മനഃശാന്തിയും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം... .

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ജീവിത പങ്കാളിയുമായോ സന്താനങ്ങളുമായോ വാക്കു തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണിത്. ഇത് മനഃശാന്തിയും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. കൃഷി സംബന്ധമായി നഷ്ടം വരാനും ഇടയുണ്ട്; സംയമനം പാലിക്കുന്നത് ഗുണകരമാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ബന്ധുജനങ്ങളിൽ നിന്നും ഗുണകരമായ അനുഭവങ്ങളും ധനനേട്ടവും പ്രതീക്ഷിക്കാം. ഭാര്യാഭർത്തൃ-സന്താന ഐക്യം ഉണ്ടാകും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്കോ ഈ രാശിക്കാർക്കോ വിവാഹം നടക്കുവാനുള്ള സാധ്യത കാണുന്നു.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഫലത്തിൽ വരും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും അവസരം ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. അപമാനം, ധനക്ലേശം എന്നിവ അനുഭവപ്പെടാം. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടാനും ഭക്ഷ്യ വിഷബാധ ഉണ്ടാകാനും ഇടയുള്ളതിനാൽ ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കണം. ശത്രുഭയം, വ്യവഹാര പരാജയം, മനഃശാന്തിക്കുറവ്, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവയും ഈ ദിവസം ഉണ്ടാകാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനും വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ കുടുംബാംഗങ്ങൾ ഒരുമിച്ച് സന്ദർശിക്കുവാനുമുള്ള അവസരം ലഭിക്കും. സന്തോഷകരമായ കാര്യങ്ങൾ ഈ ദിവസം പ്രതീക്ഷിക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം എന്നിവ ഈ രാശിക്കാർക്ക് ലഭിക്കും. സാമ്പത്തികമായ ഉന്നതി ഉണ്ടാകും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാവുന്നതാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അന്യ സ്ത്രീ ബന്ധം മൂലം ധനനഷ്ടത്തിനും മാനഹാനിക്കും സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും മനഃസമാധാന കുറവും അനുഭവപ്പെടും. ശരീര ശോഷണം, രോഗാദി ദുരിതം എന്നിവ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ സാധ്യതയുമുണ്ട്. ശത്രുഭയം, വ്യവഹാര പരാജയം, മനഃശാന്തിക്കുറവ്, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവയും ഈ ദിവസം ഉണ്ടാകാൻ ഇടയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജന പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, മനസന്തോഷം എന്നിവ ലഭിക്കും. പ്രണയ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കുടുംബപരമായ അഭിപ്രായ വ്യത്യാസം രൂക്ഷമാകാനും ബന്ധുജനങ്ങളുമായി കലഹത്തിനും സാധ്യതയുണ്ട്. മനോരോഗം പിടിപെടാൻ സാധ്യത കാണുന്നു. തൊഴിൽ പരാജയം, മാനസിക പിരിമുറുക്കം, ധനക്ലേശം എന്നിവ അനുഭവപ്പെടാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യാനുഭവങ്ങളും അതുവഴി ധനനേട്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കുവാനും അവസരം ലഭിക്കും. ഈ ദിവസം പൊതുവിൽ അനുകൂലമായിരിക്കും.
"https://www.facebook.com/Malayalivartha
























