Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തൃശ്ശൂരിൽ ബന്ധം വേർപെടുത്തിയ സംഭവം ഒത്തുതീർപ്പിലേയ്ക്ക്: ഒരുലക്ഷം രൂപയും, താലിയും വരന്: സാമ്പത്തികമായി കഷ്ടതയിലായ വധുവിൻ്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത ബാധ്യതയെന്ന് ബന്ധുക്കൾ

12 MAY 2023 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂരിൽ താലികെട്ട് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹബന്ധം വേണ്ടെന്ന് വധു പറഞ്ഞ സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ച ഒത്തുതീർപ്പിലേയ്ക്ക്. വിവാഹബന്ധം ഒഴിയാൻ ഇരു വീട്ടുകാരും സമ്മതിച്ചെന്നും അതേസമയം നഷ്ടപരിഹാരമായി ഒരുലക്ഷം രൂപയും വരൻ യുവതിയുടെ കഴുത്തിൽ കെട്ടിയ താലി മാലയും വധുവിൻ്റെ വീട്ടുകാർ വരൻ്റെ വീട്ടുകാർക്ക് കൊടുക്കണമെന്നുമാണ് ഈ വിഷയമവുമായി ബന്ധപ്പെട്ടവർ പറയുന്നത്. സാമ്പത്തികമായി വലിയ കഷ്ടതയിലായ വധുവിൻ്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത ബാധ്യതയാണ് ഇതുമൂലമുണ്ടായതെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നിശ്ചിത ദിവസത്തിനുള്ളിൽ ഈ തുക നൽകിക്കൊള്ളാമെന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ വധുവിൻ്റെ വീട്ടുകാർ ഇപ്പോൾ ഉറപ്പ് നൽകിയിരിക്കുകയാണ്. തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് വിവാഹത്തിന് പിന്നാലെ നാടകീയ സംഭവങ്ങൾ ഉടലെടുത്തത്. കുന്നംകുളം തെക്കേപ്പുറത്താണ് വരൻ്റെ വീടിൻ്റെ ശോചനീയാവസ്ഥ കാരണം വിവാഹം മുടങ്ങിയത്. സാമ്പത്തികമായി അത്ര മെച്ചമൊന്നുമല്ലാത്ത കുടുംബങ്ങളാണ് വരൻ്റേയും വധുവിൻ്റേയും. രണ്ടുകൂട്ടരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.

വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കുള്ള മെയിൻ റോഡിലാണ് വാഹനത്തിൽ വധു വന്നിറങ്ങിയത്. അവിടെ നിന്ന് വരൻ്റെ വീട്ടിലേക്ക് നടന്നുവേണമായിരുന്നു പോകാൻ. മാത്രമല്ല പട്ടയം ലഭിക്കാത്ത ഭൂമിയായിരുന്നു വരന് സ്വന്തമായുണ്ടായിരുന്നത്. വീടിൻ്റെ പിൻവശം വഴിയാണ് വരനും വധുവും വീട്ടിലേക്ക് പ്രവേശിച്ചതും. റോഡിൻ്റെയും വീടിൻ്റെയും ശോചനീയാവസ്ഥ കണ്ട് നടന്നു വരുന്ന വഴിയിൽ വച്ചുതന്നെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, `എനിക്കിവിടെ നിൽക്കാൻ വയ്യ´ എന്നും പെൺകുട്ടി കൂടെ വന്നവരോട് പറഞ്ഞിരുന്നു.

വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ വീടിനു പുറത്താണ് നിന്നത്. തൻ്റെ വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ വധുവിൻ്റെ വീട്ടുകാരെ ചിലർ വിവരമറിയിച്ചു. കുറച്ചുനേരമിരുന്നിട്ടും തൻ്റെ വീട്ടുകാർ എത്താത്തതിനെ തുടർന്ന് പെൺകുട്ടി തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടയിൽ ബന്ധം വേർപ്പെടുത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു. ഈ വീട്ടിലേക്ക് താൻ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നതു കണ്ട് വരൻ്റെ ബന്ധുക്കൾ പരിഭ്രമിച്ചു. പിന്നാലെ ചെന്ന് ഇവർ വധുവിനെ ബലമായി തിരികെ കൊണ്ടു വരികയായിരുന്നു.

 

വീട്ടിലേക്ക് കയറുന്ന ചടങ്ങ് തീർക്കാൻ ബന്ധുക്കൾ വധുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങുകൾ കഴിഞ്ഞശേഷം നമുക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞെങ്കിലും വധു തൻ്റെ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ വരൻ്റെ ബന്ധുക്കൾ ആശങ്കയിലായി. കൂലിപ്പണിക്കാരനാണ് വരൻ. പട്ടയം ലഭിക്കാത്ത അഞ്ച് സെൻ്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതേസമയം പട്ടയം ഉടൻ ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഓടും ഓലയും കുറേ ഭാ​ഗങ്ങൾ ഷീറ്റും ഉപയോ​ഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിക്കു വേണ്ടസ്വകാര്യത പോലും വീട്ടിലില്ലെന്ന് പെൺകുട്ടി പറഞ്ഞു. മാത്രമല്ല വീടിനുള്ളിലെ മുറികളിൽ കതകില്ലെന്നും അതിനുപകരം കർട്ടനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പെൺകുട്ടി ആരോപിച്ചതായാണ് റിപ്പോർട്ടുകൾ. ബാത്ത്റൂം സൗകര്യം പോലും പരിമിതമാണെന്നും യുവതി ചൂണ്ടിക്കാട്ടി. ബാത്ത്റൂമിൻ്റെ വാതിൽ ഇളകി വീണതാണെന്നും ഉപയോഗിക്കണമെങ്കിൽ അത് ചാരിവയ്ക്കമെന്നും പെൺകുട്ടി ആരോപിച്ചു.

ഇതോടെ വരൻ്റെ വീട്ടുകാർ പ്രതിരോധത്തിലായി. തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാ​ഹ മണ്ഡപത്തിൽ നിന്നു വിളിച്ചു വരുത്തി. ചടങ്ങിൽ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി വഴങ്ങിയില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്നം ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർത്തിന് കാരണമായി. പ്രശ്നം കൈവിട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വധുവിനോട് സംസാരിച്ചു.

വീട്ടിൽ കയറിക്കൂടെ എന്ന് വധുവിനോട് പൊലീസ് ചോദിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഒടുവിൽ വരൻ്റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാരോടും പൊലീസ് സംസാരിച്ചു. അവർക്കും പെൺകുട്ടിയെ തിരിച്ചു കൊണ്ടു പോകണമെന്ന ആഗ്രഹമായിരുന്നു. തുടർന്ന് പൊലീസുകാർ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഇതിൻ്റെ ഭാഗമായിട്ടുള്ള ചർച്ചയിലാണ് നഷ്ടപരിഹാരം നൽകി പ്രശ്നം ഒത്തുതീർക്കാൻ തീരുമാനമായത്. താലി കെട്ടു കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ ശേഷമാണ് യുവതി വിവാഹത്തിൽ നിന്നു പിൻമാറിയത്. വധു വീട്ടിൽ കയറുന്ന ചടങ്ങുകൾക്കിടയിലായിരുന്നു പിൻമാറ്റം. ഇതോടെ വരൻ്റെ വീട് സംഘർഷഭരിതമായി മാറുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (6 minutes ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (14 minutes ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (29 minutes ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (33 minutes ago)

പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകി യൂണിയൻ കോപ്...  (42 minutes ago)

തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ.... കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്...  (47 minutes ago)

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, മറവ് ചെയ്ത ഇടത്ത് വരാന്ത പണിയാൻ പദ്ധതിയിട്ട് പ്രതി:- റോസമ്മയുടെ സ്വർണം സംബന്ധിച്ചും അന്വേഷണം....  (50 minutes ago)

കോട്ടയത്ത് നിന്നും ഇരിഞ്ഞാലക്കുട ജില്ലാ ജഡ്ജിയായി പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ചു ; ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജാ സേതുമോഹന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി  (57 minutes ago)

നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി; തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ്  (1 hour ago)

85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി വോട്ട് ശേഖരിക്കുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി; ജില്ലാ പോലീസ് മേധാവ  (1 hour ago)

സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (1 hour ago)

കിട്ടിയത് കോടികൾ  (1 hour ago)

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (1 hour ago)

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...  (1 hour ago)

Malayali Vartha Recommends