Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗള്‍ഫിലും ആഘോഷം... ചാണ്ടി ഉമ്മനെയും വിന്‍സന്‍റിനേയും തഴഞ്ഞതില്‍ അതൃപ്തി, ഇടഞ്ഞ് വിവിധ സഭകള്‍, മന്ത്രിസ്ഥാനത്ത് തുടക്കം മുതൽ തന്‍റെ പേരില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ


രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.... പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയുടെ വർദ്ധനവ്


കുമ്പള - മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം


  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത..... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും തൊഴിൽ വിജയവും; ഈ വാരം ഈ രാശിക്കാർക്ക് സുവർണ്ണകാലം!

19 APRIL 2026 07:18 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ വാരം മധ്യത്തോടെ തൊഴിൽപരമായി വളരെയധികം നേട്ടങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് മേലധികാരിയിൽ നിന്നും പ്രശംസാപത്രം ലഭിക്കാൻ യോഗം കാണുന്നു. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടുന്ന വാരമാണിത്. പുണ്യതീർത്ഥങ്ങളിലോ ദേശങ്ങളിലോ സന്ദർശനം നടത്താൻ അവസരം വന്നുചേരും. ബിസിനസ്സ് പരമായി ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയിത്തീരും. വാരം അവസാനത്തിൽ ആരോഗ്യപരമായി വളരെയധികം സൂക്ഷിക്കണം. ഉദര സംബന്ധമായി പ്രശ്നങ്ങൾ വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടം, മാനഹാനി എന്നിവ വന്നുചേർന്നേക്കാം. തൊഴിലിടങ്ങളിൽ പലവിധ അഭിപ്രായവ്യത്യാസങ്ങളും ദുരിതങ്ങളും നേരിട്ടേക്കാം. അമിത ആഡംബര പ്രിയത്വം കാരണം വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ മരുന്നുകൾ കൃത്യസമയത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാരം അവസാനത്തോടെ ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, അലങ്കാര വസ്തുക്കളുടെ ലാഭം, ധനനേട്ടം എന്നിവ ലഭിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കുടുംബ ബന്ധുജന പ്രീതിയും അവരിൽ നിന്നുള്ള സഹായ സഹകരണങ്ങളും പ്രതീക്ഷിക്കാവുന്ന വാരമാണിത്. വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടത്തുവാനോ നടത്തിക്കൊടുക്കുവാനോ ഉള്ള സാഹചര്യമുണ്ടാകും. ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വന്നുചേരും. എന്നാൽ വാരമധ്യത്തിൽ അന്യസ്ത്രീ മൂലം അപവാദം കേൾക്കുവാനും പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത് കുടുംബത്തിൽ അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും കാരണമായേക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരമാണിത്. കുടുംബസൗഖ്യം, തൊഴിൽ വിജയം, കീർത്തി, ധനലാഭം എന്നിവ ഈ വാരം പ്രതീക്ഷിക്കാം. സർക്കാർ സംബന്ധമായ തൊഴിലുകൾക്കായി പരിശ്രമിക്കുന്നവർക്ക് വിജയം കൈവരിക്കാൻ സാധിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ ഇഷ്ടബന്ധുക്കളോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. വാരമധ്യത്തിൽ വരവിൽ കവിഞ്ഞ ചെലവുണ്ടാകുമെങ്കിലും വാരന്ത്യത്തിൽ മനഃസന്തോഷവും തൊഴിൽ വിജയവും ഉണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ മാനസികമായും ശാരീരികമായും ചില പ്രയാസങ്ങൾ വന്നേക്കാം. ഏറ്റവും വേണ്ടപ്പെട്ട ആളുകളുമായി അനാവശ്യമായ വാക്കുതർക്കത്തിൽ ഏർപ്പെടാനും അതുവഴി ശത്രുദോഷം ഉടലെടുക്കാനും സാധ്യത കാണുന്നു. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുമെങ്കിലും തിരിച്ച് നന്ദി ലഭിക്കാത്ത അവസ്ഥ സംജാതമായേക്കാം. ആമാശയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ഭക്ഷണ കാര്യത്തിൽ ബുദ്ധിമുട്ടുകൾ നേരിടാം. വാരമധ്യത്തോടെ സാമ്പത്തികമായും ശാരീരികമായും നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് കുറവ് അനുഭവപ്പെടും. ധനലാഭം, ദാമ്പത്യ സുഖം, തൊഴിൽ വിജയം എന്നിവ ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ മനഃസ്വസ്ഥത കുറയുകയും രോഗാദി ദുരിതങ്ങൾ അലട്ടുകയും ചെയ്യും. അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾക്ക് വരെ ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്ന അവസ്ഥ സംജാതമായേക്കാം. ശത്രുക്കളുടെ ഉപദ്രവം കൂടുന്ന സമയമാണ്. അനാവശ്യമായി കുടുംബാംഗങ്ങളുമായും അയൽവാസികളുമായും വാക്കുതർക്കങ്ങളിൽ ഏർപ്പെടാനും കേസ് വഴക്കുകൾ ഉടലെടുക്കാനും സാധ്യതയുണ്ട്. വാരം അവസാനത്തോടെ ബിസിനസ് പുരോഗതിയും തൊഴിൽരഹിതർക്ക് അർഹമായ ജോലിയും ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. വളരെക്കാലമായി തൊഴിലില്ലാതെ ഇരുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തിക പുരോഗതി അനുഭവപ്പെടും. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ മാറിയേക്കാം. ഉദര സംബന്ധമായോ ദഹന സംബന്ധമായോ ഉള്ള ആരോഗ്യ പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തുക. ശത്രുഭയം, വ്യവഹാര പരാജയം, മനോവിഷമം എന്നിവ നേരിടേണ്ടി വന്നേക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വാരത്തിന്റെ തുടക്കത്തിൽ കുടുംബസൗഖ്യം, ദാമ്പത്യഐക്യം, ധനലാഭം, ശത്രുഹാനി, തൊഴിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യാനുഭവങ്ങൾ തേടിവരും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനും ഉല്ലാസ യാത്രകൾ പോകാനും അവസരം തുറന്നുവരും. പ്രണയ കാര്യങ്ങൾ പൂവണിയുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. പുതിയ വാഹനം എന്ന ചിരകാല അഭിലാഷം സഫലീകരിക്കാൻ സാധിക്കും. എന്നാൽ വാരന്ത്യത്തിൽ ധനനഷ്ടം, ചതി, കേസ് വഴക്കുകൾ എന്നിവയ്ക്ക് സാധ്യത കാണുന്നു.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബപരമായി വൈകാരികമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വാരമാണിത്. മനഃശക്തി കുറഞ്ഞ് മനോദുഃഖം അനുഭവിക്കേണ്ട സാഹചര്യം വന്നുചേരാം. ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. സഞ്ചാര ശീലം കൂടുകയും യാത്രാക്ലേശം വർദ്ധിക്കുകയും ചെയ്യും. വാരമധ്യത്തോടെ രോഗശാന്തി അനുഭവപ്പെടും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും അവ വിജയിപ്പിക്കാനും സാധിക്കും. തൊഴിൽ വിജയം, ധനലാഭം, ശത്രുഹാനി, കീർത്തി എന്നിവ പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ മാതാപിതാക്കളുമായോ സന്താനങ്ങളുമായോ അനാവശ്യമായ വാക്കുതർക്കങ്ങൾക്കും കലഹങ്ങൾക്കും സാധ്യത കാണുന്നു. ശരീരശോഷണം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടാം. വാരത്തിന്റെ മധ്യത്തിൽ സഞ്ചാര ശീലം കൂടുകയും യാത്രാ ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്യും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. വാരം അവസാനത്തോടെ ദാമ്പത്യ സുഖം, ശത്രുജയം, ധനനേട്ടം എന്നിവ ഉണ്ടായേക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുഹാനി, രോഗശാന്തി, ധനനേട്ടം എന്നിവ പ്രതീക്ഷിക്കാം. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റവും അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ബിസിനസ്സിൽ തടസ്സങ്ങൾ മാറി പുതിയ ഉണർവ് അനുഭവപ്പെടും. എല്ലാവർക്കും സ്വീകാര്യമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും അതിൽ വിജയിക്കാനും സാധിക്കും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കും. എന്നാൽ വാരമധ്യത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും അനാവശ്യമായ കലഹങ്ങൾ മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ബിസിനസ്സിലും തൊഴിലിലും ക്ലേശങ്ങളും നഷ്ടങ്ങളും നേരിടാൻ സാധ്യതയുണ്ട്. വാരമധ്യത്തോടെ സഹോദരസ്ഥാനത്തുള്ളവരിൽ നിന്നും പിന്തുണയും സഹായവും ലഭിക്കും. ചില തിരിച്ചറിവുകൾ നേടുകയും പല കാര്യങ്ങളിലും പക്വത പ്രകടിപ്പിക്കുകയും ചെയ്യുന്നത് ആദരവ് നേടാൻ സഹായിക്കും. ദീർഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​ൻറെ കാ​ല​ത്ത് ആ​രം​ഭി​ച്ച അ​മ്മ ക്യാ​ൻറീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്  (19 minutes ago)

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികളുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്...  (28 minutes ago)

എടക്കാട് നടാലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം  (34 minutes ago)

ആനപരിപാലന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്തുവീണ് യുവതിക്ക് ദാരുണാന്ത്യം...  (43 minutes ago)

ഗള്‍ഫിലും ആഘോഷം... ചാണ്ടി ഉമ്മനെയും വിന്‍സന്‍റിനേയും തഴഞ്ഞതില്‍ അതൃപ്തി, ഇടഞ്ഞ് വിവിധ സഭകള്‍, മന്ത്രിസ്ഥാനത്ത് തുടക്കം മുതൽ തന്‍റെ പേരില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ  (1 hour ago)

കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ  (1 hour ago)

പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണത്തിന് കീഴടങ്ങി  (1 hour ago)

ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും... സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻറെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും...  (1 hour ago)

പാഠപുസ്തക അച്ചടിയുടെ ആദ്യഘട്ടം പൂർത്തിയായി...  (2 hours ago)

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.... പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയുടെ വർദ്ധനവ്  (2 hours ago)

സാഹസിക ജോലികളിൽ പ്രശസ്തിയും പദവിയും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശന് ആശംസ നേർന്ന് കാന്തപുരം  (2 hours ago)

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​വ​സാ​ന​കാ​ല​ത്ത്​ ന​ട​ത്തി​യ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന ശി​പാ​ർ​ശ​ക​ൾ റ​ദ്ദാ​ക്കാ​നൊരുങ്ങി പുതിയ സർക്കാർ  (3 hours ago)

കുമ്പള - മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

എഫ്‌സി ഗോവയെ തകർ‌ത്ത് കേരള ബ്ലാസ്റ്റേഴ്സ്....  (3 hours ago)

Malayali Vartha Recommends