപ്പ്‌ ചെയ്യുക.


ഈ പത്രം ഗള്‍ഫിലുള്ള ആള്‍ക്ക്‌ അയച്ചു കൊടുക്കുക. അദ്ദേഹം ഒപ്പിട്ട്‌ തിരിച്ച്‌ വാങ്ങിക്കുക. ആധാറില്ലാത്തവര്‍ക്ക്‌ ഈ സമയം കൊണ്ട്‌ ആധാറെടുക്കാനും കഴിയും.
അപേക്ഷാഫോം
പേരു മാറ്റുന്നതിന്‌ അപേക്ഷ ഫോം ആവശ്യമാണ്‌. ഇത്‌ ഗ്യാസ്‌ ഏജന്‍സിയില്‍ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിക്കാനും അവര്‍തന്നെ സഹായിക്കും.
അപേക്ഷ ഫോമിന്‌  ഇവിടെ ക്ലിക്ക്‌ ചെയ്യുക
ആധാര്‍കാര്‍ഡ്‌, സമ്മതപത്രം, അപേക്ഷാഫോം, റേഷന്‍ കാര്‍ഡ്‌, ഗ്യാസ്‌ ബുക്ക്‌, 2 ഫോട്ടോ എന്നിവയുമായി നേരെ ഗ്യാസ്‌ ഏജന്‍സിയില്‍ പോകുക. ബാങ്കിലെ പാസ്‌ ബുക്കും കോപ്പിയും കൂടെ കരുതിയിരുന്നാല്‍ ഓണ്‍ലൈന്‍ വഴി അവര്‍ തന്നെ ആധാറുമായി അക്കൗണ്ട്‌ ബന്ധിപ്പിച്ചോളും. ബാങ്കുമായി ആധാര്‍ ബന്ധിപ്പിച്ചാലേ സബ്‌സിഡി കിട്ടുകയുള്ളൂ.
ബാങ്കുമായി ആധാര്‍ ബന്ധിപ്പിക്കുന്നതറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക
ഫീസുണ്ടോ?
ഒരാളില്‍ നിന്നും ഗ്യാസ്‌ കണക്ഷന്‍ മറ്റൊരാളിലേക്ക്‌ മാറ്റുന്നതിന്‌ യാതൊരുവിധ ഫീസുമില്ല. എന്നാല്‍ ഗ്യാസ്‌ നേരത്തെ എടുത്തയാളുടെ പഴയ ഡെപ്പോസിറ്റ്‌ കുറവാണെങ്കില്‍ കുറവുള്ള തുക നല്‍കണം. (ഉദാഹരണമായി ഇപ്പോഴത്തെ ഡെപ്പോസിറ്റ്‌ 1200 രൂപയാണ്‌. മുമ്പ്‌ 500 . ഡെപ്പോസിറ്റുള്ളയാള്‍ 700 രൂപ മാത്രം അധികം അടച്ചാല്‍ മതിയാകും).
ഈ രേഖകളെല്ലാം ഗ്യാസ്‌ ഏജന്‍സിയില്‍ നല്‍കി, അവര്‍ ഓണ്‍ലൈനില്‍ ഇട്ടുകഴിഞ്ഞാല്‍ ഒരാഴ്‌ച കൊണ്ട്‌ തന്നെ പുതിയ ആളിന്റെ അക്കൗണ്ടിലേക്ക്‌ ഗ്യാസ്‌ കണക്ഷന്‍ മാറും. ഒപ്പം ആധാറും,ഗ്യാസ്‌ കണക്ഷനും, ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും. അതോടെ നിങ്ങള്‍ക്കും സബ്‌സിഡി കിട്ടും.
ഈ മാര്‍ഗം നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടാണെങ്കില്‍, ഗള്‍ഫിലുള്ള ആള്‍ ഒപ്പിടാതെ തന്നെ ഗ്യാസ്‌ കണക്ഷന്‍ മാറ്റാനും കഴിയും. ആ വാര്‍ത്ത അടുത്ത ദിവസം കാണാം

കൂടുതലറിയാന്‍ ...

മലയാളി വാര്‍ത്ത നേരത്തെ നല്‍കിയ 38,000 ലധികം പേര്‍ ഷെയര്‍ചെയ്‌ത ഇനി ആധാറിനായി അലയേണ്ട എന്ന ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
എന്താണ്‌ ആധാര്‍, എവിടെനിന്നും കിട്ടും, എങ്ങനെ അപേക്ഷിക്കണം, ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍, ബാങ്ക്‌ വഴി ബന്ധിപ്പിക്കാന്‍ എന്തു ചെയ്യണം, ഗ്യാസ്‌ കണക്ഷണുമായി ബന്ധിപ്പിക്കാന്‍, ഇ ആധാറെടുക്കാന്‍, സംശയങ്ങള്‍ക്ക്‌...
ഇനി ആധാര്‍ സ്വയംUpdateചെയ്യാം. തെറ്റ്‌ തിരുത്താം മൊബെല്‍ നമ്പര്‍ ചേര്‍ക്കാം. നിങ്ങള്‍ക്കും പരീക്ഷിക്കാം

ആധാര്‍ അപേക്ഷിച്ചു,വളരെ നാളുകള്‍ കഴിഞ്ഞിട്ടും കിട്ടാത്തവര്‍ എന്തു ചെയ്യണം?

ഇത്‌ മലയാളത്തില്‍ മറ്റെങ്ങും കിട്ടാത്ത വിലപ്പെട്ട രേഖയാണ്‌. അതിനാല്‍ ഇത്‌ ഷെയര്‍ ചെയ്‌ത്‌ സൂക്ഷിക്കുക. ഭാവിയില്‍ ആവശ്യസമയത്ത്‌ ഇത്‌ ഉപകരിക്കും.

ആധാറിനെ പറ്റിയുള്ള ആരും പറയാത്ത അപ്പപ്പോഴുള്ള ഉപകാരപ്പെടുന്ന വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Likeചെയ്യുക

https://www.facebook.com/Malayalivartha

മലയാളി വാര്‍ത്തയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കുക

ആധാര്‍ അപേക്ഷിച്ചു,വളരെ നാളുകള്‍ കഴിഞ്ഞിട്ടും കിട്ടാത്തവര്‍ എന്തു ചെയ്യണം?
ഓണ്‍ലൈന്‍ വഴി ആധാര്‍ നമ്പര്‍ അറിയുന്നതെങ്ങനെ?

ഗള്‍ഫിലുള്ള ആള്‍ ഒപ്പിടാതെ എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റാം?

അകന്ന ബന്ധുവിനും ഗ്യാസ്‌ കണക്ഷന്‍ മാറ്റുന്നതെങ്ങനെ?

ആധാറിനെപ്പറ്റി വീണ്ടും ചില സംശയങ്ങള്‍ പ്രിയ വായനക്കാര്‍ ചോദിച്ചിട്ടുണ്ട്‌.അതിനെല്ലാം ഉടന്‍ മറുപടി നല്‍കുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (8 minutes ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (11 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (10 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (10 hours ago)

Malayali Vartha Recommends