കുഞ്ഞൂഞ്ഞിന്റെ വിയോഗം താങ്ങാനായില്ല: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു വിയോഗ വാർത്ത കൂടി:- അവസാന ആഗ്രഹം ബാക്കി വച്ച് ജനനായകൻ യാത്രയാകുമ്പോൾ...

ഉമ്മൻ ചാണ്ടിയുടെ സ്‌നേഹസ്പർശം ഏറ്റുവാങ്ങിയവരായിരുന്നു അവസാന കാഴ്ചയ്കായി എത്തിയവരിൽ ഭൂരിഭാഗവും. ജനസമ്പർക്ക പരിപാടിയിൽ ആനുകൂല്യങ്ങൾ ലഭിച്ചവരടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകളും പ്രായമായവരും മണിക്കൂറുകളോളം പൊതുദർശന വേദികളിൽ കാത്തുനിന്നു. പ്രിയ നേതാവിനെ അവസാനമായി കണ്ട് പലരും പൊട്ടിക്കരഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിമാനത്താവളത്തിൽ മൃതദേഹം എത്തിയത്. ഇവിടെ നിന്നും വിലാപയാത്ര ജഗതിയിലെ വീട്ടിലേക്ക് എത്താൻ രണ്ടു മണിക്കൂറോളം സമയമെടുത്തു. റോഡിനിരുവശവും നിരവധി പേരാണ് കാത്തുനിന്നത്. പ്രമുഖ നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ പല ജങ്ഷനുകളിലുമുണ്ടായിരുന്നു. പുതുപ്പള്ളി ഹൗസിൽ രാവിലെ മുതൽ തന്നെ നേതാക്കളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്. മൃതദേഹം അകത്തേക്ക് കൊണ്ടുപോകാൻ പോലും ഏറെ ബുദ്ധിമുട്ടി. പ്രാർത്ഥനയ്ക്കും തിരക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഒരു മണിക്കൂർ സമയമാണ് നിശ്ചയിച്ചതെങ്കിലും രണ്ടു മണിക്കൂർ പൊതുദർശനത്തിന് വച്ചിട്ടും വൻജനാവലി അന്ത്യാഞ്ജലി അർപ്പിക്കാൻ ബാക്കിയുണ്ടായിരുന്നു. എല്ലാവർക്കും അവസരം നൽകാമെന്ന് നേതാക്കൾ ആദ്യം പറഞ്ഞെങ്കിലും സമയക്രമീകരണങ്ങളെല്ലാം തെറ്റി. ഇതോടെ കാത്തുനിന്നവരോട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് എത്താൻ നിർദേശിച്ചു. പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം ഉമ്മൻ ചാണ്ടിയുടെ വീട്ടിലുണ്ടായിരുന്നു.
ഇന്ദിരാ ഭവനിലേക്ക് രാത്രി വൈകിയാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം എത്തിയത്. പാളയം സെയ്‌ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് ഇന്ദിരാ ഭവനിലേക്ക് മൃതദേഹം എത്തിച്ചത്. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല,ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം. സംസ്കാരം നാളെ പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ നടക്കും. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്കൂളുകൾക്ക് ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്. പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടിയെ പുതുപ്പളളിയിൽ നിർമിക്കുന്ന വീട്ടിൽ എത്തിക്കണമെന്ന ആഗ്രഹം കുടുംബമാണു പങ്കുവച്ചത്. ഇതോടെ പുതുപ്പള്ളി പഞ്ചായത്തിന്റെ പുതിയ കമ്യൂണിറ്റി ഹാളിനു സമീപത്തെ നിർമാണം നടക്കുന്ന വീട്ടിൽ മൃതദേഹം എത്തിക്കാനുളള നടപടികൾ തുടങ്ങി. തറവാട്ടുവീടായ കരോട്ടുവള്ളക്കാലിൽ വീട്ടിൽ പൊതുദർശനത്തിനു ശേഷമാണു പുതിയ വീടുനിർമാണം നടക്കുന്ന സ്ഥലത്തു മൃതദേഹം എത്തിക്കുകയെന്നു മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു.
https://www.facebook.com/Malayalivartha