പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിതരെ കാണാന്‍ വയനാട് ചുരം കയറുമ്പോള്‍ ചങ്കിടിക്കുന്നത് സിപിഎമ്മിനും രാഹുല്‍ ഗാന്ധിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് കൂട്ടര്‍ക്കും എതിരെ ഉയര്‍ത്തിയ അതേ വെല്ലുവിളിയാണ് മാസങ്ങള്‍ക്ക് ശേഷം മോദി വീണ്ടും ആവര്‍ത്തിക്കുന്നത്; പുതിയ പാക്കേജോ, പദ്ധതികളോ പ്രഖ്യാപിച്ചാല്‍ ഇരൂകൂട്ടര്‍ക്കും ഇരട്ടപ്രഹരമാകും?
പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിതരെ കാണാന്‍ വയനാട് ചുരം കയറുമ്പോള്‍ ചങ്കിടിക്കുന്നത് സിപിഎമ്മിനും രാഹുല്‍ ഗാന്ധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് കൂട്ടര്‍ക്കും എതിരെ ഉയര്‍ത്തിയ അതേ വെല്ലുവിളിയാണ് മാസങ്ങള്‍ക്ക് ശേഷം മോദി വീണ്ടും ആവര്‍ത്തിക്കുന്നത്. പുതിയ പാക്കേജോ, പദ്ധതികളോ പ്രഖ്യാപിച്ചാല്‍ ഇരൂകൂട്ടര്‍ക്കും ഇരട്ടപ്രഹരമാകും. സിപിഎം ചരിത്രത്തിലിതുവരെ വയനാടിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ജില്ലയില്‍ നിന്ന് ആദ്യമായി ഒരു സിപിഎം മന്ത്രിയുണ്ടായത് ഏതാനും മാസം മുമ്പാണ്. മാത്രമല്ല അവരുടെ ആദ്യത്തെ പട്ടികവര്‍ഗ മന്ത്രികൂടിയാണ്.
ഇതില്‍ നിന്ന് തന്നെ അവഗണനയുടെ ആഴം വ്യക്തമാണ്. രാഹുല്‍ ഗാന്ധി അഞ്ച് കൊല്ലം എം.പിയായിരുന്നിട്ടും വേണ്ട പരിഗണനകളൊന്നും നല്‍കിയില്ല. പലപ്പോഴും മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ പോലും എത്തിയിരുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്ന് ജയിച്ചതോടെ വയനാട് മണ്ഡലം ഉപേക്ഷിക്കുകയും ചെയ്തു. പകരം പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.സുരേന്ദ്രന് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല.
ആറ് മാസത്തിനുളളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അതിന്റെ ക്ഷീണം മാറ്റാനായിരിക്കും ബിജെപി നോക്കുക. ബജറ്റില്‍ കേരളത്തിന് കാര്യമായൊന്നും കേന്ദ്രം നീക്കിവച്ചില്ലെന്ന നാണക്കേടും മറികടക്കാന്‍ പ്രധാനമന്ത്രിയുടെ വരവ് സഹായിക്കും. അങ്ങനെ രാഷ്ട്രീയമായും ജനകീയമായും സിപിഎമ്മിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് സംഭവിക്കാന്‍ പോകുന്നത്. ദുരന്തമുണ്ടായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിയും വനംമന്ത്രിയും സംസ്ഥാനത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിരുന്നു. അതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ, സിപിഎമ്മോ തയ്യാറായില്ല. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുകയും ചെയ്തു.
ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്രം എന്‍ഡിആര്‍എഫിനെ വിട്ടുനല്‍കിയിരുന്നു. ഉരുള്‍പൊട്ടിയ ശേഷം സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണ്. രണ്ട് ദിവസം കൊണ്ട് ഉരുക്ക് പാലം ഉണ്ടാക്കി. എല്ലാ രീതിയിലുമുള്ള രക്ഷാപ്രവര്‍ത്തനം നടത്തി. അങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിവാദങ്ങള്‍ക്ക് പിന്നാലെ പോയില്ല. ജനങ്ങള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്ന് മാത്രമാണ് അറിയിച്ചത്.
മറ്റ് പല സംസ്ഥാനങ്ങളിലും ദുരന്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി അവിടങ്ങളിലൊന്നും അങ്ങനെ സന്ദര്‍ശനം നടത്തിയിട്ടില്ല. അതുകൊണ്ട് വയനാട്ടിലേക്കുള്ള വരവിന് മാറ്റ് കൂടും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് മോദി ശനിയാഴ്ച കേരളത്തിലെത്തുന്നത്.
കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ ഉയരുന്ന രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് പ്രവര്‍ത്തിയിലൂടെ മറുപടി നല്‍കുകയാണ് ലക്ഷ്യം. ദുരന്തമുണ്ടായ സമയത്ത് തന്നെ എല്ലാ സഹായവും മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടാക്കാട്ടി. അതുകൊണ്ട് പ്രധാനമന്ത്രിയുടെ വരവ് വെറുതെയായിരിക്കില്ല.
വയനാട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം സംരക്ഷണം നല്‍കിയെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. ടൂറിസത്തിന് പോലും ശരിയായ മേഖലകള്‍ തിരിച്ചില്ല. കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു. മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയമായി കേരളത്തിന് വലിയ തിരിച്ചടിയാണിത്. വര്‍ഷങ്ങളായി യുഡിഎഫാണ് വയനാട് മണ്ഡലം വിജയിച്ചിരുന്നത്. ലീഗിന് ഏറെ സ്വാധീനമുള്ള മേഖലയാണ്. അതുകൊണ്ട് സിപിഎമ്മും ഇടതുപക്ഷവും വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അതുകൊണ്ട് വയനാടിന്റെ പിന്നോക്കാവസ്ഥ അതുപോലെ തന്നെ തുടരുന്നു.
ക്രൈസ്തവ സഭകളെ പേടിച്ചാണ് ഇടത് വലത് സര്‍ക്കാരുകള്‍ ശക്തമായ നടപടി എടുക്കാതിരുന്നത്. ഉരുള്‍പൊട്ടിയ പുഞ്ചിരി മട്ടത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. പശ്ചിമഘട്ടമേഖലയായ ഇവിടെ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫും യുഡിഎഫും അതിനെ അവഗണിച്ചു. അതിന്റെ കൂടി ഫലമാണ് ദുരന്തം എന്ന് മാധവ് ഗാഡ്ഗില്‍ ആരോപിക്കുന്നു.
ദുരന്തമുണ്ടായതിന് പിന്നാലെ അനധികൃതനിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ക്കെതിരെ കേന്ദ്രഹരിത ട്രൈബ്യൂണല്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ നിര്‍മാണങ്ങള്‍, ക്വാറികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും തേടിയിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് പഴയപോലെ കയ്യുംകെട്ടി നോക്കിയിരിക്കാനൊക്കില്ല. എല്ലാകാര്യങ്ങളിലും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍, കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി കൂടുതല്‍ ദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
2017നും 22നും ഇടയില്‍ രണ്ടായിരത്തിലധികം ഉരുള്‍പൊട്ടലുകളാണ് കേരളത്തിലുണ്ടായിട്ടുള്ളതെന്ന് പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് ഇതിന്റെയൊക്കെ പശ്ചാത്തലം കൂടി വിലയിരുത്തിയ ശേഷമായിരിക്കും മോദി വയനാട്ടിലെത്തുക. ദുരന്തം സംബന്ധിച്ച് സമഗ്രമായ വിലയിരുത്തലുകളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് സംസ്ഥാനത്തിന് വലിയ നേട്ടമായിരിക്കും എന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha