Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലിൽ പ്രമോഷനും സ്ഥാനമാറ്റവും; ഭാഗ്യദേവത കനിയുന്ന രാശികൾ

01 FEBRUARY 2026 08:58 AM IST
മലയാളി വാര്‍ത്ത
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ മാതാവിനോ ബന്ധുക്കൾക്കോ രോഗമോ അരിഷ്ടതയോ ഉണ്ടാകുവാൻ ഇടയുണ്ട്. വിഷാദരോഗത്തിന് അടിയന്തരമായി ചികിത്സ തേടേണ്ടി വരും. ഉപകാരം ചെയ്തുകൊടുത്ത ബന്ധുക്കൾ വിരോധികളായി മാറും. എന്നാൽ വാരം അവസാനത്തോടെ ശത്രുനാശം, ധനലാഭം, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും. ആഗ്രഹിച്ച പോലെ ദമ്പതികൾ ഒരുമിച്ച് താമസിക്കത്തക്ക വിധം ഉദ്യോഗത്തിൽ മാറ്റം സംഭവിക്കും. രോഗശാന്തിയും വിവാഹ യോഗവും ജീവിതത്തിൽ ഉണ്ടാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശത്രുഹാനി, രോഗശാന്തി, ഭക്ഷണ സുഖം, കീർത്തി, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ വാര മധ്യത്തോടുകൂടി കുടുംബത്തിൽ അഭിപ്രായവ്യത്യാസം രൂപപ്പെടും. മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ രോഗദുരിതം വരാം. യാത്രാക്ലേശം വർദ്ധിക്കുന്ന തരത്തിലേക്ക് സ്ഥാനമാറ്റം ഉണ്ടായേക്കാം. വാഹന അപകടങ്ങൾ സംഭവിക്കാൻ ഇടയുള്ളതിനാൽ ജാഗ്രത വേണം. ദമ്പതികൾ തമ്മിൽ പരസ്പരധാരണയോടെ പിരിയാൻ തീരുമാനിച്ചേക്കാം. മേലധികാരിയുടെ അപ്രീതി ഉണ്ടാകുന്ന തരത്തിൽ തൊഴിലിടങ്ങളിൽ വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ മധ്യത്തിൽ ബൃഹത്തായ വികസന പദ്ധതികളുടെ ഭാഗമാകാൻ സാധിക്കുന്നത് സന്തോഷം നൽകും. ചിന്താശേഷി വർദ്ധിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാവുകയും ചെയ്യും. ശത്രുഹാനി, സത്സുഹൃത്തുക്കൾ, ഇഷ്ട ഭക്ഷണയോഗം എന്നിവ ഉണ്ടാകും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഉദരപരമായോ ശ്വാസകോശ സംബന്ധമായോ പ്രശ്നങ്ങൾ ഉണ്ടാവുകയും ആശുപത്രി വാസത്തിന് ഇടനൽകുകയും ചെയ്യും. കുടുംബ പ്രശ്നങ്ങൾ മൂലം വീട് വിട്ട് ഇറങ്ങേണ്ട അവസ്ഥ ഉണ്ടായേക്കാം.

 

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ സമ്മാനങ്ങൾ ലഭിക്കുവാനും കുടുംബ ബന്ധം മനോഹരമാകാനും ഇടനൽകുന്ന സന്ദർഭങ്ങൾ ഉണ്ടാകും. എന്നാൽ വാര മധ്യത്തിൽ കൃഷി, പക്ഷി-മൃഗാദികൾ എന്നിവയ്ക്ക് നാശമുണ്ടാകാനും അത് വഴി വൻ ധനനഷ്ടം ഉണ്ടാകുവാനും ഇടയുണ്ട്. നേത്ര-ശിരോ രോഗങ്ങൾ വർദ്ധിക്കും. വാരം അവസാനത്തോടെ അസാമാന്യമായ ധൈര്യവും പക്വതയും പ്രകടിപ്പിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാകും. സ്വത്തുക്കൾ മാന്യമായ രീതിയിൽ വിൽക്കുവാനും ധനലാഭം നേടുവാനും സാധിക്കും. അപൂർവമായ വസ്തുവകകൾ കൈവശം വന്നുചേരാൻ യോഗമുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ മൂലം മാനഹാനിയും പണനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. രാഷ്ട്രീയക്കാർക്ക് അപവാദവും മാനഹാനിയും നേരിടേണ്ടി വന്നേക്കാം; അഴിമതി ആരോപണങ്ങൾ സൂക്ഷിക്കുക. രോഗാദി ദുരിതങ്ങൾ അലട്ടുകയും ശാരീരിക ക്ഷീണം ഉണ്ടാവുകയും ചെയ്യും. വാര മധ്യത്തിൽ സ്ത്രീ സുഖം, മനഃസന്തോഷം, ധനനേട്ടം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും. വാരം അവസാനം കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ സാധ്യതയുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

സാമ്പത്തികമായി പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കും. പല കാര്യങ്ങളിലും വീണ്ടുവിചാരം ഉണ്ടാകും. പുണ്യ തീർത്ഥയാത്രകൾക്കോ ഉല്ലാസ യാത്രകൾക്കോ അവസരം ലഭിക്കും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടും. എന്നാൽ വാര മധ്യത്തിൽ ധനക്ലേശവും ശാരീരിക-മാനസിക അസ്വസ്ഥതകളും ഉണ്ടാകാൻ ഇടയുണ്ട്. വാരം അവസാനം ശത്രുഹാനി, ഭക്ഷണ സുഖം, ധനലാഭം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, തൊഴിൽ വിജയം, ബിസിനസ് പുരോഗതി എന്നിവ ദൃശ്യമാകും.

 

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ബന്ധുജന സമാഗമം, സത്സുഹൃത്തുക്കളെ കണ്ടുമുട്ടുക എന്നിവയ്ക്ക് അവസരം ലഭിക്കും. ഭക്ഷണ സുഖം, യാത്രാ സുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. തൊഴിൽരഹിതർക്ക് അർഹമായ സ്ഥാനങ്ങളിൽ പ്രവേശിക്കാൻ സാധിക്കും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപ്പെടാൻ അവസരം ലഭിക്കും. ദാമ്പത്യ ഐക്യം ഉണ്ടാകും. വാരം അവസാനം ദ്രവ്യനഷ്ടം വരാതെ സൂക്ഷിക്കുക. സ്ത്രീകൾ മൂലം അപവാദം കേൾക്കുവാനോ പണനഷ്ടത്തിനോ ഇടയുണ്ട്. അമിതമായ ആഡംബര പ്രിയം മൂലം ചെലവ് വർദ്ധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

വാരത്തിന്റെ തുടക്കത്തിൽ ശത്രുഭയം, വ്യവഹാര പരാജയം, അപമാനം എന്നിവയ്ക്ക് സാധ്യതയുണ്ട്. വാര മധ്യത്തോടുകൂടി സർക്കാർ ജോലിയിലുള്ളവർക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം ഉണ്ടാകും. ബന്ധുജന ഗുണം, ഭക്ഷണ സുഖം, മനസന്തോഷം, സാമ്പത്തിക പുരോഗതി, ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ലഭിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണയോടെ പുതിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയോ മംഗള കർമ്മങ്ങളിൽ മുഖ്യ പങ്കു വഹിക്കുകയോ ചെയ്യും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളുടെ ശല്യം കൂടാനും കോടതി കേസുകളിൽ പരാജയം ഉണ്ടാകാനും ഇടയുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നത് പലപ്പോഴും അപമാനത്തിന് കാരണമായേക്കാം. വാരം അവസാനത്തോടു കൂടി കർമ്മ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കും. ജോലിയിൽ പ്രമോഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. കുടുംബസമേതം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

 

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ അവസരം ലഭിക്കും. വാഹന ഭാഗ്യം, പ്രണയ സാഫല്യം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകും. വാര മധ്യത്തോടെ രാത്രികാല സഞ്ചാരങ്ങളിൽ അപകട സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകും. ശത്രുഭയം, ജലഭയം, അപമാനം, ഉദരരോഗം എന്നിവ അലട്ടാൻ സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം നേടുകയും കേസ് വിധികൾ അനുകൂലമാവുകയും ചെയ്യും. സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. ദമ്പതികൾ തമ്മിൽ സ്നേഹം വർദ്ധിക്കും. വാഹന ഭാഗ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഈ വാരത്തിന്റെ പ്രത്യേകതയാണ്. ബിസിനസ് ചെയ്യുന്നവർക്ക് പ്രവർത്തനങ്ങൾ ലാഭകരമാകും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ ആരോഗ്യ സ്ഥിതി മോശമാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വാരത്തിന്റെ തുടക്കത്തിൽ വിദേശവാസം, വ്യവഹാര പരാജയം, കുടുംബ വിരഹം, രക്തസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ വേർപിരിയൽ, അപകടങ്ങൾ, അപവാദം, സർക്കാർ അന്വേഷണങ്ങൾ, ജപ്തി നോട്ടീസ് എന്നിവ നേരിടേണ്ടി വന്നേക്കാം. അതീവ ജാഗ്രത പാലിക്കുക. എന്നാൽ വാര മധ്യത്തോടെ രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കും. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരം, ധനലാഭം, സത്സുഹൃത്തുക്കൾ, തൊഴിൽ വിജയം എന്നിവ പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (19 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (31 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (38 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (57 minutes ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends