സൗന്ദര്യം വെളുപ്പിലല്ല; കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കാന്‍ ഒരു പരസ്യം
നിങ്ങളുടെ നിറം വെളുത്തതല്ലെങ്കില്‍ നിങ്ങള്‍ സുന്ദരികളല്ല എന്ന ബോധം നമ്മുടെ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ത്തിരിക്കുന്നു. സമൂഹത്തിന്റെ ഇത്തരം മൂല്യച്യുതികള്‍ക്ക് പ്രധാന കാരണം പരസ്യങ്ങളാണെന്നതില് ഒരു സംശയവുമില്ല. സൗന്ദര്യ വര്‍ദ്ധക ക്രീമുകള്‍, സ്വര്‍ണം, വസ്ത്രം തുടങ്ങി ഒട്ടുമിക്ക പരസ്യങ്ങളിലൂടേയും ഇത്തരത്തിലുള്ള പ്രചാരണമാണ് പരസ്യക്കാര് സമൂഹത്തിലേക്ക് കടത്തി വിടുന്നത്. എന്നാല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഒരു പരസ്യം പുറത്തിറങ്ങിയിരിക്കുന്നു. പ്രമുഖ ജ്വല്ലറി ബ്രാന്റ് ആയ തനിഷ്ക് ആണ് മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഇരുണ്ട നിറമുള്ള മോഡലിനെ വച്ച് പുതിയ പരസ്യം ചെയ്തിരിക്കുന്നത്.
സാധാരണ പരസ്യങ്ങളില്‍ നിന്ന് ഇനിയും ചില വ്യത്യാസങ്ങള്‍ ഈ പരസ്യത്തിനുണ്ട്. അത് പ്രമേയത്തിലാണ്. സാധാരണ മകളുടെ പ്രണയം, വിവാഹം എന്നിവയാണ് ജ്വല്ലറി പരസ്യങ്ങളുടെ സ്ഥിരം ചേരുവയായി വരാറുള്ളത്. എന്നാല്‍ തനിഷ്കിന്റെ പുതിയ പരസ്യത്തില്‍ അമ്മയുടെ രണ്ടാം വിവാഹവും രണ്ടാനച്ഛന്റെ സ്നേഹവുമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഈ പരസ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ പല ധാരണകളേയും തിരുത്തിയുള്ള അനേകം പരസ്യങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha