ഇഷ്ടപ്പെട്ട ജോലിയും മനസ്സിന് സന്തോഷവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): തൊഴിൽ രംഗത്ത് നടത്തുന്ന പ്രയത്നങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്ന ദിവസമാണിത്. പുതിയ അവസരങ്ങൾ തുറന്നു കിട്ടാനും സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ കൈവരിക്കാനും സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ജോലിഭാരം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. ആരോഗ്യപരമായ കാരണങ്ങളാലോ മറ്റോ ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടി വന്നേക്കാം. ബാങ്ക് ലോൺ തിരിച്ചടവുകളിൽ ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ജീവിതത്തിൽ ചില അസാധാരണ സാഹചര്യങ്ങളെ നേരിടേണ്ടി വരും. കുടുംബ കാര്യങ്ങളിൽ മനഃസ്വസ്ഥത കുറയാൻ ഇടയുണ്ട്. ബിസിനസ്സ് രംഗത്തും മന്ദത തുടരാൻ സാധ്യത കാണുന്നു. രാത്രികാലങ്ങളിലുള്ള യാത്രകളിൽ അതീവ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഉദ്യോഗാർത്ഥികൾക്ക് സ്ഥിരമായ ഒരു ജോലി കണ്ടെത്താൻ സാധിക്കുന്ന ശുഭദിനമാണിത്. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ആഗ്രഹിച്ച വ്യക്തിയെ ജീവിതപങ്കാളിയായി ലഭിക്കാൻ സാഹചര്യമൊരുങ്ങും. ഭാഗ്യം പൂർണ്ണമായും കൂടെയുണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പണമിടപാടുകൾക്ക് ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്. പഴയ സുഹൃത്തുക്കളുമായി സംസാരിക്കാനും ബന്ധം പുതുക്കാനും അവസരമുണ്ടാകും. മനസ്സിൽ സന്തോഷം നിറയുന്ന അനുഭവങ്ങൾ ഉണ്ടാകുകയും ജീവിതപങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടാൻ സാധിക്കുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ നേരിടാം. സാമ്പത്തിക ഇടപാടുകളിലെ സമ്മർദ്ദം വർദ്ധിക്കാൻ ഇടയുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മനസ്സിൽ അകാരണമായ ചില ഭയങ്ങൾ ഉടലെടുത്തേക്കാം. കച്ചവടക്കാർ നിയമപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. വിഷഭയത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പല കാര്യങ്ങളിലും മുൻപുള്ള അനുഭവപരിചയം വലിയ രീതിയിൽ പ്രയോജനപ്പെടും. യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കുകയും പുതിയ ഉത്തരവാദിത്തങ്ങൾ തേടിയെത്തുകയും ചെയ്യും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വ്യാപാരികൾക്ക് ബിസിനസ്സ് വിപുലീകരിക്കാൻ ലോൺ പോലുള്ള സാമ്പത്തിക സഹായങ്ങൾ തേടാൻ അനുകൂലമായ ദിവസമാണ്. പ്രോപ്പർട്ടികൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ പണമിടപാടുകളിലെ നിയമവശങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം മുന്നോട്ട് പോവുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വളരെ സന്തോഷകരമായ ഒരു ദിവസമാണിത്. കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്നതിലൂടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ സാധിക്കും. തൊഴിൽരഹിതർക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കാനും ശത്രുക്കളെ പരാജയപ്പെടുത്താനും ഈ ദിവസം സഹായിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): പല കാര്യങ്ങളിലും ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ആശയക്കുഴപ്പങ്ങൾ കാരണം ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ പ്രയാസപ്പെടാം. സാമ്പത്തിക സ്ഥിതി ഭദ്രമാണെങ്കിലും അപ്രതീക്ഷിത ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. ഭാഗ്യം അനുകൂലമായതിനാൽ ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
"
https://www.facebook.com/Malayalivartha

























