Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

കലാപരമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് പേരും പ്രശസ്തിയും വർദ്ധിക്കും.

02 DECEMBER 2025 10:21 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കലാപരമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് പേരും പ്രശസ്തിയും വർദ്ധിക്കും. വളരെ നാളുകളായി കാണാൻ ആഗ്രഹിച്ച സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരമുണ്ടാകും. ഒപ്പം അവരോടൊപ്പം നല്ല ഭക്ഷണം പങ്കിടാനും സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഇന്ന് ആവശ്യമാണ്. ചില ബന്ധങ്ങൾ കാരണം മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതെ നോക്കാൻ ശ്രദ്ധിക്കുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പ്രണയബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹത്തിന് വീട്ടുകാരുടെ പിന്തുണ ലഭിക്കും. തൊഴിലിൽ വിജയം, സാമ്പത്തിക നേട്ടങ്ങൾ, ബന്ധുജനങ്ങളുടെ പിന്തുണ എന്നിവയും ഈ ദിവസം പ്രതീക്ഷിക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഇന്ന് തൊഴിൽപരമായ കാര്യങ്ങളിൽ വലിയ വിജയം നേടാൻ സാധ്യതയുണ്ട്. കീർത്തിയും അംഗീകാരവും തേടിയെത്തും. എതിരാളികളെ സമർത്ഥമായി മറികടക്കാൻ സാധിക്കും. കുടുംബ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകളിൽ നിന്നും മോശം പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് നല്ലതാണ്. ആഡംബരങ്ങൾക്ക് വേണ്ടി അമിതമായി പണം ചിലവഴിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ഇന്ന് സംയമനം പാലിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ശരീരത്തിന് ക്ഷീണം തോന്നാനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ആലോചിച്ച് മാത്രം ഇടപെടുക. അല്ലാത്തപക്ഷം ചില അനാവശ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഉദര പ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇന്ന് അവസരം ലഭിച്ചേക്കാം. ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ സ്വന്തമാക്കാൻ സാധ്യതയുണ്ട്. നല്ല ഉറക്കവും കുടുംബത്തിൽ സന്തോഷവും ഇന്ന് പ്രതീക്ഷിക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബബന്ധങ്ങളിൽ ഊഷ്മളത നിലനിൽക്കും. തൊഴിൽ മേഖലയിൽ പുരോഗതിയും സാമ്പത്തികമായി മികച്ച സാഹചര്യങ്ങളും പ്രതീക്ഷിക്കാം. ഉന്നത സ്ഥാനങ്ങളിലുള്ളവരിൽ നിന്നോ അധികാരികളിൽ നിന്നോ സഹായങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അപ്രതീക്ഷിത ധനനേട്ടങ്ങൾക്കും ആഭരണ, അലങ്കാര വസ്തുക്കളുടെ വർധനവിനും ഇന്ന് സാധ്യത കാണുന്നു. പുതിയ ചില ബിസിനസ്സ് കരാറുകളിൽ ഏർപ്പെടുകയും അതിൽ വലിയ വിജയം നേടുകയും ചെയ്യും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഉന്നത സ്ഥാനത്തുള്ളവരിൽ നിന്നും പ്രതികൂലമായ അനുഭവങ്ങൾ ഇന്ന് ഉണ്ടായേക്കാം. അഗ്നി, മോഷണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് സാധ്യതയുണ്ട്. കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ജാഗ്രത പാലിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ദാമ്പത്യ ഐക്യവും സന്തോഷകരമായ നിമിഷങ്ങളും ഇന്ന് ഉണ്ടാകും. നല്ല ഭക്ഷണം ആസ്വദിക്കാനും മാനസികമായ സംതൃപ്തി അനുഭവിക്കാനും സാധിക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ ഈ ദിവസം അവസരം നൽകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സന്താനങ്ങൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇന്ന് സാധ്യതയുണ്ട്. പല കാര്യങ്ങളിലും തടസ്സങ്ങളും മന്ദതയും അനുഭവപ്പെടും. വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

 

"

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20 ന് സഭയിൽ രാഹുൽ എത്തും...! മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം..?! പൂങ്കുഴലിയെ ഒറ്റി..? നെട്ടോട്ടം... കേസ് പൊളിഞ്ഞു..!  (9 minutes ago)

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കും; ഔദ്യോഗിക വെബ് പോര്‍ട്ടല്‍ ലോ  (19 minutes ago)

യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന്; നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് എ.  (28 minutes ago)

ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം; തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെപി  (1 hour ago)

അയോന മോൻസൺ ഇനി അഞ്ചു പേർക്ക് പുതുജീവനേകും; വേർപാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ അയോനയുടെ കുടുംബം എടുത്ത തീരുമാനത്തിന് നന്ദി പറഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  (1 hour ago)

ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം; എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല പ്രമുഖരായ നേതാക്കളും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നു; ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൻറെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന്; നടി റിനി ആൻ ജോർജിൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി കൊടുത്ത് പൊതു പ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങ്  (1 hour ago)

എന്തെങ്കിലും പറയാനുണ്ടോ രാഹുലേ ? രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വളഞ്ഞ് മാധ്യമങ്ങൾ ;അരങ്ങേറിയത് വൻ പ്രതിഷേധം  (1 hour ago)

ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

വർഷങ്ങൾക്കുശേഷം പിടിയിൽ...  (3 hours ago)

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...  (3 hours ago)

സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്  (3 hours ago)

IRAN ഇന്ന് രാത്രി ഇറാനെ ആക്രമിച്ചേക്കാം  (3 hours ago)

കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം  (3 hours ago)

പെൺകുട്ടിയെ രക്ഷിക്കാൻ  (4 hours ago)

Malayali Vartha Recommends