അബദ്ധ പോസ്റ്റിന് കൊടുക്കേണ്ടി വന്നത് ബോഡി ബിൽഡർ പ്രവീൺ നാഥിന്റെ ജീവൻ: വേർപാട് താങ്ങാനാകതെ പങ്കാളിയുടെ ആത്മത്യാ ശ്രമം:- ഞെട്ടലോടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം

വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച ട്രാന്‍സ്മാന്‍ പ്രവീൺ നാഥിന്റെ ജീവിത പങ്കാളിയും ആത്മഹത്യക്ക് ശ്രമിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ച് ട്രാന്‍സ്മാന്‍ പ്രവീൺ ആത്മഹത്യ ചെയ്തത്. പ്രവീൺ നാഥിന്റെ മരണത്തിൽ മനംനൊന്ത് കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷു പാറ്റ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐഷുവിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തിപരമായ കാര്യങ്ങളെ ചില ചില മാധ്യമങ്ങള്‍ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. അതിന് തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.
ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു. ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മുൻ മിസ് മലബാറാണ് റിഷാന ഐഷു.
രണ്ടുവർഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് കഴിഞ്ഞ ഫെബ്രുവരി 14നു വാലൻന്റൈൻസ് ദിനത്തില്‍ ട്രാന്‍സ്ജെന്‍ജെന്‍ഡര്‍ കമ്യൂണിറ്റി അംഗങ്ങളായ പ്രവീണ്‍നാഥും റിഷാനയും തമ്മില്‍ വിവാഹിതരായത്. ആഘോഷമായി നടന്ന വിവാഹമായിരുന്നു ഇത്. ഇരുവീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. കഷ്ടിച്ച് മൂന്നു മാസം പോലും ഈ വിവാഹബന്ധം ഈ വിവാഹം നീണ്ടുനിന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ ഞെട്ടിച്ചാണ് പ്രവീണ്‍ നാഥിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. ദാമ്പത്യം തുടങ്ങിയപ്പോള്‍ തന്നെ ഇവരുടെ ജീവിതത്തില്‍ അസ്വാരസ്യങ്ങളും തുടങ്ങിയിരുന്നു.
ഇവര്‍ തമ്മില്‍ വേര്‍പിരിയുകയാണ് എന്ന രീതിയില്‍ വാര്‍ത്തകളും വന്നിരുന്നു. വേര്‍പിരിയുന്നു എന്ന രീതിയില്‍ പ്രവീണ്‍ നല്‍കിയ ഒരു എഫ്ബി കുറിപ്പാണ് ദാമ്പത്യ അസ്വാരസ്യങ്ങള്‍ പുറത്തെത്തിച്ചത്. വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ നല്‍കിയ എഫ്ബി കുറിപ്പാണ് എന്നാണ് പ്രവീണ്‍ വിശദീകരിച്ചത്. പക്ഷെ ഈ കുറിപ്പോടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു വ്യക്തമാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും വന്നു. ഇതെല്ലാം പ്രവീണിനെ വിഷമിപ്പിച്ചിരുന്നു.
ബോഡി ബില്‍ഡിംഗിലേക്ക് വന്നപ്പോഴാണ് സമൂഹത്തില്‍ നിന്നും അംഗീകാരം ലഭിച്ചതെന്നു പ്രവീണ്‍ പറഞ്ഞിരുന്നു. തൃശൂരിലെ സഹയാത്രികയുടെ കോ-ഓര്‍ഡിനെറ്ററായിരുന്നു പ്രവീണ്‍. സഹയാത്രികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇവര്‍ തമ്മില്‍ അടുപ്പമാകുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് വിവാഹം നടന്നതും.
ഞങ്ങള്‍ പിരിയുന്നു എന്ന പ്രവീണ്‍നാഥിന്റെ എഫ്ബി കുറിപ്പ് വന്നപ്പോള്‍ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ പലരും പ്രവീണിനെ വിളിച്ചിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എല്ലാം പരിഹരിച്ചുവെന്നാണ് പ്രവീണ്‍ പറഞ്ഞത്. പ്രവീണിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അതിനു ശേഷം ഉച്ചയോടെ പ്രവീണിന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. ഇതിന് പിന്നാലെയാണ് പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ച റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha