ജോലിയിൽ ഉന്നത സ്ഥാനലബ്ധി, കീർത്തി എന്നിവ പ്രതീക്ഷിക്കാം. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
അനാവശ്യ കൂട്ടുകെട്ടുകൾ കാരണം മാനഹാനിക്കും ധനനഷ്ടത്തിനും ഇടയുണ്ടാകും. അന്യസ്ത്രീ ബന്ധം ശക്തമാകാനുള്ള സാധ്യത കാണുന്നു. അത് ജീവിത പങ്കാളിയുമായി അസ്വാരസ്യങ്ങൾക്കും പരസ്പരം അകൽച്ചയ്ക്കും കാരണമാകാതെ ശ്രദ്ധിക്കുക. സംയമനം പാലിക്കുന്നത് ഗുണകരമായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
എതിരാളികളുടെ മേൽ വിജയം നേടാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയവും മനഃസന്തോഷവും പ്രതീക്ഷിക്കാം. സമൂഹത്തിൽ കീർത്തിയും സാമ്പത്തിക ഉന്നതിയും ഉണ്ടാകും. കുടുംബത്തിൽ അഭിവൃദ്ധിക്ക് സാധ്യതയുണ്ട്. സ്ത്രീകളുമായി അടുത്തിടപഴകാൻ അവസരം ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
പുതിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും അതുവഴി അംഗീകാരം നേടാനും അവസരങ്ങൾ ലഭിക്കും. ഇഷ്ടജനങ്ങളുമായി ഇടപഴകുവാനുള്ള നല്ല സമയം. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കാൻ യോഗമുണ്ട്. അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ദാമ്പത്യ ഐക്യം, നല്ല ഭക്ഷണ സുഖം, നിദ്രാ സുഖം എന്നിവ ഉണ്ടാകും. ധന നേട്ടത്തിന് സാധ്യത കാണുന്നു. നല്ല പ്രവർത്തനങ്ങൾ ചെയ്യുവാനും അതുവഴി നല്ല പേര് കേൾക്കുവാനും അവസരമുണ്ടാകും. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിനമായിരിക്കും ഇന്ന്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബപരമായ ചില അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും രൂപപ്പെടാൻ സാധ്യതയുണ്ട്. മാതാവിനോ പിതാവിനോ ക്ലേശങ്ങൾ വരുവാനും ആശുപത്രിവാസം ഉണ്ടാകുവാനും സാധ്യത കാണുന്നതിനാൽ ശ്രദ്ധിക്കുക. കുടുംബ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത നൽകേണ്ട ദിവസമാണിത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിലെ ഉത്സവ ആഘോഷങ്ങളിൽ ബന്ധുജനങ്ങളോടൊപ്പം പങ്കെടുക്കുവാൻ അവസരം ലഭിക്കും. ചിരകാല അഭിലാഷമായ വിദേശയാത്ര സഫലമാവാൻ യോഗമുണ്ട്. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ദാമ്പത്യ ഐക്യം, വാഹനഭാഗ്യം, ബന്ധുജന സമാഗമം, നിദ്രാസുഖം, ധനലാഭം എന്നിവ ഉണ്ടാകും. നല്ല ജീവിത പങ്കാളിയെ ലഭിക്കാൻ യോഗമുണ്ട്. ജോലിയിൽ ഉന്നത സ്ഥാനലബ്ധി, കീർത്തി എന്നിവ പ്രതീക്ഷിക്കാം. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അനാവശ്യമായ വാക്ക് തർക്കങ്ങളിൽ തൊഴിലിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണം നഷ്ട്ടമുണ്ടാകും. മനഃസുഖക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസാരത്തിൽ ശ്രദ്ധ നൽകുന്നത് ഉചിതമാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അസാമാന്യമായ ബുദ്ധിശക്തിയും ചിന്താശേഷിയും പ്രകടിപ്പിക്കുന്ന സാഹചര്യങ്ങൾ സംജാതമാകും. മറ്റുള്ളവരുമായി ആലോചിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കാണും. എതിരാളികളുടെ മേൽ വിജയം നേടാൻ സാധിക്കും. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കുന്ന ദിവസമാണിത്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കർമ്മ സംബന്ധമായി വളരെയധികം പുരോഗതി ലഭിക്കാൻ സാധ്യതയുണ്ട്. മേലധികാരിയുടെ പ്രീതി ലഭിക്കുകയും പദവിയിൽ ഉയർച്ച ലഭിക്കുവാനും ഇടയുണ്ടാകും. ദാമ്പത്യ ഐക്യം ഉണ്ടാകും. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ദിവസമാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കോടതി കേസുകളിൽ അനുകൂലമായ വിജയം ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ഐക്യതയും ദാമ്പത്യ സുഖവും അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ വളരെക്കാലമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് മാറ്റം അനുഭവപ്പെടും. ശുഭകരമായ കാര്യങ്ങൾ പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കുടുംബാംഗങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ വർദ്ധനവ് പ്രതീക്ഷിക്കാം. ദാമ്പത്യ ഐക്യം അനുഭവത്തിൽ വരും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
"https://www.facebook.com/Malayalivartha























