Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

തൊഴിൽ രംഗത്ത് വിജയവും ബിസിനസ്സിൽ ലാഭവും ഇന്ന് പ്രതീക്ഷിക്കാം. ..

06 NOVEMBER 2025 12:47 PM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): തൊഴിൽ രംഗത്ത് വിജയവും ബിസിനസ്സിൽ ലാഭവും ഇന്ന് പ്രതീക്ഷിക്കാം. ഭക്ഷണ സുഖം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗമുണ്ട്. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന നല്ലൊരു ദിവസമായിരിക്കും ഇന്ന്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വിവാഹ തടസ്സമോ വിവാഹം മാറിപ്പോകുവാനോ സാധ്യതയുണ്ട്. ധനപരമായ ക്ലേശം, അന്യ ജനങ്ങളിൽ നിന്ന് ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ക്ഷമയോടും ജാഗ്രതയോടും കൂടി ഇന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): നല്ല സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും ഇന്ന് അവസരം ലഭിക്കും. ദാമ്പത്യ സൗഖ്യം, ധനലാഭം, ഭക്ഷണ സുഖം, പുതുവസ്ത്ര ലാഭം എന്നിവ ഉണ്ടാകും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിവാഹകാര്യങ്ങളിൽ ഇന്ന് തീരുമാനമാകും. കുടുംബ ബന്ധുജനങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ, നല്ല സുഹൃത്തുക്കളെ ലഭിക്കൽ എന്നിവ ഉണ്ടാകും. ധനപരമായ നേട്ടം, പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കൽ എന്നിവ അനുഭവത്തിൽ വരും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടാൻ സാധ്യതയുണ്ട്. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ഉദര രോഗം എന്നിവ ഉണ്ടാകാം. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യവും സംജാതമാവാം. ഇന്ന് കൂടുതൽ ശ്രദ്ധയും ക്ഷമയും പാലിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ജീവിത പങ്കാളിയുമായി സ്വരച്ചേർച്ച കുറയുകയും നിസ്സാരമായ കാരണങ്ങളിൽ പരസ്പരം കലഹിക്കുവാനും ഇന്ന് സാധ്യതയുണ്ട്. കോടതി കേസുകളിൽ പരാജയപ്പെടും. രോഗാദി ദുരിതങ്ങൾ അലട്ടാനും ഉദര പ്രശ്നം വരാനും സാധ്യതയുണ്ട്. സംയമനം പാലിക്കുന്നത് ഉചിതമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഭാര്യാഭർത്തൃ ഐക്യം, തൊഴിൽ രംഗത്ത് വിജയം, ബന്ധുജന സമാഗമം എന്നിവ ഇന്ന് ഉണ്ടാകും. സർക്കാരിൽ നിന്നോ ഉന്നത ജനങ്ങളിൽ നിന്നോ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന ഒരു നല്ല ദിവസമായിരിക്കും ഇന്ന്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കീർത്തി, തൊഴിൽ രംഗത്ത് വിജയം, ശത്രു നാശം, നിയമപരമായ കാര്യങ്ങളിൽ വിജയം, ധനപരമായ ലാഭം എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും നിലനിൽക്കും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം ഉറപ്പാക്കാൻ സാധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): തൊഴിൽപരമായും മാനസികമായും ഇന്ന് ക്ലേശങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. കൃഷി, പക്ഷി-മൃഗാദികളുടെ ബിസിനസ് നടത്തുന്നവർക്ക് നഷ്ടം സംഭവിക്കാനോ ദോഷഫലങ്ങൾ അനുഭവപ്പെടാനോ ഇടയുണ്ട്. ബന്ധുജനകലഹം പ്രതീക്ഷിക്കാം. ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനോ കലഹത്തിനോ ഇന്ന് സാധ്യതയുണ്ട്. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഉദരരോഗം വരാനും സാധ്യതയുണ്ട്. മാതാവിന് അസുഖമോ അരിഷ്ടതയോ ഉണ്ടാവാതെ ശ്രദ്ധിക്കണം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കുടുംബസൗഖ്യം, നിയമപരമായ കാര്യങ്ങളിൽ വിജയം, ധനപരമായ നേട്ടം, ശത്രുഹാനി, സ്ത്രീകളിൽ നിന്ന് ഗുണാനുഭവം എന്നിവ ഇന്ന് ലഭിക്കും. തൊഴിൽ രംഗത്ത് വിജയവും ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുകയും ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): രോഗാദി ദുരിതം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ അകൽച്ചയോ ഉണ്ടാകും. അനാവശ്യ ബന്ധങ്ങൾ ഉടലെടുക്കും. അലസതയും മടിയും ഇന്ന് വരാൻ സാധ്യതയുണ്ട്. ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (15 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (21 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends