തൊഴിൽ വിജയവും വൻ ലാഭവും! കുംഭം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ധനലാഭം ഉണ്ടാകുമെങ്കിലും അപ്രതീക്ഷിതമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുള്ള ദിവസമാണിത്. ഇടപാടുകളിൽ ചതിവോ വഞ്ചനയോ സംഭവിക്കാതെ ജാഗ്രത പാലിക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട സമയമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വിദേശവാസത്തിന് സാഹചര്യമൊരുങ്ങുമെങ്കിലും കുടുംബത്തിൽ ചെറിയ അസ്വസ്ഥതകളോ കലഹങ്ങളോ ഉണ്ടാകാൻ ഇടയുണ്ട്. അലസത ഒഴിവാക്കി പ്രവർത്തനങ്ങളിൽ സജീവമാകാൻ ശ്രമിക്കുക. നേത്ര സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പുതിയ വീടോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരും. വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും അംഗീകാരങ്ങൾ നേടിയെടുക്കാനും സാധിക്കുന്ന ശുഭദിനമാണിത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വ്യാപാര-ബിസിനസ്സ് രംഗത്ത് മികച്ച പുരോഗതി ദൃശ്യമാകും. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും തീർത്ഥാടന യാത്രകൾ നടത്താനും ഇന്ന് അവസരം ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ഉയർച്ചയുണ്ടാകും. എന്നാൽ വ്യക്തിജീവിതത്തിൽ ചില നിർണ്ണായക മാറ്റങ്ങൾക്കും സാധ്യത കാണുന്നു. ദാമ്പത്യ കാര്യങ്ങളിൽ കൂടുതൽ വിവേകത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഉചിതമായിരിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): അമിതമായ ആത്മവിശ്വാസം ചിലപ്പോൾ തിരിച്ചടികൾക്ക് കാരണമായേക്കാം എന്നതിനാൽ മിതത്വം പാലിക്കുക. ത്വക്ക് രോഗങ്ങളോ മാനസികമായ അസ്വസ്ഥതകളോ അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം. പങ്കാളിയുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ശത്രുദോഷങ്ങൾ മാറിപ്പോകുകയും കോടതി കേസുകളിൽ അനുകൂലമായ വിധി ലഭിക്കുകയും ചെയ്യും. വാഹന ഭാഗ്യവും ഭക്ഷണ സുഖവും ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും. സൽസുഹൃത്തുക്കളുടെ സഹായം പല കാര്യങ്ങളിലും വലിയ ആശ്വാസമാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, Tൃക്കേട്ട): ഏർപ്പെടുന്ന ജോലികളിൽ പ്രതീക്ഷിച്ച പുരോഗതി ലഭിക്കാത്തതിനാൽ മനസ്സിന് ചെറിയ അസംതൃപ്തി തോന്നാം. നേത്ര-ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നത് ഗുണകരമാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കുന്ന ദിവസമാണിത്. മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. ദാമ്പത്യ ഐക്യവും വാഹന ഭാഗ്യവും ഈ രാശിക്കാർക്ക് ഇന്ന് സന്തോഷം നൽകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): നിയമപരമായ കാര്യങ്ങളിൽ അല്പം ജാഗ്രത പുലർത്തുക; പ്രതികൂല നടപടികൾക്ക് സാധ്യത കാണുന്നു. ശത്രുക്കളിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടാകാതെ നോക്കണം. മറ്റുള്ളവരെ സഹായിക്കുമ്പോൾ അർഹമായ പരിഗണന ലഭിക്കാത്തത് മനസ്സിനെ അല്പം വിഷമിപ്പിച്ചേക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): തൊഴിൽ രംഗത്ത് വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കും. ശത്രുഹാനിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് എല്ലാ പ്രവർത്തനങ്ങളും ലാഭകരമായി മാറുന്ന മികച്ച സാഹചര്യമാണ് ഇന്നുള്ളത്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ശാരീരിക സൗഖ്യവും പ്രശസ്തിയും വർദ്ധിക്കുന്ന ദിവസമാണിത്. സമൂഹത്തിൽ മാന്യതയും ആദരവും ലഭിക്കും. സംസാരത്തിലെ ചാതുര്യം വഴി കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ഒത്തുചേരാൻ അവസരമുണ്ടാകും.
ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും ജയറാണി ഇ വി 9746812212
"
https://www.facebook.com/Malayalivartha
























