Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

കുടുംബത്തിൽ മംഗളകർമ്മങ്ങളും വിദേശയാത്രയും; മെയ് 17 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യവാരം!

17 MAY 2026 06:50 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബപരമായി വളരെയധികം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അസുഖം മൂർച്ഛിച്ച് ശസ്ത്രക്രിയ വരെ എത്താൻ സാധ്യതയുണ്ട്. അത്തരം അവസരങ്ങളിൽ ഗ്രഹനില കൃത്യമായി പരിശോധിച്ച് ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഗുണഫലം നൽകും. വാരത്തിന്റെ മധ്യത്തിൽ സഹോദരങ്ങളിൽ നിന്നുള്ള പിന്തുണയും ധനലാഭവും ഉണ്ടാകും. എന്നിരുന്നാലും സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ വളരെയധികം നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാൻ ഇടയുള്ളതിനാൽ വാക്കുകളിൽ നിയന്ത്രണം വേണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യതയുണ്ട്. വാഹന ഭാഗ്യം, ശയന സുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, വിദേശ നിർമ്മിതമായ സമ്മാനങ്ങൾ ലഭിക്കുക എന്നിവ ഈ വാരത്തിന്റെ പ്രത്യേകതയാണ്. എന്നാൽ വാരത്തിന്റെ മധ്യത്തിൽ സന്താനങ്ങളുമായോ പങ്കാളിയുമായോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. അലർജി സംബന്ധമായ അസുഖമുള്ളവർ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. വാരം അവസാനം ധനനേട്ടം ഉണ്ടാകുമെങ്കിലും കുടുംബപരമായി സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉടലെടുക്കുവാൻ സാധ്യതയുണ്ട്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ മേലധികാരിയുടെ അപ്രീതി സമ്പാദിക്കാൻ ഇടയുള്ളതിനാൽ തൊഴിൽ രംഗത്ത് ശ്രദ്ധ വേണം. വാരം മധ്യത്തോടെ വളരെക്കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ശാരീരികമായ ഊർജ്ജസ്വലതയും ആരോഗ്യ വർദ്ധനവും ഉണ്ടാകും. സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുകയോ കോടതിപരമായ കേസുകളിൽ വിജയം കൈവരിക്കുകയോ ചെയ്യും. ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ട്. വാരം അവസാനം ശത്രുജയം, സാമ്പത്തിക നേട്ടം, ഭൂമി ലാഭം, തൊഴിൽ വിജയം എന്നിവയുണ്ടാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വീട്ടിൽ മംഗള കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അവസരം ലഭിക്കുന്ന വാരമാണിത്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയും. വളരെക്കാലമായി കാണാതിരുന്ന പ്രിയപ്പെട്ടവരെ കാണാനും അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാനും അവസരം വന്നുചേരും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴികൾ തെളിയും. ധനപരമായി നല്ല പുരോഗതി ഉണ്ടാകും. അപ്രതീക്ഷിതമായി പുതിയ സൗഹൃദങ്ങൾ രൂപം പ്രാപിക്കും. എങ്കിലും പങ്കാളിയുമായി ചെറിയ പിണക്കങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നു.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഈ വാരം ഭാഗ്യവും അവസരങ്ങളും നിറഞ്ഞതാകാൻ സാധ്യതയുണ്ട്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയത വളർത്താനും ജീവിതത്തിൽ സмаധാനവും സന്തോഷവും കൊണ്ടുവരാനും സഹായിക്കും. ധനകാര്യങ്ങളിൽ നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ധനലാഭവും ഭക്ഷണ സുഖവും കാത്തിരിക്കുന്നു. എന്നാൽ വാരം അവസാനിക്കുന്നതോടെ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ധനനഷ്ടവും മാനഹാനിയും ഉണ്ടാകുവാൻ കാരണമായേക്കാമെന്നതിനാൽ സുഹൃദ്ബന്ധങ്ങളിൽ ജാഗ്രത വേണം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ ധാരാളം ക്ഷമയും ധൈര്യവും ആവശ്യമായി വരും. ചില തിരിച്ചടികളും നേട്ടങ്ങളും നിറഞ്ഞതായിരിക്കും ഈ വാരം. ലോൺ, കടബാധ്യത എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാനും കേസ് വഴക്കുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ അല്പം സമ്മർദ്ദത്തിലാക്കുമെങ്കിലും ബിസിനസ്സിൽ പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതയും ഈ വാരത്തിലുണ്ട്. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് താൽക്കാലിക ശമനം ലഭിക്കും. ദീർഘകാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. അനാവശ്യ കൂട്ടുകെട്ടുകൾ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മാനഹാനിയും അപമാനവും സംഭവിക്കാൻ ഇടയുള്ളതിനാൽ ആരോടൊക്കെയാണ് ഇടപഴകുന്നത് എന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. അപ്രതീക്ഷിത സംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. എന്നിരുന്നാലും, ഈ വാരത്തിന്റെ അവസാനത്തോടെ കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. ജോലിയിൽ അംഗീകാരവും പ്രശംസയും ലഭിക്കും. ധനലാഭം, കീർത്തി, ദാമ്പത്യ ഐക്യം എന്നിവയ്ക്ക് ഇടയുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെ നാളായി കാണാതിരുന്ന ബന്ധുജനങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനും സാധിക്കും. ഏതെങ്കിലും മംഗള കർമ്മങ്ങളിൽ നിറസാന്നിധ്യമാകാൻ അവസരമുണ്ടാകും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരിൽ നിന്നും മികച്ച സഹായ സഹകരണങ്ങൾ ഉണ്ടാകും. എന്നാൽ വാര മധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് അപമാനത്തിന് ഇടയാക്കിയേക്കാം. വാരം അവസാനത്തോടെ നല്ല രീതിയിൽ സാമ്പത്തിക ലാഭമുണ്ടാകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കല-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കരിയറിലെ ഏറ്റവും മികച്ച ഫലങ്ങൾ ലഭിക്കുന്ന സവിശേഷ സമയമാണിത്. ബാല്യകാല സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കുവാൻ സാധിക്കും. സൈനികം, അഗ്നിശമനസേന തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കാൻ യോഗമുണ്ട്. സമൂഹത്തിലെ വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും സാധിക്കും. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പിണക്കങ്ങൾ മാറി വീണ്ടും ഒന്നിച്ച് കഴിയുവാൻ തീരുമാനിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ കേസ് വഴക്കുകൾ വഴി ശത്രുത ഉണ്ടാകുവാൻ ഇടയുള്ളതിനാൽ തർക്കങ്ങൾ ഒഴിവാക്കണം. അന്യ ജനങ്ങളെ അമിതമായി സഹായിക്കാൻ പോകുന്നത് വഴി അപമാനം നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. വാരം മധ്യത്തോടു കൂടി തൊഴിൽ ക്ലേശങ്ങൾ മാറി ജോലി ഭാരം കുറയും. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അർഹമായ പുതിയ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകും. മംഗള കർമ്മങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. കടബാധ്യതകൾ മാറുവാനുള്ള വഴികൾ തുറന്നുകിട്ടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ മാനസീകമായി ചില വെല്ലുവിളികൾ നേരിടേണ്ടി വരും. കുടുംബം വിട്ടു മാറി നിൽക്കേണ്ട സാഹചര്യമോ അന്യദേശ വാസമോ അനുഭവത്തിൽ വന്നേക്കാം. വാരം മധ്യത്തോടു കൂടി അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വളരെക്കാലമായി കിട്ടാതിരുന്ന പണമോ സമ്മാനമോ ലഭിക്കുവാൻ ഇടവരും. കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും വർദ്ധിക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ സഹായ സഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ഐക്യം, ശത്രുനാശം, കീർത്തി എന്നിവ ലഭിക്കും. സമൂഹത്തിൽ ആദരിക്കപ്പെടാൻ ഭാഗ്യമുണ്ടാകും. തൊഴിലിടങ്ങളിൽ സ്ഥാനപ്രാപ്തിക്ക് യോഗമുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബപരമായി വളരെയധികം വെല്ലുവിളികളും മനഃസ്വസ്ഥതക്കുറവും ഉണ്ടാകുന്ന വാരമാണിത്. കുടുംബത്തിൽ ജീവിതപങ്കാളിക്കോ സ്വന്തം ആരോഗ്യാവസ്ഥയ്ക്കോ സന്താനങ്ങൾക്കോ ആശുപത്രിവാസത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരേണ്ട അവസ്ഥ വരുകയും ചെയ്യാം. സന്താനഭാഗ്യത്തിനായി പരിശ്രമിക്കുന്നവർക്ക് ഈ സമയം അല്പം തടസ്സങ്ങൾ നേരിടാം. എങ്കിലും തൊഴിൽ ക്ലേശവും യാത്രാദുരിതവും വാരം അവസാനിക്കുമ്പോഴേക്കും പൂർണ്ണമായി പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ശത്രുക്കൾ മിത്രങ്ങളായി മാറുകയും കൂട്ടുബിസിനസ്സിൽ വൻലാഭം ഉണ്ടാകുകയും ചെയ്യും.

  --
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീയിൽ തുടരാൻ കേരളം  (4 minutes ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (1 hour ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഉറക്കമില്ലാതെ ISRO  (1 hour ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (1 hour ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (2 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (2 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (2 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (2 hours ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (2 hours ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends