Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

ആധാറിന്‌ അപേക്ഷിച്ചിട്ട്‌ കാലം കുറേയായി എന്തു ചെയ്യണം?

12 SEPTEMBER 2013 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആധാറിനെപ്പറ്റി മലയാളി വാര്‍ത്ത നല്‍കിയ വിവരങ്ങള്‍ ലക്ഷക്കണക്കിന്‌ ആള്‍ക്കാരാണ്‌ ഇതിനോടകം കണ്ടത്‌. ഞങ്ങള്‍ മൂന്ന്‌ ഘട്ടമായാണ്‌ ആധാര്‍ വാര്‍ത്ത നല്‍കിയത്‌. ഇതില്‍ ആദ്യം കൊടുത്തത്‌ ഇനി ആധാറിനായി അലയേണ്ട, എന്താണ്‌ ആധാര്‍, എവിടെ നിന്നും കിട്ടും, കിട്ടാത്തവര്‍ എന്തു ചെയ്യണം, അക്കൗണ്ടുമായി എങ്ങനെ ചേര്‍ക്കാം, പാചക വാതക സബ്‌സിഡിക്ക്‌ എന്ത്‌ ചെയ്യണം... എന്നതായിരുന്നു. ഇതുമാത്രം 38,000ലധികം പേരാണ്‌ ഷെയര്‍ ചെയ്‌തത്‌.

രണ്ടാമതായി നല്‍കിയ ആധാറില്‍ തെറ്റു തിരുത്തുക, മാറ്റം വരുത്തുക ഇനി വളരെ എളുപ്പം, നിങ്ങള്‍ക്കും പരീക്ഷിക്കാം എന്ന വാര്‍ത്ത 17,000 പേരാണ്‌ ഷെയര്‍ ചെയ്‌തത്‌. മൂന്നാമതായി നല്‍കിയ ആധാറില്ല, ഗ്യാസ്‌ കണക്ഷന്‍ ഉള്ളയാള്‍ ഗള്‍ഫിലാണ്‌, എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റും?എന്ന വാര്‍ത്ത ഷെയര്‍ ചെയ്‌തത്‌ 2,000 പേരാണ്‌.

എല്ലാംകൂടി ഈ മൂന്ന്‌ ആധാര്‍വാര്‍ത്ത ഷെയര്‍ ചെയ്‌തവര്‍ മാത്രം 57,000 പേരാണ്‌. ഇത്‌ ഭാവിയില്‍ ഉപകരിക്കും എന്ന ഉത്തമ വിശ്വാസം ഉള്ളതു കൊണ്ടാണ്‌ ഇപ്പോഴും ഈ വാര്‍ത്ത ഷെയര്‍ ചെയ്‌ത്‌ പോകുന്നത്‌.
പ്രിയ വായനക്കാര്‍ ചോദിച്ച ബഹുഭൂരിപക്ഷം ചോദ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ മറുപടി നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവയ്‌ക്കും ഉടന്‍ മറുപടി നല്‍കുന്നുണ്ട്‌.
ആധാറിന്‌ അപേക്ഷിച്ചിട്ട്‌ കാലം കുറേയായി എന്തു ചെയ്യണം?
വളരെയധികം വായനക്കാരാണ്‌ മലയാളി വാര്‍ത്തയോട്‌ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്‌. ഇക്കാര്യത്തിലുള്ള വായനക്കാരുടെ ആശങ്ക ഞങ്ങള്‍ ആധാര്‍, അക്ഷയ കേന്ദ്രത്തോട്‌ പറഞ്ഞു.
കേരളത്തില്‍ പ്രധാനമായും ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുള്ളത്‌ അക്ഷയ, കെല്‍ട്രോണ്‍, എന്‍പിആര്‍ എന്നീ കേന്ദ്രങ്ങളിലാണ്‌. ഇവയില്‍ എന്‍പിആറില്‍ അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കുമാണ്‌ കൂടുതലും ആധാര്‍ കാര്‍ഡ്‌ കിട്ടാതെ വന്നവര്‍.
സാധാരണ ഗതിയില്‍ എന്‍ട്രോള്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ 3 ആഴ്‌ചയ്‌ക്കുള്ളില്‍ ഡാറ്റ പ്രോസസിംഗ്‌ നടക്കും. അപ്പോള്‍ നമ്മള്‍ ആധാര്‍ സ്റ്റാറ്റസ്‌ നോക്കിയാല്‍ ഡാറ്റ പ്രോസസിംഗ്‌ എന്ന മെസേജായിരിക്കും ലഭിക്കുക. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും No Available Data എന്നു കാണിച്ചാല്‍ തങ്ങളുടെ വിവരങ്ങള്‍ ആധാര്‍ സര്‍വറില്‍ എത്തിയിട്ടില്ല എന്നു വേണം കരുതാന്‍.
ബാംഗ്ലൂരിലുള്ള ആധാര്‍ സര്‍വറില്‍ വിവരങ്ങള്‍ എത്തിയെങ്കില്‍ മാത്രമേ ആധാര്‍ കാര്‍ഡ്‌ ലഭിക്കൂ. എന്‍ട്രോള്‍മെന്റ്‌ അധികൃതരുടെ അലംഭാവം മൂലം എന്തെങ്കിലും കാരണവശാല്‍ ഇടയ്‌ക്കെവിടെയെങ്കിലും വച്ച്‌ വിവരങ്ങള്‍ നഷ്‌ടമായാല്‍ പിന്നെ നോക്കണ്ട. അടുത്തിടെ ആധാറിന്റെ പേപ്പറുകള്‍ കളഞ്ഞു കിട്ടിയതായുള്ള വാര്‍ത്ത വായിച്ചത്‌ ഓര്‍ക്കുമല്ലോ.
നിരവധി പരാതികള്‍ വന്നതോടെ ആധാര്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്‌.


എന്താണ്‌ പോംവഴി?
2012ന്‌ മുമ്പ്‌ ആധാര്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ ഇനി കാത്തിരിക്കേണ്ടതില്ല. അവര്‍ക്ക്‌ ആധാര്‍ സ്റ്റാറ്റസ്‌ കിട്ടില്ല. അവര്‍ കഴിഞ്ഞതോര്‍ത്ത്‌ വിഷമിക്കാതെ ഒരിക്കല്‍കൂടി ആധാര്‍ എന്‍ട്രോള്‍ കേന്ദ്രത്തില്‍ പോയി രജിസ്റ്റര്‍ ചെയ്യുക. എന്‍പിആര്‍ വഴി വളരെ മുമ്പ്‌ എടുത്തവര്‍ ഉറപ്പായും ഒരിക്കല്‍ കൂടി രജിസറ്റര്‍ ചെയ്യണം.
രണ്ട്‌ പ്രാവശ്യം രജിസ്റ്റര്‍ ചെയ്‌തവര്‍ എന്ത്‌ ചെയ്യണം?
നാട്ടില്‍ ആധാര്‍ എടുക്കുന്നു എന്നറിഞ്ഞ്‌ ഒരുപാട്‌ ആള്‍ക്കാര്‍ ഒന്നില്‍ കൂടുതല്‍ തവണ ആധാര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അവരാകട്ടെ ആദ്യത്തെ ആധാര്‍ അഗ്നോളജ്‌മെന്റ്‌ സ്ലിപ്പ്‌ കളയുകയും രണ്ടാമത്തെ സ്ലിപ്പുമായി അലയുകയും ചെയ്‌തു. അപ്പോള്‍ അവര്‍ക്ക്‌ കിട്ടുന്നത്‌ No Available Data എന്ന മെസേജായിരിക്കും.
ആധാര്‍ ഒരു വ്യക്തിക്ക്‌ ഒരു പ്രാവശ്യം മാത്രമുള്ളതാണ്‌. ആയതിനാല്‍ ആദ്യം ഏത്‌ പ്രോസസിംഗ്‌ നടന്നോ അതിനായിരിക്കും ആധാര്‍ ലഭിക്കുക. അതിനായി അവര്‍ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച്‌ എന്‍ട്രോള്‍മെന്റ്‌ നമ്പരെടുക്കുക. അതിനുശേഷം ആധാര്‍ സ്റ്റാറ്റസ്‌ എടുക്കുക. 

കൂടുതലറിയാന്‍ ...

ആധാറിനെപ്പറ്റി ഉപകാരപ്രദമായ ഈ വാര്‍ത്തകള്‍ കൂടി വായിക്കുക. അതിനായി ഈ ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യുക

38,000 പേര്‍ ഷെയര്‍ ചെയ്‌ത വാര്‍ത്ത

എന്താണ്‌ ആധാര്‍, എവിടെനിന്നും കിട്ടും, എങ്ങനെ അപേക്ഷിക്കണം, ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍, ബാങ്ക്‌ വഴി ബന്ധിപ്പിക്കാന്‍ എന്തു ചെയ്യണം, ഗ്യാസ്‌ കണക്ഷണുമായി ബന്ധിപ്പിക്കാന്‍, ഇ ആധാറെടുക്കാന്‍, സംശയങ്ങള്‍ക്ക്‌...

17,000 പേര്‍ ഷെയര്‍ ചെയ്‌ത വാര്‍ത്ത

ഇനി ആധാര്‍ സ്വയംUpdateചെയ്യാം. തെറ്റ്‌ തിരുത്താം മൊബെല്‍ നമ്പര്‍ ചേര്‍ക്കാം. നിങ്ങള്‍ക്കും പരീക്ഷിക്കാം

2,000 പേര്‍ ഷെയര്‍ ചെയ്‌ത വാര്‍ത്ത

ആധാറില്ല, ഗ്യാസ്‌ കണക്ഷന്‍ ഉള്ളയാള്‍ ഗള്‍ഫിലാണ്‌, എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റും 


ഇത്‌ മലയാളത്തില്‍ മറ്റെങ്ങും കിട്ടാത്ത വിലപ്പെട്ട രേഖയാണ്‌. അതിനാല്‍ ഇത്‌ ഷെയര്‍ ചെയ്‌ത്‌ സൂക്ഷിക്കുക. ഭാവിയില്‍ ആവശ്യസമയത്ത്‌ ഇത്‌ ഉപകരിക്കും.

 ആധാറിനെ പറ്റിയുള്ള ആരും പറയാത്ത അപ്പപ്പോഴുള്ള ഉപകാരപ്പെടുന്ന വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ സന്ദര്‍ശിക്കുക.Likeചെയ്യുക.https://www.facebook.com/Malayalivartha

 മലയാളി വാര്‍ത്തയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കുക

ഓണ്‍ലൈന്‍ വഴി ആധാര്‍ നമ്പര്‍ അറിയുന്നതെങ്ങനെ?

 ഗള്‍ഫിലുള്ള ആള്‍ ഒപ്പിടാതെ എങ്ങനെ ഗ്യാസ്‌ കണക്ഷന്‍ മാറ്റാം?

 അകന്ന ബന്ധുവിനും ഗ്യാസ്‌ കണക്ഷന്‍ മാറ്റുന്നതെങ്ങനെ?
ആധാറിനെപ്പറ്റി വീണ്ടും ചില സംശയങ്ങള്‍ പ്രിയ വായനക്കാര്‍ ചോദിച്ചിട്ടുണ്ട്‌.അതിനെല്ലാം ഉടന്‍ മറുപടി നല്‍കുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (31 minutes ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (1 hour ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (7 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (7 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (7 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (7 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (8 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (8 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (8 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (11 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (11 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (11 hours ago)

Malayali Vartha Recommends