Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, എസ്.മണികുമാർ സർവീസിൽ നിന്നും വിരമിച്ചതിൽ ഇപ്പോൾ ഏറ്റവുമധികം ദു:ഖിക്കുന്നത് മുഖ്യമന്ത്രി... എസ്. മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നെങ്കിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻെറ ബെഞ്ച് എപ്പോൾ മാറിയെന്ന് ചോദിച്ചാൽ മതി.... ചർച്ചകൾ സജീവം

13 MAY 2023 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

 


കഴിഞ്ഞ കുറെ വർഷങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ പിന്തുടരുന്ന ന്യായാധിപനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.എസ്. മണികുമാർ ചീഫ് ജസ്റ്റിസായിരിക്കെ ദേവൻ രാമചന്ദ്രൻ്റെ ബെഞ്ച് പലവട്ടം മാറിയിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും പിണറായിക്ക് മുന്നിൽ മുട്ടുകുത്താൻ ദേവൻ രാമചന്ദ്രൻ തയ്യാറായിട്ടില്ല. തന്നെ നിയോഗിക്കുന്ന ബെഞ്ചുകളിലിരുന്ന് അദ്ദേഹം അനീതിക്കെതിരെ പ്രതികരിച്ചു കൊണ്ടിരുന്നു. ബെഞ്ച് മാറ്റാൻ കഴിയാത്തതുകൊണ്ടാണ് സൈബർ കമ്മികളെ ഉപയോഗിച്ച് തറകളി കളിച്ച് ജഡ്ജിയെ നേരിടാൻ പിണറായി തീരുമാനിച്ചത്.

 

 

 

 


ജഡ്ജിമാരുടെ പരിഗണന്നാ വിഷയങ്ങൾ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്.കഴിഞ്ഞ ചീഫ് ജസ്റ്റിസ് പിണറായി പറയുന്നതു മാത്രമാണ് അനുസരിച്ചിരുന്നത്. സുപ്രീം കോടതിയിൽ ജഡ്ജിയാകാൻ കഴിയാതെ വിഷമത്തിലായിരുന്നു മണികുമാർ. സംസ്ഥാനത്ത് ഏതെങ്കിലും ഒരു തസ്തിക ഒപ്പിക്കാൻ മണികുമാർ ഏറെ മുമ്പേ ശ്രമിച്ചിരുന്നു. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാക്കുമെന്ന് ഇതിനകം വാർത്തകൾ വന്നിരുന്നു. ചെന്നൈ സ്വദേശിയായ മണികുമാറിന് മലയാളം തീരെ മനസിലാവില്ല. മണികുമാർ കൈകാര്യം ചെയ്ത കേസുകളുടെ ഉത്തരവുകൾ പരിശോധിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ദേവൻ രാമചന്ദ്രനിൽ നിന്നും പണി കിട്ടിയപ്പോഴൊക്കെ പിണറായി അദ്ദേഹത്തിൻ്റെ ബെഞ്ച് മാറ്റിയിരുന്നു. പുതിയ ചീഫ് ജസ്റ്റിസുമായി പിണറായിക്ക് ഒരു പരിചയവുമില്ല. എസ്.വി ഭാട്ടിയാണ് ഇപ്പോഴത്തെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്. പിണറായിയുടെ എല്ലാ അഴിമതികൾക്കും മുൻ ചീഫിൻ്റെ കൂട്ടുണ്ടായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

 

 

 


താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമർശങ്ങളിലും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു.


'32 വര്‍ഷമായി ഞാന്‍ കോടതി നടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തയാഴ്ച്ച കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലേക്ക് എത്തുന്നതിനിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാ‌ർ വിരുദ്ധമാകുമോ? ജഡ്‌ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നു.'- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.ഇതിൽ നിന്നു തന്നെ ഹൈക്കോടതി അനുഭവിക്കുന്ന അസ്വസ്ഥത മനസിലാക്കാവുന്നതേയുള്ളു.

 

 

 

 


കേരളത്തില്‍ സംഭവിച്ച മിക്ക ബോട്ട് അപകടങ്ങളുടേയും കാരണം അമിതമായി ആളുകളെ കയറ്റിയതാണെന്നും കോടതി വിമര്‍ശിച്ചു. ഇത് തടയാന്‍ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കി. എന്നാല്‍, കളക്ടര്‍ എന്നത് ഒരു ജില്ലയുടെ പ്രതിനിധിയാണ്. മിക്കവാറും എല്ലാ ജലാശയങ്ങളിലും ഇപ്പോള്‍ ബോട്ടുകളുണ്ട്. മികച്ച, സുരക്ഷിതമായ ടൂറിസമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.


സംസ്ഥാനത്തെ ബോട്ടുകളെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരല്ലേ. അമിത ഭാരം കയറ്റി ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ വൈകാരികമായി തളര്‍ന്നിരിക്കുകയാണ്. കുട്ടികളെ നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം നടക്കെട്ട, അതില്‍ ഇടപെടുന്നില്ല. ഇതുവരേയും സഹിഷ്ണുത പാലിച്ചു. ലക്ഷണ രേഖ ഇതിനകം മറികടന്നു. ഇക്കാര്യത്തില്‍ നിശബ്ദരാക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.ബന്ധപ്പെട്ടവര്‍ ക്യത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തുമ്പോള്‍ മാത്രമാണ് ഇടപെടുന്നത്. മൈക്രോ മാനേജ്‌മെന്റ് ചെയ്യാനല്ല ഞങ്ങള്‍ ഇവിടെ വന്നത്. ചെയ്യേണ്ട പണിയില്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഇടപെടുന്നത്. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് നമ്മുടേത്. അത് നിലനിര്‍ത്തേണ്ടതുണ്ട്. ബോട്ടുകളില്‍ അമിതമായി ആളുകളെ കയറ്റുന്നതാണ് പ്രശ്‌നം. ഗുരുത്വാകര്‍ഷണ കേന്ദ്രം എന്താണെന്ന് ഈ കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അറിയാമോ? ഒരു കുടുംബത്തിന് 11 പേര്‍ നഷ്ടപ്പെട്ടതായി അറിഞ്ഞു. ഭരണഘടനയോടും ജനങ്ങളോടും ഞങ്ങള്‍ക്ക് ധാര്‍മ്മികതയുണ്ടെന്നും കോടതി വിമര്‍ശിച്ചു.

 

 


മുമ്പ് പള്ളി തർക്കം പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ മാറ്റാൻ പിണറായിയുടെ സഹായത്തോടെ സഭകൾ നീക്കം നടത്തിയത് വിജയം കണ്ടു. അന്നും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. സർക്കാരിനെതിരെ അതിശക്തമായി പലപ്പോഴും നിലപാടെടുക്കുന്ന ന്യായാധിപനാണ് ദേവൻ രാമചന്ദ്രൻ.


ഓർത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍

കോടതിയിൽ തന്നെ ആവശ്യപ്പെട്ടത് തികച്ചും യാദൃച്ഛികമായല്ല. ഇതിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്നാണ് കരുതുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാനാണ് സർക്കാരും സഭകളും ശ്രമിക്കുന്നത്.


യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് കേസ് പരിഗണിക്കവെ ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് വരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നൽകി


പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.. പള്ളിത്തർക്കം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും, ചർച്ചകളിലൂടെ ഇരു സഭകളും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നേരത്തെയുള്ള നിലപാട്. ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ചിലർ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

 

 

 


പള്ളി തർക്കം തീർക്കാൻ പൊലീസിനെ ഉപയോഗിക്കാത്തത് ദൗർബല്യമായി കണക്കാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു


ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്ക വിഷയം പരി​ഗമിക്കവേ കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. പൊലീസിനെ ഉപയോഗിച്ചേ മതിയാകൂവെന്നതാണ് ഒരു വിഭാഗത്തിന്റെ താൽപര്യം. കോടതി അത്തരം നിലപാടിലേക്ക് കടക്കാത്തത് ദൗർബല്യമായി കണക്കാക്കരുതെന്നും അന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. 1934 ലെ ഭരണഘടനയിൽ പങ്കാളിത്ത ഭരണമാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്തുകൊണ്ട് 34-ലെ ഭരണഘടന അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അന്ന് കോടതി ചോദിച്ചിരുന്നു.

 


കേരള സർക്കാരിൻെറ പിന്തുണ യാക്കോബായ സഭയ്ക്കാണ്. ഓർത്തഡോക്സ് സഭയുടെ പിന്തുണ സർക്കാരിനുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ സഭയും സർക്കാരും തമ്മിൽ തെറ്റി. ഇപ്പോൾ യാക്കോബായപ്പൊമാണ് സർക്കാർ. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. അതിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിലുണ്ടെങ്കിൽ നടക്കില്ല.ബഞ്ച് മാറ്റി കിട്ടിയാൽ ഉത്തരവ് നടപ്പിലാക്കാതിരിക്കാമെന്ന് സർക്കാർ കരുതുന്നു.


ഇതു കഴിഞ്ഞപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീണ്ടും സർക്കാരിന് പണി കൊടുത്തു.

പോലീസ് സംരക്ഷണം, പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ പരിഗണനാ വിഷയങ്ങൾ ചീഫ് ജസ്റ്റിസ് മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹം കെ റയിലിൽ പിടിച്ച് സർക്കാരിന് പണികൊടുത്തത്. വിഷയം മാറിയെങ്കിലും സർക്കാരിൻ്റെ മനസ്സമാധാനം കെടുമെന്ന് ഉറപ്പായി.


ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റുന്നത് ചീഫ് ജസ്റ്റിസാണെങ്കിലും അതിൽ സർക്കാരിൻ്റെ കൈകടത്തൽ കാണും എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് ജസ്റ്റിസ് കമാൽ പാഷാ കേരള ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പരിഗണനാ വിഷയങ്ങൾ മാറ്റിയിരുന്നു.ഇതിനെതിരെ ജസ്റ്റിസ് കമാൽ പാഷാ തന്നെ രംഗത്തെത്തിയിരുന്നു. വിരമിക്കുന്ന ദിവസവും അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചു. ഇതിന് ശേഷം കാര്യമായ വിവാദങ്ങൾ ഹൈക്കോടതിയിൽ നിന്നുമുണ്ടായി രുന്നില്ല. പിന്നീട് ബഞ്ചുകൾ മാറിയെങ്കിലും അത് വിവാദമുണ്ടാകാതെ പോയി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻെറ ബെഞ്ച് മാറ്റിയിട്ടും പ്രതീക്ഷിച്ചതു പോലെ വിവാദങ്ങളൊന്നും ഉണ്ടായില്ല.


തീർത്തും നീതിമാനാണ് ദേവൻ രാമചന്ദ്രൻ. അദ്ദേഹം ഒരു പക്ഷത്തും ചേരാറില്ല. ഇക്കാര്യം അദ്ദേഹത്തിൻെറ ഉത്തരവുകൾ സൂക്ഷ്മമായി പിന്തുടരുന്നവർക്ക് മനസിലാവും.അതേ സമയം നീതിയല്ലാത്തതിനെ തുറന്ന് എതിർക്കുകയും ചെയ്യും. പോലീസിനെ

തിരെ നിശിതമായ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്. പിങ്ക്

പോലീസുകാരി കുട്ടിയെ അപമാനിച്ച സംഭവത്തിൽ അദ്ദേഹം സർക്കാരിനെതിരെ വാളെടുത്തു. തകർന്ന് തരിപ്പണമായ റോഡുകൾക്കെതിരെയും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ രംഗത്തുവന്നു.


ഇതിന് പിന്നാലെയാണ് 2022 ഡിസംബർ 24 ന് ദേവൻ രാമചന്ദ്രൻ്റെ പരിഗണനാ വിഷയത്തിൽ ഹൈക്കോടതി മാറ്റം വരുത്തിയത്.പോലീസ്, ജസ്റ്റിസ് അനു ശിവരാമന് നൽകി. ക്രിസ്തുമസ് അവധിക്ക് ശേഷമാണ് പരിഗണനാ വിഷയം മാറിയത്. തലസ്ഥാനത്ത് നടന്ന കാൽ വെട്ടലിലും ഞെട്ടിക്കുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്.പരിഗണനാ വിഷയങ്ങളിൽ റവന്യു ആണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ഇപ്പോഴുള്ള മുഖ്യവിഷയം.


കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിന്നീട് വാർത്തകളിൽ ഇടം നേടിയത്. ഇത് സ്റ്റേ ചെയ്തു കൊണ്ട്

ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയിൽ പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകൾ സ്ഥാപിച്ചതായി കെ റെയിൽ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോൾ ഇട്ടിരിക്കുന്ന തൂണുകൾ നിയമ വിരുദ്ധം ആണെന്ന്കോടതി അഭിപ്രായപ്പെട്ടത്.


ആ കല്ലുകൾ എടുത്തു മാറ്റാൻ എന്ത് നടപടി സ്വീകരിക്കും എന്നും കേരള റെയിൽ ഡെവലപ്പ്മെൻ്റ കോർപ്പറഷേൻ വ്യക്തമാക്കണെന്നും കോടതി ആവശ്യപ്പെട്ടു. ഇത്രേം വലിയ തൂണുകൾ സ്ഥാപിച്ചു ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം എന്ന വിമർശനത്തോടെയാണ് കെ റയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് താല്‍ക്കാലിക വിലക്ക് കോടതി ഏർപ്പെടുത്തിയത്. കല്ലുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വേ നിയമപ്രകാരമല്ലാത്ത അതിരളടയാളക്കല്ലുകള്‍ സ്ഥാപിക്കരുതെന്നാണ് ഇടക്കാല ഉത്തരവ്.


സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈൻ ഇല്ലാതാക്കിയത് കേരള ഹൈക്കോടതിയിൽ ദേവൻ രാമചന്ദ്രൻ്റെ ബഞ്ചാണെന്ന ആക്ഷേപം ഇപ്പോഴും സി പി എമ്മുകാർക്കുണ്ട്.. സിൽവർ ലൈൻ പദ്ധതിയിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.


പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റയില്‍ അഭിഭാഷകന്‍ പറഞ്ഞെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അസിസ്റ്റന്റ് സോിളസിറ്റർ ജനറൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും കെ റെയിൽ പദ്ധതിക്കെതിരായ ഹർജികൾ പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.


ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത്. ഇതൊന്നും അനുവദിക്കാനാകില്ല. കേന്ദ്ര സർക്കാർ ഒന്നും മിണ്ടാതെ നിൽക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. പദ്ധതിക്കായി തിടുക്കം കൂട്ടുന്നതാണ് വിവാദത്തിന് കാരണം. ചുരുക്കത്തിൽ കേരള മുഖ്യമന്ത്രിയുടെ അഭിമാന പദ്ധതിക്കാണ് ഹൈക്കോടതി തുരങ്കം വച്ചത്. അദ്ദേഹം ഇത് എങ്ങനെ സഹിക്കും.


പിണറായി വല്ലാതെ നിരാശനാണ്. ദേവൻ രാമചന്ദ്രൻ മരുമകൻ മന്ത്രി റിയാസിനെ മഴയത്താണ് നിർത്തിയത്. ഒരു ഘട്ടത്തിൽ എന്നും റിയാസിനെതിരെ സംസാരിക്കുന്നത് കോടതിയുടെ സ്വഭാവമായിരുന്നു. അന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബഞ്ച് പിണറായി മാറ്റി. ഇതെല്ലാം ജസ്റ്റിസ് മണികുമാറിൻ്റെ സഹായത്തോടെയാണ് പിണറായി ചെയ്തത്. ഏതായാലും പറഞ്ഞാൽ കേൾക്കുന്ന ഒരു ചീഫ് വരുന്നത് വരെ പിണറായിയുടെ കാര്യത്തിൽ തീരുമാനമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (19 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (20 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (21 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (21 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (22 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (22 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (22 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (22 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends