'ആ ഒരു തെറ്റ്' ഞാൻ ചെയ്തു... 'ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ മരിക്കാൻ വരെ പോയതാ.. എന്റെ കൊച്ചിനെ പറഞ്ഞ് പഠിപ്പിച്ചേക്കുവാ മമ്മി എന്ന് വിളിക്കരുതെന്ന്: പൊട്ടിക്കരഞ്ഞ് യുവതി!

കൊച്ചി എയർപോർട്ടിലെത്തിയ യുവതി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോലീസുകാരനായ കാമുകനൊപ്പം പോയെന്ന തരത്തിൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുവതി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ യുവതി പ്രതികരിച്ചത് ഇങ്ങനെ...
ഞാൻ സൗദിയിന്നാണ് ടിക്കറ്റ് എടുത്തേക്കുന്നത്. ഇരുപത്തിയാറാം തീയതിയിലേയ്ക്ക് ടിക്കറ്റ് ടിക്കറ്റ് എടുത്തെങ്കിലും, ഹജ്ജിന്റെ തിരക്കുകൾ കാരണം ഇരുപത്തിമൂന്നാം തീയതിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഞാൻ എന്റെ ഹസ്ബന്റ്‌മായിട്ട് നല്ല റിലേഷനിൽ അല്ലായിരുന്നു. ഡിവോഴ്സ് ചെയ്യാനായി വക്കീലുമായി ഡ്രാഫ്റ്റ് ചെയ്തു വച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം എനിക്ക് സൈൻ ചെയ്യാൻ പോകണമായിരുന്നു.
പുള്ളി എന്നെ ഉപദ്രവിക്കുമെന്ന് പേടിച്ച് പറയാതിരുന്നതാണ്. എന്റെ അമ്മയുടെ വീട് പാറശ്ശാല തമിഴ്‍നാട് അതിർത്തിയിലാണ്. കോട്ടയത്ത് നേരെ ചൊവ്വേ പോകാൻ പോലും അറിയില്ല. ആ 'അമ്മ' എറണാകുളത്തുള്ള എന്റെ ഒരു ഫ്രണ്ടിനെ എന്നെ കൊണ്ടുവിടാൻ ഏർപ്പാടാക്കിയതാണ്. ഞാൻ 6.15നാണ് ലാന്റ് ചെയ്യുന്നത്. വീട്ടിൽ എത്തുമ്പോൾ രാത്രി വൈകും. ആ ബുദ്ധിമുട്ട് ഫ്രണ്ടിനോട് പറഞ്ഞു. അതിന് മുമ്പുതന്നെ ഈ ഹസ്ബന്റും, അദ്ദേഹത്തിന്റെ അനിയനും എന്റെ കൊച്ചും ഉണ്ടായിരുന്നു കൂടെ. അവരെന്നെ നന്നായി ഉപദ്രവിച്ചു.
രണ്ടുപേരും അങ്ങോട്ടും, ഇങ്ങോട്ടും പിടിച്ച് തള്ളി, അത് കഴിഞ്ഞിട്ടാണ് ഇവർ ഈ വീഡിയോ എടുക്കുന്നത്. എന്റെ തെറ്റുകള് മാത്രമാണ് അവര് അതിൽ കാണിച്ചിരിക്കുന്നത്. അത് കഴിഞ്ഞ് ഞാൻ വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ, എനിക്കൊപ്പം ഉണ്ടായിരുന്ന ഫ്രണ്ടിനോട് നീ ആരാടാ എന്ന് ചോദിച്ചു.
എന്റെ ഫ്രണ്ടും തിരിച്ച് നീ ആരാടന്ന് ചോദിച്ചു. പിന്നീട് വണ്ടിയിൽ കയറിയപ്പോൾ ഇത്രയും പ്രശ്നം ഉണ്ടായ സ്ഥിതിക്ക് എങ്ങനേലും പോകട്ടെ എന്ന് കരുതിയാണ് കൊച്ചിനെ വേണ്ട എന്ന് പറഞ്ഞത്. ആ ഒരു തെറ്റ് ഞാൻ ചെയ്തു. ആ നേരത്തെ പ്രശ്നം ഒന്ന് സോൾവ് ചെയ്ത്, പുള്ളി എന്റെ കൺമുമ്പിൽ നിന്ന് പോകാനാണ് കൊച്ചിനെ വേണ്ടന്ന് പറഞ്ഞത്... ഏഴ് വയസേ ആയിട്ടുള്ളു എന്റെ മോൾക്ക്. ഏഴ് വർഷമായിട്ട് എന്റെ അമ്മയാണ് മോളെ നോക്കുന്നത്. മൂന്ന് ആഴ്ചയേ ആയിട്ടുള്ളു, അവര് വള്ളംകുളത്തെ ആന്റിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയിട്ട്. എന്റെ കൊച്ചിനെ പറഞ്ഞ് പഠിപ്പിച്ചേക്കുവാ മമ്മി എന്ന് വിളിക്കരുതെന്ന്. നിന്നോട് താത്പര്യം ഇല്ല, എന്നൊക്കെ!
എന്റെ കൊച്ചിനെ ഞാനാണ് ഇത്രേം വളർത്തി വലുതാക്കിയത്. എന്നിട്ട് ചില ന്യൂസുകളിൽ പറഞ്ഞേക്കുന്നു ഞാൻ കാമുകനൊപ്പം പോയെന്ന്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് യുവതി പറയുന്നു. എന്റെ ചേച്ചിയും ഹസ്ബന്റും തമ്മിൽ പ്രശ്നം ആയിരുന്നു. വീട്ടിലെ ആർക്കും പുള്ളിയോട് ഒരു താത്പര്യവും ഇല്ല. എന്നിട്ട് എന്നെക്കുറിച്ച് അപവാദം ഫേസ്ബുക്കിൽ ഉണ്ടാക്കിട്ടേക്കുന്നുവെന്ന് യുവതി ആരോപിക്കുന്നു.
ഞാൻ ആരോട് സംസാരിച്ചാലും അവർക്കൊപ്പമാണെന്ന് പുള്ളി പറയും. നാട്ടിൽ പുള്ളിക്കാരനാണ് കേസ് കൊടുത്തത്. എന്നെ ഇവിടെ എത്തിച്ചപ്പോൾ എനിക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞ് അയാൾ പോയി. ഞാൻ പറഞ്ഞതാണ് സത്യം എന്ന് മനസിലായതോടെ പുള്ളിക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞ് സൈൻ ചെയ്യാതെ പോയി. എന്തായാലും നാളെ ഡിവോഴ്സിന് കൊടുക്കാൻ പോവുകയാണെന്നും യുവതി പറയുന്നു.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് ഒരു രാത്രികൊണ്ട് വിവാഹത്തിലേയ്ക്ക് എത്തിയ ബന്ധമായിരുന്നു ഇത്. വീട്ടുകാർക്ക് സമ്മതമില്ലാതെ 2015ൽ ആയിരുന്നു വിവാഹം നടന്നത്. ആറ് മാസത്തോളം സംസാരിച്ചു. ജോലിക്ക് പോകാൻ ഒന്നും അയാൾ കൂട്ടാക്കിരുന്നില്ല. ഇത്രയും നാൾ ഞാൻ തന്നെയായിരുന്നു എല്ലാം നോക്കിരുന്നത്. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം മുതൽ ഉപദ്രവിക്കാൻ തുടങ്ങിയതാണ്.
എന്റെ സമാധാനത്തിന് വേണ്ടിയാണ് സൗദിയിൽ പോയത്. എന്നും ഉപദ്രവം തന്നെ, ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ മരിക്കാൻ വരെ ഞാൻ പോയതാ... എന്റെ കൊച്ചിനെ ഓർത്തിട്ട എട്ട് വര്ഷം ഞാൻ ഇയാൾക്കൊപ്പം ജീവിച്ചതെന്നും യുവതി പറയുന്നു. യുവാവുമായി മറ്റൊരു ബന്ധവും ഇല്ലെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha