പുതിയ വാഹനം സ്വന്തമാക്കാൻ സാധിച്ചേക്കാം... ഇന്നത്തെ ദിവസഫലമിങ്ങനെ....

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കർമ്മ മേഖലയിൽ പുതിയ ഉന്നതികൾക്ക് സാധ്യത കാണുന്നു. ബിസിനസ്സിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. കാര്യങ്ങൾ വിചാരിച്ചതുപോലെ വിജയകരമായി മുന്നോട്ട് പോകും. ശരീരസുഖവും നല്ല അനുഭവങ്ങളും ഉണ്ടാകുന്ന ഒരു ദിവസമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സർക്കാർ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധ പുലർത്തണം. ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ചില മാനസിക ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്. തൊഴിൽപരമായ കാര്യങ്ങളിൽ അലസത അനുഭവപ്പെട്ടേക്കാം. ചെറിയ ആരോഗ്യ പ്രശ്നങ്ങളായ ജലദോഷം പോലുള്ളവ ഉണ്ടാകാനിടയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും നിലനിൽക്കും. പുതിയ വാഹനം സ്വന്തമാക്കാൻ സാധിച്ചേക്കാം. ഭക്ഷണസുഖം, നല്ല പേര്, എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ പ്രശംസയും അംഗീകാരവും ലഭിക്കുന്ന ഒരു ദിവസമാണിത്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): നിലവിലുള്ള രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഭവനത്തിൽ പുതിയ അലങ്കാര വസ്തുക്കൾ വാങ്ങാൻ സാധിക്കും. കുടുംബ ജീവിതത്തിൽ സൗഖ്യം നിലനിർത്തും. തൊഴിൽ മേഖലയിൽ വിജയം, സാമ്പത്തികമായ ഉന്നതി എന്നിവ പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): യാത്രകൾക്ക് സാധ്യതയുണ്ട്. അതുകൊണ്ട് യാത്രാവേളകളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുടുംബപരമായ കാര്യങ്ങളിൽ സങ്കീർണ്ണതകൾ ഉണ്ടാവാം. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യങ്ങളും വന്നേക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കുടുംബം, ജീവിത പങ്കാളി, മക്കൾ എന്നിവരുമായി ചില അഭിപ്രായ ഭിന്നതകൾക്ക് സാധ്യതയുണ്ട്. ഉറക്കമില്ലായ്മ, ദുസ്വപ്നങ്ങൾ എന്നിവ ബുദ്ധിമുട്ടിച്ചേക്കാം. ഭക്ഷണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ സഫലമാകും. വിട്ടുവീഴ്ചാ മനോഭാവത്തിലൂടെ ദാമ്പത്യ ബന്ധത്തിൽ സമാധാനം നിലനിർത്താൻ സാധിക്കും. ഭാഗ്യവും, കീർത്തിയും, സമാധാനവും നിറഞ്ഞ ദിവസമാണിത്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. തൊഴിൽപരമായ കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമായ നിലയിൽ തിരിച്ചെത്തും. ശരീര സുഖം മെച്ചപ്പെടാനും സാധ്യത കാണുന്നു.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കർമ്മ മേഖലയിൽ തങ്ങളുടെ കഴിവിനനുസരിച്ചുള്ള സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സിൽ വലിയ പുരോഗതി പ്രതീക്ഷിക്കാം. ധനലാഭം, കാര്യ വിജയം, ശരീര സുഖം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ചില ആരോഗ്യ ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്. വിലപ്പെട്ട രേഖകൾ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചില സന്ദർഭങ്ങളിൽ മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ഭക്ഷണസുഖവും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. നല്ല സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാൻ അവസരമുണ്ടാകും. കലാകാരന്മാർക്ക് സമ്മാനങ്ങളോ അംഗീകാരങ്ങളോ ലഭിക്കും.
"
https://www.facebook.com/Malayalivartha



























