Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

സഹപ്രവർത്തകരുമായി ഉല്ലാസ യാത്ര പോകാൻ ഇന്ന് അവസരം വന്നുചേരും.

08 NOVEMBER 2025 06:57 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സ്ത്രീകളുമായി അടുത്ത് ഇടപഴകാൻ ഇന്ന് അവസരം ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. രോഗങ്ങളിൽ നിന്നുള്ള ശാന്തി, ധനപരമായ നേട്ടം എന്നിവ ഉണ്ടാകും. വ്യക്തിബന്ധങ്ങളിൽ ഇന്ന് സന്തോഷം നിലനിർത്താൻ സാധിക്കുന്നതാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും ധന സമ്പാദനവും ഇന്ന് വന്നുചേരും. തൊഴിൽരഹിതർക്ക് അർഹമായ തൊഴിലവസരങ്ങൾ നേടാൻ സാധിക്കും. ഇന്ന് പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന നല്ല ദിനമായിരിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങളും കുടുംബ ഐശ്വര്യവും ഇന്ന് ഉണ്ടാകും. ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യപരമായ ഐക്യം എന്നിവ അനുഭവത്തിൽ വരും. കുടുംബപരമായ കാര്യങ്ങളിൽ സന്തോഷം നിലനിൽക്കുന്ന ഒരു നല്ല ദിനമാണിത്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): രോഗാദി ദുരിതം അനുഭവിക്കേണ്ട സാഹചര്യം ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ അകൽച്ചയോ ഉണ്ടാകും. അനാവശ്യ ബന്ധങ്ങൾ ഉടലെടുക്കാനും വ്യാപാര പരാജയം നേരിടാനും ഇടയുണ്ട്. ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): നല്ല സുഹൃത്തുക്കളെ ലഭിക്കാനും കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാനും ഇന്ന് യോഗമുണ്ട്. സാമ്പത്തികമായ പുരോഗതി, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധുജന സമാഗമം എന്നിവ ഉണ്ടാകും. അനുകൂലമായ ഒരു ദിനമായിരിക്കും ഇന്ന്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. സുതാര്യമായ അവതരണ ശൈലിയിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റും. അപവാദപ്രചാരണങ്ങൾ നിഷ്ഫലമാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷവും സൗഖ്യവും ഉണ്ടാകും. കാര്യങ്ങൾ അനുകൂലമാവുന്ന ഒരു നല്ല ദിനമാണിത്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ശത്രുഭയം, നിയമപരമായ കാര്യങ്ങളിൽ പരാജയം, മനഃശാന്തി കുറവ്, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ദിവസത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ധനപരമായ ലാഭം എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയുകയും രോഗാദി ദുരിതം അലട്ടുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം കൂടുതൽ ജാഗ്രത പാലിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സഹപ്രവർത്തകരുമായി ഉല്ലാസ യാത്ര പോകാൻ ഇന്ന് അവസരം വന്നുചേരും. വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടും. ദാമ്പത്യ ഐക്യം, ധനപരമായ ലാഭം, ബിസിനസ്സിൽ പുരോഗതി എന്നിവ ഉണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ ശത്രു ഭയം, നിയമപരമായ കാര്യങ്ങളിൽ പരാജയം എന്നിവ ഉണ്ടായേക്കാം. എന്നാൽ വാരം അവസാനം ദാമ്പത്യ ഐക്യം, മനഃസുഖം എന്നിവ ലഭിക്കും. വിഷമതകളെ ക്ഷമയോടെ നേരിടുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ജീവിത പങ്കാളിയുമായും കുടുംബത്തിൽ വേണ്ടപ്പെട്ടവരുമായി വാക്കു തർക്കത്തിൽപെട്ട് മനഃശാന്തി കുറയും. ഏതെങ്കിലും ബാങ്ക് ലോണിൽ നടപടി നേരിടേണ്ടി വരും. ശത്രു ദോഷം, നിയമപരമായ പരാജയം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ എല്ലാ കാര്യങ്ങളിലും അസാമാന്യമായ ധൈര്യവും പക്വതയും ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ശ്രദ്ധ നൽകുന്നത് ഗുണകരമാകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (3 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (3 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (3 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (5 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (5 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (5 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (5 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (5 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (5 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (5 hours ago)

Malayali Vartha Recommends