Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യത...നിങ്ങളുടെ ഇന്നത്തെ ഫലം

02 SEPTEMBER 2025 11:47 AM IST
മലയാളി വാര്‍ത്ത



മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):

ചില കാര്യങ്ങള്‍ മുന്‍കൂട്ടി ശ്രദ്ധിക്കുന്നത് നല്ലതാണ്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളിലും കോടതി വ്യവഹാരങ്ങളിലും പ്രതികൂലമായ സാഹചര്യം വരാനിടയുണ്ട്. ശത്രുക്കളില്‍ നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് ഗുണകരമായിരിക്കും.

ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വളരെ അടുത്ത ആളുകളുമായി ചില വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് മനഃശാന്തി നഷ്ടപ്പെടുത്താനിടയാക്കിയേക്കാം. ദാമ്പത്യ ജീവിതത്തിലും സന്താനങ്ങളുമായുള്ള ബന്ധത്തിലും സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടാകാം. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):

കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിച്ചേക്കാം. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഇത് മാനസികമായ സന്തോഷം നല്‍കുന്ന ദിവസമായിരിക്കും.

കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):

ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്ന ദിവസമാണിത്. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകള്‍ ഒഴിഞ്ഞുമാറും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരുമായി സമയം ചെലവഴിക്കാനും അവസരമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് ഗുണപരമായ സഹായം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം):

മാനസിക വിഷമങ്ങള്‍ക്ക് ഇടയാകുന്ന ചില സാഹചര്യങ്ങള്‍ വന്നേക്കാം. വ്യക്തിപരമായ കാര്യങ്ങളിലോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യാത്രകളില്‍ അതീവ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ചില കാര്യങ്ങള്‍ മനസ്സില്‍ ഭയം ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇത് ഉറക്കമില്ലായ്മയിലേക്കും നയിച്ചേക്കാം. ആരോഗ്യപരമായ കാര്യങ്ങളില്‍ കുറവ് അനുഭവപ്പെടാം. തൊഴില്‍ മേഖലയില്‍ ചെറിയ പരാജയങ്ങള്‍ക്ക് സാധ്യതയുണ്ട്. മനസ്സിനെ സന്തുലിതമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഉചിതമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം):

തൊഴില്‍ രംഗത്ത് ഉന്നതിയും വിജയവും ലഭിക്കും. വ്യാപാരപരമായ കാര്യങ്ങളില്‍ വിജയം നേടാന്‍ കഴിയും. ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടും, ആരോഗ്യത്തില്‍ വര്‍ധനവുണ്ടാകും. ശത്രുക്കള്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ നീങ്ങിപ്പോകുന്ന ദിവസമാണിത്.

വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട):

ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടം വരാനിടയുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സങ്ങളും അപമാനകരമായ സാഹചര്യങ്ങളും നേരിടേണ്ടിവന്നേക്കാം. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവാം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം):

രോഗദുരിതങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്ന ദിവസമായിരിക്കും. ഭാഗ്യാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും കൈവരും. ചെയ്യുന്ന കാര്യങ്ങള്‍ക്ക് അംഗീകാരവും നല്ല പേരും ലഭിക്കാന്‍ സാധ്യതയുണ്ട്. അവാര്‍ഡുകളോ സമ്മാനങ്ങളോ ലഭിക്കാനുള്ള യോഗം കാണുന്നു. ഭക്ഷണസുഖം അനുഭവപ്പെടും.

മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

അനാവശ്യ സൗഹൃദങ്ങള്‍ കാരണം കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാം. വരുമാനത്തെക്കാള്‍ കൂടുതല്‍ ചെലവുകള്‍ വരുന്നത് സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം):

തൊഴില്‍ രംഗത്ത് വിജയം നേടുന്ന ദിവസമാണിത്. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയും. ധനപരമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വളരെക്കാലമായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടാനും അവരുമായി സന്തോഷം പങ്കിടാനും അവസരം ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി):

മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുള്ള ദിവസമാണ്. കര്‍ത്തവ്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ സാധിക്കും. കീര്‍ത്തിയും ഉന്നത സ്ഥാനപ്രാപ്തിയും ലഭിക്കാന്‍ യോഗം കാണുന്നു. സാമ്പത്തികമായ നേട്ടങ്ങളും ആരോഗ്യപരമായ ഉന്മേഷവും ഉണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (13 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (28 minutes ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (50 minutes ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (1 hour ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (2 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (2 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (2 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (2 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (2 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (2 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (2 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (2 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (3 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (4 hours ago)

Malayali Vartha Recommends