ദാമ്പത്യ ഐക്യവും വാഹനഭാഗ്യവും പ്രതീക്ഷിക്കാം. ...ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ... ഈയാഴ്ച നിങ്ങൾക്ക് ഇങ്ങനെ...

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ വിഷയങ്ങളിൽ ഇടപെഴകുമ്പോൾ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. അല്ലാത്തപക്ഷം ധനനഷ്ടത്തിനും മാനഹാനിക്കും സാധ്യതയുണ്ട്. എന്നാൽ, പ്രേമബന്ധങ്ങളിൽ അനുകൂലമായ സാഹചര്യം വന്നുചേരും. ദാമ്പത്യ ഐക്യവും വാഹനഭാഗ്യവും പ്രതീക്ഷിക്കാം. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ സാധ്യതയുണ്ട്. ലോൺ സംബന്ധമായ കാര്യങ്ങളിൽ ഒരു വീഴ്ചയും വരാതെ ശ്രദ്ധിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഈശ്വര വിശ്വാസം വർദ്ധിക്കുകയും ചെയ്യും. വിവാഹ ഭാഗ്യം, ധനനേട്ടം, ഭൂമി വർദ്ധനവ്, വാഹന ഭാഗ്യം എന്നിവ അനുഭവിക്കും. എന്നാൽ, വാരമധ്യത്തിൽ ദൂരദേശ യാത്രകൾ, അലച്ചിൽ, ആരോഗ്യക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തോടെ വിദ്യാർത്ഥികൾക്ക് ഉണർവ്വ് ഉണ്ടാകുകയും ആഭരണങ്ങൾ ലഭിക്കുകയും ചെയ്യും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കലാകാരന്മാർക്ക് സമ്മാനങ്ങളും അംഗീകാരങ്ങളും തേടിവരും. ജീവിതത്തിൽ വലിയ അനുകൂല മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണിത്. അതുമായി പൊരുത്തപ്പെടാൻ ആദ്യം മാനസികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ചിന്താശേഷിയും പക്വതയും വർദ്ധിക്കും. ദമ്പതികൾക്കിടയിൽ കലഹം ഉണ്ടാവാതെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ധനലാഭം വന്നുചേരാൻ സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വാരത്തിന്റെ തുടക്കത്തിൽ മനഃശാന്തി കുറയാൻ സാധ്യതയുണ്ട്. ആമാശയരോഗങ്ങളുള്ളവർ ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിക്കണം. അന്യജനങ്ങളെ സഹായിക്കുമ്പോൾ അത് ദോഷമായി ഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വാരമധ്യത്തോടെ ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം ലഭിക്കാൻ യോഗമുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബബന്ധങ്ങളിൽ, പ്രത്യേകിച്ച് ദമ്പതികൾ തമ്മിൽ നിസ്സാര കാര്യങ്ങൾക്ക് കലഹങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. രാത്രി യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കുക. ചിലർക്ക് കേസ് വഴക്കുകൾ പ്രതികൂലമാവാനും ആരോഗ്യപരമായ ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. വാരം അവസാനം തൊഴിൽ വിജയം, ധനനേട്ടം, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ദാമ്പത്യ ഐക്യം, പ്രേമ പുരോഗതി, വാഹന ഭാഗ്യം തുടങ്ങിയവ അനുഭവിക്കാൻ യോഗമുണ്ട്. എന്നാൽ വാരമധ്യത്തോടെ ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ആലോചന ഇല്ലാതെ പെരുമാറുന്നതും അഹങ്കാരം കാണിക്കുന്നതും ദുരിതങ്ങൾക്ക് കാരണമായേക്കാം. വാരം അവസാനം പുതിയ തൊഴിലവസരം ലഭിക്കാനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. അപ്രതീക്ഷിത ധനനേട്ടത്തിനും ഭാഗ്യാനുഭവങ്ങൾക്കും സാധ്യതയുള്ള വാരമാണിത്. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളിൽ ഏർപ്പെടാവുന്നതാണ്. രുചികരമായ ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കും. കലാകാരന്മാർക്ക് ഈ ആഴ്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ വാരം അവസാനം മാതാവിനോ മാതൃതുല്യരായവർക്കോ രോഗാവസ്ഥ വർദ്ധിക്കാൻ ഇടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വാരത്തിന്റെ തുടക്കത്തിൽ ശരീരസുഖക്കുറവ്, ബന്ധുജന കലഹം, മാതൃ ക്ലേശം എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴിൽപരമായ യാത്രാക്ലേശം അനുഭവപ്പെടാം. വാഹനം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. വാരമധ്യത്തോടെ കോടതി വ്യവഹാരങ്ങളിൽ വിജയം നേടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ വിജയം, ബിസിനസിൽ ലാഭം, വാഹന ഭാഗ്യം എന്നിവ പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗമുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വളരെ വേണ്ടപ്പെട്ടവരുടെ വിയോഗമോ അവർക്ക് കഷ്ടതയോ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണിത്. എല്ലാ കാര്യങ്ങളിലും മാനസികമായ വ്യാകുലത വർദ്ധിക്കും. ബന്ധുജനങ്ങളുമായി നിസ്സാര കാര്യങ്ങളിൽ വാക്ക് തർക്കം ഉണ്ടാവാതെ ശ്രദ്ധിക്കുക. സ്വത്തു സംബന്ധമായ കേസുകളിൽ പരാജയം നേരിടേണ്ടി വരും. എന്നാൽ, വാരം അവസാനത്തോടെ ധനലാഭം, ഭക്ഷണ സുഖം, സൽസുഹൃത്തുക്കളുടെ സാമീപ്യം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മനസ്സോടെ ഇറങ്ങി പുറപ്പെടുന്ന കാര്യങ്ങളിൽ വിജയം ഭവിക്കുന്ന വാരമാണിത്. തൊഴിൽ വിജയം, ധനലാഭം, കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധി എന്നിവ പ്രതീക്ഷിക്കാം. കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട്. സ്ത്രീകളുമായി അടുത്തിടപഴകുമ്പോൾ ധനനഷ്ടം, മാനഹാനി എന്നിവ ഉണ്ടാകാതെ ജാഗ്രത പാലിക്കുക. ഹൃദ്രോഗമുള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ പ്രവർത്തനമാന്ദ്യത, സന്താനങ്ങളെ കൊണ്ടുള്ള ദുരിതം, ദാമ്പത്യ കലഹം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ പ്രയാസപ്പെടേണ്ടി വന്നേക്കാം. വിദേശ തൊഴിലിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടാവാം. വാരം മധ്യത്തോടെ ധനലാഭം ഉണ്ടാകുമെങ്കിലും കുടുംബപരമായി മോശം അനുഭവങ്ങൾ വന്നേക്കാം. ഉദരരോഗങ്ങൾ ശ്രദ്ധിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാരത്തിന്റെ തുടക്കത്തിൽ ഭക്ഷണ സുഖം, അപ്രതീക്ഷിതമായ ബന്ധുജന സമാഗമം എന്നിവ പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. വിശേഷപ്പെട്ട തീർത്ഥസ്ഥലങ്ങൾ സന്ദർശിക്കാൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. എന്നാൽ, വാരമധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകളിൽ ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കുക. വാരം അവസാനം രോഗങ്ങൾക്ക് ശമനമുണ്ടാവുകയും തൊഴിൽ വിജയം നേടുകയും ചെയ്യും.
https://www.facebook.com/Malayalivartha























