സംവിധായകന്‍ സിദ്ദിഖിന്‍റെ ജീവനെടുത്തത് യൂനാനി, നടി സ്പന്ദനയുടെ മരണത്തിന് കാരണം കീറ്റോ ഡയറ്റ്, കീറ്റോ ഡയറ്റും യൂനാനിയും അപകടം?

യൂനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു അഭിപ്രായപ്പെട്ടു. യൂനാനി ചികിൽസാരീതി അന്ധവിശ്വാസം മാത്രമാണെന്നും സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളിൽ പലതിലും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു
ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത സിദ്ദിഖിന്റെ മരണ കാരണം ആവശ്യമില്ലാതെ യുനാനി ഗുളികകൾ കഴിച്ചതുകൊണ്ടുമാകാം എന്ന തരത്തിലുള്ള സംശയം സിനിമാ ലോകത്തു തന്നെ ബലപ്പെടുമ്പോൾ ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കോക്കിൽ അന്തരിച്ച നടി സ്പന്ദനയുടെ മരണത്തെ ചുറ്റിപ്പറ്റിയും ചർച്ച മുറുകുന്നു .. . അമിതവ്യായാമവും കീറ്റോ ഡയറ്റും ആണ് സ്പന്ദനയുടെ ജീവന് ഭീഷണി ആയത് എന്നാണു പറയുന്നത് .. .
കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ മൂന്ന് മാസം കൊണ്ട് 16കിലോയാണ് സ്പന്ദന കുറച്ചത്. ഇതിന് ധാരാളം പ്രശംസയും താരത്തിന് കിട്ടിയിരുന്നു .. കാർബോഹൈഡ്രേറ്റ്‌സിന്റെ ഉപഭോഗം പാടേ കുറയ്ക്കുന്ന ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. ശരീരത്തിലെ അമിതവണ്ണവും കൊഴുപ്പും കുറയ്ക്കാൻ സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരും ഈ ഡയറ്റ് പിന്തുടരാറുണ്ട്. പ്രസവത്തിന് ശേഷം തടി കൂടിയതുകൊണ്ട് കോവിഡു വന്നിട്ടും ഡയറ്റ് പിന്തുടരുന്നതിൽ സ്പന്ദന വിട്ടുവീഴ്ച വരുത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഹൃദയാഘാതം മൂലം കന്നഡ താരം പുനീത് കുമാറിന്റെ അപ്രതീക്ഷിത മരണവും അമിത വ്യായാമവും ഡയറ്റും മൂലമാണോയെന്ന ആശങ്കകൾ സിനിമലോകത്തു ചർച്ചയായിരുന്നു . ഈ ചർച്ചകൾ നിലനിൽക്കവേയാണ് അകാലത്തിൽ സ്പന്ദനയുടെ മരണവും. യഥാർഥത്തിൽ അമിതവ്യായാമം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? അമിതവണ്ണം നിയന്ത്രിക്കാൻ ഡയറ്റ് പിന്തുടരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വിദഗ്ധർ പറയുന്നതെന്തെന്ന് നോക്കാം...
അമിതഭാരം കുറയ്ക്കാൻ ആഹാരനിയന്ത്രണം, വ്യായാമം എന്നിവ ശീലമാക്കും മുമ്പ് വൈദ്യപരിശോധന നടത്തിയിരിക്കണമെന്നാണ് പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.ധന്യ വി.ഉണ്ണികൃഷ്ണൻ പറയുന്നത്. ബി.പി, കൊളസ്‌ട്രോൾ, തൈറോയ്ഡ്,hba1c ലെവൽ എന്നിവ അറിഞ്ഞതിന് ശേഷമേ ഡയറ്റും വ്യായാമവും തുടങ്ങാവൂ എന്നും ഇക്കാര്യങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ അക്കാര്യം ട്രെയിനറോട് വ്യക്തമാക്കണമെന്നും അവർ വ്യക്തമാക്കുന്നു. വിഷാദം, ഉറക്കക്കുറവ് എന്നിവയുള്ളവരും അതിനുള്ള ചികിത്സ തേടിയതിന് ശേഷം വേണം ഡയറ്റും വ്യായാമവും ആരംഭിക്കാൻ.
ഇനി ഡയറ്റിങ്ങിന്റെ കാര്യമാണെങ്കിലും ഒരു കാരണവശാലും ഡയറ്റ് പ്ലാനുകൾ സ്വയം തയ്യാറാക്കരുതെന്നാണ് മുതിർന്ന ഡയറ്റീഷ്യൻമാർ ഉപദേശിക്കുന്നത് .നിരവധി ഡയറ്റ് പ്ലാനുകളുണ്ടെങ്കിലും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഡയറ്റ് ആരംഭിച്ചാൽ ചെറിയ ക്ഷീണം ഉണ്ടാവുന്നത് സാധാരണമാണെങ്കിലും കഠിനമായ ക്ഷീണം, തലവേദന, മറ്റ് പ്രശ്‌നങ്ങൾ എന്നിവ കണ്ടാൽ വിദഗ്ധ ചികിത്സ തേടാൻ മറക്കരുതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
എത്ര നാൾ കൊണ്ട് എത്ര തടി കുറയ്ക്കാം എന്നതാവും പലർക്കുമുള്ള മറ്റൊരു സംശയം. ഒരു മാസം കൊണ്ട് പരമാവധി 4-5 കിലോഗ്രാം ഭാരം വരെ കുറയ്ക്കുന്നത് ശാസ്ത്രീയമായ രീതിയാണെന്നും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഭാരം കുറയ്ക്കുന്നത് ആരോഗ്യകരമ ല്ല . തടി കുറയ്ക്കാൻ സ്വന്തമായി വ്യായാമം ചെയ്യുന്നത് പേശികളുടെ ക്ഷീണത്തിന് ഇടയാക്കും .
ഇത് പോലെത്തന്നെയാണ് ആവശ്യമില്ലാത്ത ഗുളികകളും മരുന്നുകളും . അതിപ്പോൾ ഇനി ഏത് ചികിത്സയായാലും ആവശ്യമില്ലാതെ വിറ്റാമിൻ ഗുളികകളും ഹെൽത്ത് ഡ്രിങ്കുകളും സമാന്തര ചികിത്സാ സംബ്രദായങ്ങളും എല്ലാം ഒരു പരിധിയിലേറെ പിന്തുടരുന്നത് ആപത്താണ് . നമ്മുടെ ശരീരത്തിന് പൊതുവെ തന്നെ പ്രതിരോധ ശേഷി ഉണ്ട് . അതില്ലാതെ ആക്കുകയാണ് ഇത്തരം ചികിത്സാരീതികൾ ചെയ്യുന്നത്.
ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി, ശക്തമായി ചർച്ചചെയ്യപ്പെടണം.അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്..ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു.ഇത്തരം പ്രബന്ധ ചികിത്സകൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha