Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും

ജനങ്ങളാൽ അംഗീകരിക്കപ്പെടുന്ന അവസ്ഥ, വാക്ക് ശുദ്ധി, ധന-ഭൂമി ലാഭം എന്നിവ ഇന്ന് ലഭിക്കും.

05 NOVEMBER 2025 09:54 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വർക്ക് ചെയ്യുന്നവർക്ക് പ്രശസ്തിയും ധന സമ്പാദനവും ഇന്ന് വന്നുചേരും. തൊഴിൽരഹിതർക്ക് അർഹമായ തൊഴിലവസരങ്ങൾ നേടാൻ സാധിക്കും. അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നത് വിജയകരമാകും. അനുകൂലമായ ഒരു ദിനമായിരിക്കും ഇന്ന്.


ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): മാനഹാനി, മനസ്സിന്റെ സുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കാതെ ശ്രദ്ധിക്കണം. ഇന്ന് കൂടുതൽ ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.


മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ബന്ധുജനങ്ങളുമായി ഒത്തുചേരൽ, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, തൊഴിൽ സ്ഥലത്ത് ഉയർച്ച ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും. ദമ്പതികൾ തമ്മിൽ ഐക്യം ഉണ്ടാകും. സന്തോഷകരവും അനുകൂലവുമായ ഒരു ദിനമാണിത്.


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): മനസ്സിന് സന്തോഷം, നിയമപരമായ കാര്യങ്ങളിൽ വിജയം, ധനപരമായ ലാഭം, ഉന്നത സ്ഥാനലബ്ധി എന്നിവ ഇന്ന് ഉണ്ടാകും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം ഭക്ഷണം കഴിക്കുവാനും അവസരം ഉണ്ടാകും. അനുകൂലമായ കാര്യങ്ങൾ നടക്കുന്ന ഒരു ദിനമാണിത്.


ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പരം അകന്ന് കഴിയുവാനോ വിദേശ ജോലിയോ ലഭിക്കാൻ ഇടയുണ്ട്. ഉദര സംബന്ധമായി പ്രശ്നങ്ങളുള്ളവർ ഇന്ന് ജാഗ്രത പാലിക്കുക. ആരോഗ്യപരമായ കാര്യങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലും ഇന്ന് കൂടുതൽ ശ്രദ്ധ നൽകുന്നത് ഉചിതമായിരിക്കും.


കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയുണ്ട്. സന്താനങ്ങളെ കൊണ്ട് ദോഷാനുഭവങ്ങൾ ഉണ്ടാവുകയോ അവർക്ക് രോഗാദി ദുരിതം ഉണ്ടാകുവാനോ സാധ്യതയുണ്ട്. അലച്ചിൽ, അപമാനം എന്നിവ നേരിടേണ്ട അവസ്ഥ ഉണ്ടാവാതെ ശ്രദ്ധിക്കുക. ഇന്ന് കൂടുതൽ ശ്രദ്ധയും ക്ഷമയും പാലിക്കുക.


തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വിദ്യയിൽ ഉന്നതി, ജനങ്ങളാൽ അംഗീകരിക്കപ്പെടുന്ന അവസ്ഥ, വാക്ക് ശുദ്ധി, ധന-ഭൂമി ലാഭം എന്നിവ ഇന്ന് ലഭിക്കും. സംസാര പ്രധാനമായ തൊഴിലുകൾ ചെയ്യുന്നവർക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന ഒരു നല്ല ദിവസമായിരിക്കും ഇന്ന്.


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുടെ പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഇന്ന് ലഭിക്കും. മനസന്തോഷം നിലനിർത്താൻ സാധിക്കുന്നതാണ്. ഏതെങ്കിലും പ്രണയ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട്. സന്തോഷകരമായ ഒരു ദിനമായിരിക്കും ഇന്ന്.


ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): തൊഴിൽ ഇടങ്ങളിൽ സഹപ്രവർത്തകർ മൂലം പ്രശ്നം വരികയും അത് പിന്നീട് കേസുവഴക്കുകളിൽ ചെന്നെത്തുവാൻ സാധ്യതയുണ്ട്. സ്വന്തമായോ ജീവിത പങ്കാളിക്കോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുകയും സംസാരത്തിൽ ശ്രദ്ധ നൽകുകയും ചെയ്യുക.


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): അപമാനം, ഉദര രോഗം എന്നിവ ഇന്ന് ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായും അയല്പക്കക്കാരുമായി വാക്ക് തർക്കത്തിനും സാധ്യത കാണുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സംസാരത്തിൽ സംയമനം പാലിക്കുന്നത് ഉചിതമാകും.


കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഏതു കാര്യങ്ങളിലും ഇന്ന് ഇറങ്ങിപ്പുറപ്പെട്ടാലും അതിൽ എല്ലാം വിജയം ഉറപ്പാക്കും. വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ ലഭിക്കും. ശരീര ചൈതന്യം വർധിക്കുവാനും ഈശ്വരവിശ്വാസം ഉണ്ടാകുവാനും ഇടയാകും. വിജയകരമായ ഒരു നല്ല ദിനമായിരിക്കും ഇന്ന്.


മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): തൊഴിൽ തടസ്സം, ശരീര സുഖഹാനി എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അനാവശ്യ ബന്ധങ്ങൾ, വരവിൽ കവിഞ്ഞ ചെലവ്, അനാവശ്യ കൂട്ടുകെട്ട് മൂലം പേരുദോഷം എന്നിവ ഉണ്ടാകും. ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രതയും സൂക്ഷ്മതയും പാലിക്കുക.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (11 minutes ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (21 minutes ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (2 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (3 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (3 hours ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (4 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (4 hours ago)

കുവൈത്തിൽ നിര്യാതനായി...  (4 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (5 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (5 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (5 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (5 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (6 hours ago)

Malayali Vartha Recommends