ദൂരദേശ യാത്ര ഉണ്ടാകാൻ യോഗം... ദിവസഫലമിങ്ങനെ....

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ദുഷ്പ്രവർത്തികൾ ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. അനാവശ്യ ചെലവുകൾ, ദ്രവ്യ നാശം എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും. തെറ്റായ വഴികളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഇന്ന് ഉണ്ടാകും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വളരെയധികം ധനനേട്ടം ലഭിക്കുന്ന സമയമാണ്. ചെയ്യുന്ന കാര്യങ്ങളിൽ ലാഭം ഉണ്ടാക്കാൻ സാധിക്കും. ഈ ശുഭകരമായ ദിനം നന്നായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കല, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും അതുവഴി പേരും പ്രശസ്തിയും കൈവരുകയും ചെയ്യും. വിദ്യാർത്ഥികളിൽ മത്സര പരീക്ഷകളിൽ വിജയിക്കുവാനും പാരിതോഷികങ്ങൾ നേടാനും സാധ്യതയുണ്ട്. അംഗീകാരങ്ങൾ ലഭിക്കാൻ യോഗമുള്ള ദിവസമാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ബന്ധുജന സമാഗമത്തിന് സാധ്യതയുണ്ട്. തൊഴിൽ വിജയവും മേലധികാരിയുടെ പ്രീതിയും ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാനുള്ള അവസരം ഉണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ശുഭകരമായ കാര്യങ്ങൾ സംഭവിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. അന്യസ്ത്രീ ബന്ധം ശക്തിപ്പെടാൻ സാധ്യത കാണുന്നു. അത് ജീവിത പങ്കാളിയുമായി അസ്വാരസ്യങ്ങൾക്കും പരസ്പരം അകൽച്ചയ്ക്കും കാരണമാകാതെ ശ്രദ്ധിക്കുക. സംയമനം പാലിക്കുന്നത് ഉചിതമാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ഉണ്ടാകും. അസുലഭമായ അവസരങ്ങൾ വന്നുചേരും. ധാരാളം പണം വന്നുചേരുവാനും യോഗമുണ്ട്. സന്തോഷവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ആത്മവിശ്വാസത്തോടു കൂടി പരീക്ഷകൾ എഴുതാനും അതിൽ വിജയിക്കാനും സാധിക്കും. ജോലിക്കുവേണ്ടി പരിശ്രമിക്കുന്നവർക്ക് അർഹതപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ഐക്യവും സമൂഹത്തിൽ കീർത്തിയും ഉണ്ടാകും. നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനമാണിത്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കോടതി കേസുകളിൽ പ്രതികൂലമായ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനാവശ്യമായ അതിര് തർക്കത്തിൽ അയൽവാസികളുമായി വാക്കു തർക്കത്തിൽ ഏർപ്പെടേണ്ട അവസ്ഥ സംജാതമാകും. അപമാനം, അലച്ചിൽ എന്നിവ നേരിടേണ്ടി വരാതെ ശ്രദ്ധിക്കുക. നിയമപരമായ കാര്യങ്ങളിൽ കരുതലോടെ ഇരിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കല, സാഹിത്യം, സാംസ്കാരികം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും അവാർഡും ലഭിക്കാൻ സാധ്യതയുണ്ട്. ദൂരദേശ യാത്ര ഉണ്ടാകാൻ യോഗം കാണുന്നു. രോഗദുരിതങ്ങളിൽ നിന്ന് ശാന്തി ലഭിക്കും. പുതിയ നേട്ടങ്ങൾക്കായി പരിശ്രമിക്കുന്നത് ഉചിതമായിരിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വിവാഹ കാര്യങ്ങളിൽ ഇന്ന് തീരുമാനമാകും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ലഭിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കാൻ സാധ്യതയുണ്ട്. ധനനേട്ടവും പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാനും ഇന്ന് സാധിക്കും. സന്തോഷം നൽകുന്ന ദിനമാണിത്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയവും എതിരാളികളുടെ ബുദ്ധിമുട്ടുകൾ കുറയുന്നതും പ്രതീക്ഷിക്കാം. ധനനേട്ടത്തിന് സാധ്യതയുണ്ട്. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും. ബിസിനസ്സുകാർക്ക് പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ശുഭകരമായ ദിനമാണിത്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്താശേഷിയുള്ളവരോടൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ശത്രുനാശം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുംബാംഗങ്ങൾ ഒരുമിച്ചു മംഗള കർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
https://www.facebook.com/Malayalivartha
























