Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. ഭാഗ്യാനുഭവങ്ങൾ, അപ്രതീക്ഷിത ധനനേട്ടം,

08 DECEMBER 2025 08:17 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾ, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹന ഭാഗ്യം തുടങ്ങിയവ ഉണ്ടാകും. വാരം അവസാനം പുതിയ തൊഴിൽ അവസരം ലഭിക്കുകയോ ജോലിയിൽ സ്ഥാനക്കയറ്റമോ ലഭിക്കുകയോ ചെയ്യും. എന്നാൽ വാരമധ്യത്തോടുകൂടി ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായി പ്രശ്നങ്ങൾ രൂപപ്പെടാം. കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ അസുഖമുള്ളവർ ചികിത്സ തേടുന്നത് നല്ലതായിരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. ഭാഗ്യാനുഭവങ്ങൾ, അപ്രതീക്ഷിത ധനനേട്ടം, സമ്മാനങ്ങൾ, സ്വത്ത് വകകളിൽ വർദ്ധനവ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കലാകാരന്മാർക്ക് ഈ ആഴ്ച അംഗീകാരവും പുരസ്കാരങ്ങളും ലഭിച്ചേക്കാം. എന്നാൽ, വാരം അവസാനം മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്കോ രോഗാവസ്ഥ വർദ്ധിക്കാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ലോട്ടറി പരീക്ഷിച്ചു നോക്കാവുന്ന സമ്മിശ്ര ഫലങ്ങൾ നൽകുന്ന വാരമാണിത്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഔദ്യോഗിക വിജയവും വ്യക്തിപരമായ സന്തോഷവും ലഭിക്കുന്ന വാരമാണിത്. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തിൽ പ്രശസ്തിയും സ്വാധീനവും വർദ്ധിക്കുകയും ദീർഘകാലമായുള്ള രോഗങ്ങൾ മാറുകയും ചെയ്യും. എന്നാൽ, അപവാദങ്ങൾ ഉണ്ടാകാനും മാനഹാനി സംഭവിക്കാനും സാധ്യതയുണ്ട്. വിവാഹിതർക്ക് അന്യസ്ത്രീ ബന്ധം ആരോപിക്കപ്പെടാൻ സാധ്യതയുണ്ടതിനാൽ ദാമ്പത്യ ജീവിതത്തിൽ ശ്രദ്ധിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലീകരിക്കാൻ സാധ്യതയുണ്ട്. വിവാഹം നടക്കാത്ത യുവതി യുവാക്കൾക്ക് ഈ വാരം അനുകൂലമായ വിവാഹ ആലോചനകൾ വന്നുചേരും. വാരം അവസാനത്തോട് കൂടി സർക്കാർ ഭാഗത്തു നിന്ന് അനുകൂലമായ ഫലങ്ങൾ ലഭിക്കുകയും രോഗാദിദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. എന്നാൽ, വരവിൽ കവിഞ്ഞ ചെലവ്, സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വാരം മധ്യത്തോടെ രോഗശാന്തി, മനഃശാന്തി, നിദ്രാ സുഖം എന്നിവ അനുഭവപ്പെടും. സാമ്പത്തികമായി നേട്ടം ലഭിക്കാനും ചിന്താശേഷി വർദ്ധിക്കാനും സാധ്യതയുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും ധൈര്യം കാണിക്കും. എന്നാൽ, വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ കൂട്ട്, മാനസിക പിരിമുറുക്കം, ധനനഷ്ടം, രോഗാവസ്ഥ എന്നിവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഗുണദോഷ സമ്മിശ്രമായ വാരമാണിത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ഈ വാരം ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും നിറഞ്ഞ സമയമായിരിക്കും. തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമാവുകയും ചെയ്യും. അപ്രതീക്ഷിതമായി പണം ലഭിക്കാനും പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ എന്നിവ ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. ലോട്ടറി പരീക്ഷിക്കാവുന്നതാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മനസ്സിൽ വിചാരിക്കുന്ന പല കാര്യങ്ങൾ യാഥാർത്ഥ്യമാകുകയും തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ഉയർച്ച ലഭിക്കുകയും ചെയ്യും. പുതിയ വരുമാന മാർഗങ്ങൾ തുറക്കാനും അപ്രതീക്ഷിത ധനലാഭം ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ, വാരം അവസാനം ശത്രുക്കളുടെ ശല്യം വർദ്ധിക്കാനും അനാവശ്യ കൂട്ട് മൂലം അപവാദം കേൾക്കേണ്ടി വരാനും ഇടയുണ്ട്. വരവിൽ കവിഞ്ഞ ചെലവും ജലദോഷം, പനി എന്നിവയും ഉണ്ടാവാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വാരം അവസാനം തൊഴിൽ രഹിതർക്ക് അർഹമായ തൊഴിൽ ലഭിക്കും. ലക്ഷ്യങ്ങൾ നേടാൻ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന വാരമാണിത്. ആമാശയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. ദഹനസംബന്ധമായ പ്രശ്നങ്ങൾ, അലർജി, വിഷബാധ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും അടുപ്പമുള്ളവരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ചതിയോ വഞ്ചനയോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. കേസ് വഴക്കിൽ പരാജയം ഉണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ധനലാഭം എന്നിവ അനുഭവത്തിൽ വരും. തൊഴിൽ ഇല്ലാതെ ഇരുന്നവർക്ക് അർഹമായ തൊഴിൽ അവസരങ്ങൾ ലഭിക്കും. വാരം അവസാനത്തോട് തൊഴിൽ വിജയം, കീർത്തി എന്നിവ പ്രതീക്ഷിക്കാം. എന്നാൽ, വാര മധ്യത്തോടു കൂടി ഉദര സംബന്ധമായോ ദഹന സംബന്ധമായോ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. ഗുണദോഷ സമ്മിശ്രമായ വാരമാണിത്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): തൊഴിൽ മേഖലയിൽ നിർണായകമായ വഴിത്തിരിവുകൾ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. ഈ ആഴ്ച ജാഗ്രതയും ശ്രദ്ധയും ആവശ്യമാണ്; ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ സാധ്യതയുണ്ട്. ലോൺ, കടബാധ്യതകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ ചതിയും വഞ്ചനയും സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ജോലിസ്ഥലത്ത് കാര്യങ്ങൾ മെച്ചപ്പെടുകയും സംഘർഷങ്ങൾ കുറയുകയും ചെയ്യും. സ്ഥാനക്കയറ്റം ലഭിക്കാനും പുതിയ സ്ഥാനമാനങ്ങൾ തേടി വരാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് പേരും പ്രശസ്തിയും അംഗീകാരവും ലഭിക്കും. എന്നാൽ വാരം അവസാനം ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുക. സുഹൃത്തുക്കളോടൊപ്പം രുചികരമായ ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാരം മധ്യത്തോടു കൂടി കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിവാഹത്തിൽ പങ്കെടുക്കാനും വാരം അവസാനത്തോട് കൂടി പുതിയ വാഹനമോ വീടോ സ്വന്തമാക്കാനും പിണങ്ങിയിരുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ വീണ്ടും കണ്ടുമുട്ടാനും സാധ്യതയുണ്ട്. എങ്കിലും, വാരത്തിന്റെ തുടക്കത്തിൽ കൂട്ടുകെട്ടുകളിൽ നിന്നോ പങ്കാളിത്ത കച്ചവടത്തിൽ നിന്നോ സാമ്പത്തിക നഷ്ടങ്ങളോ അപമാനകരമായ അനുഭവങ്ങളോ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (4 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (5 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (5 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (7 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends