പ്രകൃതിയുടെ നിഗൂഢത: ആയിരക്കണക്കിന് ഭീമൻ മുട്ടകൾ അടവെച്ചു മൽസ്യകന്യകയെ വിരിയിക്കുന്ന ഒരു അഗ്നിപർവതം; മുട്ടവിരിയാൻ 4 വർഷം ..അദ്ഭുതപ്പെട്ട് ശാസ്ത്രജ്ഞർ

കാനഡയിലെ വാൻകൂവർ ദ്വീപിന് സമീപം കടലാഴങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവതം ഒളിപ്പിച്ചുവച്ച ഒരു വലിയ രഹസ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭീമൻ മുട്ടകൾക്ക് അടയിരിക്കുകയാണ് സജീവമായ ഈ അഗ്നിപർവതം.
സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളുടെയും നാം കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായി ഭൂമിയിൽ തന്നെ നിലനിൽക്കുന്ന ആവാസവ്യവസ്ഥകളുടെയും ഏറ്റവും മികച്ച ഉദാഹരണം എന്ന് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാം. നശിച്ചുപോയ ഒരു അഗ്നിപർവ്വതം ആണെന്ന് കരുതിയത് വിശകലനം ചെയ്യാൻ പുറപ്പെട്ട ഒരു കൂട്ടം ശാസ്ത്രജ്ഞർക്ക്, ഒന്നല്ല, രണ്ട് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾക്ക് വഴിതെളിഞ്ഞു .
കാനഡയുടെ പസഫിക് തീരത്ത് ഒരു പുരാതന അണ്ടർവാട്ടർ അഗ്നിപർവ്വതം പര്യവേക്ഷണം ചെയ്യുന്ന ഗവേഷകർ ആണ് അത് ഇപ്പോഴും സജീവമാണെന്നും ആയിരക്കണക്കിന് ഭീമൻ മുട്ടകളാൽ "മൂടപ്പെട്ടിരിക്കുന്നു" എന്നും കണ്ടെത്തിയത് .
മെർമെയ്ഡ്സ് പഴ്‌സുകൾ'എന്ന് വിളിക്കപ്പെടുന്ന ഈ മുട്ടകൾ നിഗൂഢതകൾ നിറഞ്ഞ പസഫിക് വൈറ്റ് സ്കേറ്റ് എന്ന സമുദ്ര ജീവികളുടേതാണ്. സമുദ്ര ജലത്തിൽ പൊതുവേ തണുപ്പ് അനുഭവപ്പെടുന്നതിനാൽ അഗ്നിപർവതത്തിൽ നിന്നുള്ള ചൂട് ഈ മുട്ടകൾക്ക് ഇൻക്യൂബേറ്റർ എന്നപോലെ പ്രവർത്തിക്കുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2019ലായിരുന്നു മുട്ടകൾ ആദ്യം കണ്ടെത്തിയത്. അന്നോളം ഈ അഗ്നിപർവതം നിർജീവമാണെന്നാണ് ഗവേഷകർ കരുതിയിരുന്നത്.
എന്നാൽ അഗ്നിപർവ്വതം സജീവമാണെന്നും സമുദ്രജീവികൾക്ക് സഹായകരമായ അന്തരീക്ഷം അത് ഒരുക്കുന്നുണ്ടെന്നും പര്യവേഷണങ്ങളിലൂടെ തിരിച്ചറിയുകയായിരുന്നു. ഈ അഗ്നിപർവ്വതത്തിൽ നിന്നും ചൂടുള്ളതും ധാതുക്കളാൽ സമ്പന്നമായതുമായ ജലം പുറന്തള്ളപ്പെടുന്നുണ്ട്. ഈ ജലത്തിന്റെ സാന്നിധ്യം മൂലമാണ് വൈവിധ്യം നിറഞ്ഞ സമുദ്ര ആവാസ വ്യവസ്ഥ ഇതിന് ചുറ്റും ഉടലെടുത്തത്..
18 മുതൽ 20 ഇഞ്ച് വരെ വീതിയുള്ള ഭീമൻ മുട്ടകളാണ്. ഇവ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ നാലുവർഷം വരെ സമയമെടുക്കും. ഇക്കാലയളവിൽ അത്രയും അഗ്നിപർവതത്തിൽ നിന്നുള്ള ചൂട് മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിൻ്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.
അഗ്നിപർവതത്തിന് 3600 അടി ഉയരം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സമുദ്രോപരിതലത്തിന് ഏകദേശം 0.93 മുതൽ 0.99 മൈൽ വരെ താഴെയാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഇതിൽ നിന്നും ചൂടുള്ളതും ധാതുക്കളാൽ സമ്പന്നമായതുമായ ജലം പുറന്തള്ളപ്പെടുന്നുണ്ട്. ഈ ജലത്തിന്റെ സാന്നിധ്യം മൂലമാണ് വൈവിധ്യം നിറഞ്ഞ ഒരു സമുദ്ര ആവാസ വ്യവസ്ഥ ഇതിന് ചുറ്റും ഉടലെടുത്തത്. ഇവിടുത്തെ സ്വാഭാവിക ചൂട് തിരണ്ടി വർഗ്ഗത്തിൽ പെടുന്ന പസഫിക് വൈറ്റ് സ്കേറ്റിന് മുട്ടകൾ വിരിയിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നു.
സമുദ്രോപരിതലത്തിൽ നിന്നും 2600 മുതൽ 9500 അടി വരെ താഴ്ചയിൽ ജീവിക്കുന്നവയാണ് പസഫിക് വൈറ്റ് സ്കേറ്റുകൾ. 18 മുതൽ 20 ഇഞ്ച് വരെ വീതിയുള്ള ഭീമൻ മുട്ടകളാണ് ഇവയുടേത്. ഇവ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ നാലുവർഷം വരെ സമയമെടുക്കും. ഇക്കാലയളവിൽ അത്രയും അഗ്നിപർവതത്തിൽ നിന്നുള്ള ചൂട് മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
അഗ്നിപർവതത്തിന്റെ ഏറ്റവും ആഴം കുറഞ്ഞ കൊടുമുടി പവിഴ പുറ്റുകളുടെ ഒരു പൂന്തോട്ടം പോലെയാണെന്നും കടലാഴങ്ങളിലേയ്ക്ക് നീങ്ങാൻ പ്രാപ്തമാകും മുൻപ് പസഫിക് വൈറ്റ് സ്കേറ്റ് കുഞ്ഞുങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു നേഴ്സറി പോലെയാണ് ഇവിടം പ്രവർത്തിക്കുന്നതെന്നും 2019ൽ അഗ്നിപർവതത്തിലേക്കുള്ള പര്യവേഷണത്തിന് നേതൃത്വം നൽകിയ സമുദ്ര ജീവശാസ്ത്രജ്ഞയായ ചെറിസ് ഡു പ്രീസ് പറയുന്നു.
2023ൽ പസഫിക് വൈറ്റ് സ്കേറ്റ് അഗ്നിപർവതത്തിൽ മുട്ടകൾ ഇടുന്നത് നിരീക്ഷിക്കാനും ഗവേഷകർക്ക് സാധിച്ചിരുന്നു. എന്നാൽ ഇവ മാത്രമല്ല ഒന്നിലധികം സമുദ്ര ജീവിവർഗങ്ങൾ ഈ സവിശേഷ ആവാസവ്യവസ്ഥയെ പ്രകൃതിദത്ത നഴ്സറിയായി ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചിട്ടുണ്ട്.
കടലിനടിയിലെ ഭൂമിശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ പ്രക്രിയകൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ് ഈ പ്രതിഭാസം വെളിവാക്കുന്നത്. ഗവേഷകർക്ക് ഇന്നോളം കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കാത്ത പസഫിക് വൈറ്റ് സ്കേറ്റ് പോലെയുള്ള സമുദ്രജീവി വർഗ്ഗങ്ങളുടെ പ്രജനന കേന്ദ്രം ഒരു സജീവ അഗ്നിപർവതത്തിനുള്ളിൽ ഉണ്ടെന്ന കണ്ടെത്തൽ ഈ ദുർബലമായ പരിസ്ഥിതികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും എടുത്തുകാണിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം സമുദ്ര താപനിലയെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി സ്വാധീനിക്കുന്നത് ഈ ജീവിവർഗങ്ങളുടെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയും ഗവേഷകർ പങ്കുവയ്ക്കുന്നു.
https://www.facebook.com/Malayalivartha