Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

കലാ പുരസ്കാരങ്ങളും അപ്രതീക്ഷിത രോഗശാന്തിയും! കർക്കിടകം രാശിക്കാർക്ക് വിശേഷ ദിനം!

18 MAY 2026 02:33 PM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കല, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ നല്ല അവസരങ്ങൾ തേടിയെത്തുന്ന ദിവസമാണിത്. അത് വഴി സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാനും വിശെഷപ്പെട്ട പാരിതോഷികങ്ങൾ കരസ്ഥമാക്കാനും സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഉയർന്ന ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാനും അതിൽ മികച്ച വിജയം കൈവരിക്കാനും സാധിക്കും. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് അർഹതപ്പെട്ട നല്ല തൊഴിൽ അവസരങ്ങൾ വന്നുചേരും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും പ്രശസ്തിയും ഈ രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കാം.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സാമ്പത്തിക ഇടപാടുകളിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും അതീവ സംയമനം പാലിക്കേണ്ട ദിവസമാണിത്. അനാവശ്യമായ പുതിയ ബന്ധങ്ങൾ കുടുംബജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പങ്കാളിയുമായി അസ്വാരസ്യങ്ങളോ പരസ്പര അകൽച്ചയോ ഉണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കല, സാഹിത്യം, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തുന്ന ശുഭദിനമാണിത്. ദൂരദേശ യാത്രകൾക്ക് അവസരമുണ്ടാകും. ദീർഘനാളായി അലട്ടിയിരുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് ശമനം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തൊഴിൽ രംഗത്ത് മികച്ച വിജയവും ശത്രുദോഷ ശമനവും സാമ്പത്തിക ലാഭവും കൈവരുന്ന ദിവസമാണിത്. സ്ത്രീകളുമായി ചേർന്ന് പ്രവർത്തിക്കാൻ നല്ല അവസരങ്ങൾ ലഭിക്കും. ബിസിനസ്സ് രംഗത്ത് ഏർപ്പെട്ടിരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം വലിയ ലാഭത്തിലേക്ക് വഴിമാറുന്ന സാഹചര്യമുണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): തിരക്കുകൾക്കിടയിലും സമയത്തിന് ആഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക; ആരോഗ്യക്കുറവിന് സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകൾക്കോ ധനനഷ്ടത്തിനോ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. ജാഗ്രത പുലർത്തുന്നത് ഗുണം ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മാതാവിനോ മാതൃതുല്യരായ ബന്ധുക്കൾക്കോ ചെറിയ ആരോഗ്യ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായേക്കാം. ഭൂമി സംബന്ധമായ ഇടപാടുകളിൽ നഷ്ടങ്ങൾ സംഭവിക്കാതെ നോക്കണം. തൊഴിൽ വിജയം പ്രതീക്ഷിക്കാമെങ്കിലും ഇടയ്ക്കുള്ള വരുമാനക്കുറവോ ജോലിഭാരമോ അല്പം അലട്ടിയേക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പുതിയ വീടോ വാഹനമോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നല്ല സാഹചര്യങ്ങൾ ഒത്തുവരുന്ന ദിവസമാണിത്. വൈദ്യശാസ്ത്ര രംഗത്തോ അനുബന്ധ മേഖലകളിലോ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കർമ്മരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനും വലിയ അംഗീകാരങ്ങൾ നേടാനും സാധിക്കും.

ധനു രാശി (മൂലം, പൂരാടം, uthradom ആദ്യ കാൽഭാഗം): സാമ്പത്തികമായി മികച്ച നേട്ടങ്ങളും കാര്യപ്രാപ്തിയും അനുഭവപ്പെടുന്ന ശുഭദിനമാണിത്. നല്ല ഭക്ഷണ സുഖം ലഭിക്കും. വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകും. സമൂഹത്തിലെ വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കാനും യോഗമുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം കാണിക്കുമെങ്കിലും തിരികെ മോശമായ അനുഭവങ്ങൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ശത്രുദോഷം, കുടുംബ കലഹം, നിയമപരമായ തടസ്സങ്ങൾ എന്നിവ അലട്ടാൻ ഇടയുള്ളതിനാൽ ഓരോ നീക്കത്തിലും വിവേകം പുലർത്തുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കുടുംബാംഗങ്ങളുടെയോ പങ്കാളിയുടെയോ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട ദിവസമാണിത്. ഉറക്കക്കുറവോ ദുസ്വപ്നങ്ങളോ അലട്ടാൻ സാധ്യതയുള്ളതിനാൽ മനസ്സിനെ ശാന്തമായി നിലനിർത്താൻ ശ്രമിക്കുക. അനാവശ്യ ചിന്തകൾ ഒഴിവാക്കുന്നത് മനഃസ്വസ്ഥത നൽകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കോ സഹായങ്ങൾക്കോ അപേക്ഷിച്ചവർക്ക് അത് അനുകൂലമായി ലഭിക്കാൻ യോഗമുള്ള ദിവസമാണിത്. ജോലിസ്ഥലത്ത് മേലധികാരികളുടെ പൂർണ്ണമായ പ്രീതിയും പിന്തുണയും ലഭിക്കും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും.


    --
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (13 minutes ago)

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (21 minutes ago)

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്  (29 minutes ago)

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (48 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (1 hour ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (2 hours ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

ഉറക്കമില്ലാതെ ISRO  (2 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (3 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (3 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (3 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (3 hours ago)

Malayali Vartha Recommends