2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ലോകം ഒരു വലിയ സാമ്പത്തിക തകർച്ചയിലേക്കാണോ നീങ്ങുന്നത്? ബൾഗേറിയൻ പ്രവാചകി ബാബ വാംഗ പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ പ്രവചനങ്ങൾ ഇപ്പോൾ അക്ഷരംപ്രതി ശരിയാവുകയാണോ? സ്വർണവില രണ്ട് ലക്ഷം രൂപയിലേക്ക് കുതിക്കുമ്പോൾ നിക്ഷേപകർ ആശങ്കയിലാണ്. 2026-ൽ ലോകം കണ്ടിട്ടില്ലാത്ത വിധം വലിയൊരു സാമ്പത്തിക പ്രതിസന്ധി (Cash Crush) ഉണ്ടാകുമെന്നായിരുന്നു ബാബ വാംഗയുടെ പ്രവചനം. പണത്തിന് വിലയില്ലാതാകുമെന്നും ആഗോള ധനകാര്യ വ്യവസ്ഥ തകരുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിനിടയിലും മൂന്ന് കാര്യങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് അവർ പറഞ്ഞു: സ്വർണം, വെള്ളി, പിന്നെ ചെമ്പ്. നിലവിലെ വിപണി സാഹചര്യങ്ങൾ ബാബ വാംഗയുടെ ഈ പ്രവചനങ്ങളെ ശരിവെക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha






















