Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വാരമധ്യത്തോടെ മിതമല്ലാത്ത സംസാരം ദോഷഫലങ്ങൾ, സന്താന ദുരിതം, അപകടങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.

09 NOVEMBER 2025 08:38 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ശരീരസുഖം, മാന്യതയും പ്രശസ്തിയും, സംസാര ചാതുര്യം എന്നിവ പ്രതീക്ഷിക്കാം. അന്യജനങ്ങളാൽ ആദരിക്കപ്പെടുകയും കുടുംബ ബന്ധുജന സമാഗമം ഉണ്ടാവുകയും ചെയ്യും. എങ്കിലും, വാരമധ്യത്തോടെ മിതമല്ലാത്ത സംസാരം ദോഷഫലങ്ങൾ, സന്താന ദുരിതം, അപകടങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. വാരാന്ത്യം അപൂർവം ചിലർക്ക് വിശേഷ ഭക്ഷണ ഭാഗ്യവും പുതിയ നല്ല സൗഹൃദബന്ധങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വാരമധ്യത്തോടെ സ്ത്രീ സുഖം, മനഃസന്തോഷം, ധന നേട്ടം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും വർദ്ധിക്കും. എന്നാൽ, വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ മൂലം മാനഹാനിക്കും പണ നഷ്ടത്തിനും സാധ്യതയുണ്ട്. വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും രോഗാദി ദുരിതങ്ങൾ അലട്ടുകയും ചെയ്യും. വിലപ്പെട്ട വസ്തുക്കൾ മോഷണം പോകുവാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ബൃഹത്തായ വികസന പദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടാൻ ഇടവരുന്നതിൽ സന്തോഷം തോന്നും. ചിന്താശേഷി വർദ്ധിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയ്യാറാവുകയും ചെയ്യും. ശത്രുഹാനി, സത്സുഹൃത്തുക്കൾ, ഇഷ്ട ഭക്ഷണ യോഗം എന്നിവ പ്രതീക്ഷിക്കാം. എങ്കിലും, വാരത്തിന്റെ അവസാനത്തോടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളും കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വാരമധ്യത്തിൽ കർമ്മ മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാനും ജോലിയിൽ സ്ഥാനക്കയറ്റത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. എങ്കിലും, വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടാനും കോടതി കേസുകളിൽ പരാജയം ഉണ്ടാകാനും സാധ്യതയുണ്ട്. രേഖകളിൽ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ബന്ധുജന സമാഗമം, സത്സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കൽ, ഭക്ഷണ സുഖം, യാത്ര സുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാവും. വാരാന്ത്യത്തിൽ സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനും സമയം ചെലവഴിക്കാനും അവസരം ലഭിക്കും. എങ്കിലും, വാര മധ്യത്തിൽ സ്ത്രീകൾ മൂലം അപവാദം കേൾക്കുവാനോ പണ നഷ്ടത്തിനോ ഇടനൽകാം. രോഗാദിദുരിതം അലട്ടാനുള്ള സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): സർക്കാർ ജീവനക്കാർക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റത്തോടുകൂടി സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധുജന ഗുണം, ഭക്ഷണ സുഖം, മനസന്തോഷം, സാമ്പത്തിക പുരോഗതി, ദാമ്പത്യ സുഖം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ, വാരം അവസാനത്തോടെ സ്ത്രീ വിഷയങ്ങളിൽ ഇടപെഴകുമ്പോൾ ജാഗ്രത പാലിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ധനനഷ്ടം, അപവാദം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വാരമധ്യത്തോടെ സാമ്പത്തിക പുരോഗതിയും തൊഴിൽ വിജയവും അനുഭവത്തിൽ വരും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും. എങ്കിലും, വാരത്തിന്റെ തുടക്കത്തിൽ മാനസികമായും ശാരീരികമായും ചില വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. സ്ത്രീകൾ മൂലമുള്ള വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും കേസ് വഴക്കുകളും ഒഴിവാക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ അവസാനത്തിൽ വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം എന്നിവ ലഭിക്കും. എങ്കിലും, ഭാര്യഭർത്താക്കന്മാർ തമ്മിലും സഹോദരങ്ങൾ തമ്മിലും നിസ്സാര കാര്യങ്ങൾക്ക് കലഹത്തിന് സാധ്യതയുണ്ട്. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുമ്പോൾ സൂക്ഷിക്കുക; ചതി വരാൻ സാധ്യതയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ഈ വാരം കുടുംബപരമായി സന്തോഷവും സമാധാനവും ലഭിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കും. എങ്കിലും, വാത സംബന്ധമായും ഉദര സംബന്ധമായും അസുഖമുള്ളവർ യഥാസമയം ചികിത്സ തേടേണ്ടതാണ്. ജോലി ഇല്ലാത്തവർക്ക് അർഹമായ ജോലി ലഭിക്കുകയും രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അംഗീകാരം ലഭിക്കുകയും ചെയ്യും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഈ വാരം സമൃദ്ധിയോടെ ആരംഭിക്കുകയും ഇഷ്ടഭക്ഷണ ഭാഗ്യം കാണുകയും ചെയ്യുന്നു. കുടുംബ സൗഖ്യം, ധന നേട്ടം, തൊഴിൽ വിജയം, കീർത്തി എന്നിവ പ്രതീക്ഷിക്കാം. ദീർഘകാലമായി അനുഭവിച്ചിരുന്ന രോഗങ്ങൾക്ക് ആശ്വാസം ലഭിക്കുകയും അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും. എന്നാൽ, വാരാന്ത്യത്തോടെ വേണ്ടപ്പെട്ടവരുമായി അഭിപ്രായഭിന്നതകൾ രൂപപ്പെടാനും മാനസിക സമ്മർദ്ദം നേരിടാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വാരമധ്യത്തോടു കൂടി വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്ന മനോസങ്കർഷങ്ങൾ മാറി ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. ബിസിനസ്സുകാർക്ക് പുതിയ സംരംഭങ്ങൾക്കും വിജയത്തിനും വഴി ഒരുക്കുന്ന സുവർണ്ണാവസരങ്ങൾ ലഭിക്കും. എങ്കിലും, വാരത്തിന്റെ തുടക്കത്തിൽ സന്താനപരമായ ചികിത്സ തേടുന്നവർ ശ്രദ്ധ പാലിക്കണം. ചികിത്സാ പിഴവുകൾ ഗുരുതര രോഗ ദുരിതങ്ങൾക്ക് കാരണമായേക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാരത്തിന്റെ മധ്യത്തോടു കൂടി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. മരുന്നുകളും ചികിത്സയും ഫലപ്രദമാവുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. എങ്കിലും, വാരത്തിന്റെ തുടക്കത്തിൽ വാതം, പിത്തം, കഫം എന്നിവ വർദ്ധിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. വാരാന്ത്യത്തോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അപ്രതീക്ഷിതമായി പണം വന്നു ചേരാനും സാധ്യതയുണ്ട്.

 

"

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (58 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (12 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends