അപ്രതീക്ഷിത ലോട്ടറി ഭാഗ്യവും സുഹൃദ് സമാഗമവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും പൂർണ്ണമായി നിലനിൽക്കുന്ന നല്ലൊരു ദിവസമാണിത്. ഔദ്യോഗിക രംഗത്ത് ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തങ്ങൾ അതീവ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പ്രവർത്തനങ്ങളിലെ കൃത്യത വഴി മേലധികാരിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റാൻ അവസരമൊരുങ്ങും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സമാന ചിന്താഗതിയുള്ള പ്രിയപ്പെട്ട വ്യക്തികളുമായി ചേർന്ന് പുതിയ കാര്യങ്ങൾ പ്രവർത്തിക്കാൻ അവസരം ലഭിക്കും. ശത്രുനാശം, മികച്ച ധനനേട്ടം, വിശെഷപ്പെട്ട ഭക്ഷണ സുഖം എന്നിവ ഫലമാണ്. എല്ലാ കാര്യങ്ങളിലും പക്വതയോടെയുള്ള ഇടപെടലുകൾ വലിയ ഗുണം ചെയ്യും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): തൊഴിൽപരമായ ചില തടസ്സങ്ങൾക്കും താൽക്കാലിക ശാരീരിക അസ്വസ്ഥതകൾക്കും സാധ്യത കാണുന്നു. വരവിനേക്കാൾ കൂടുതൽ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ നല്ല നിയന്ത്രണം പാലിക്കുക. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി പേരുദോഷം കേൾക്കാൻ ഇടയുള്ളതിനാൽ സുഹൃദ്ബന്ധങ്ങളിൽ ശ്രദ്ധിക്കണം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): മാനസികമായും ശാരീരികമായും സാമ്പത്തികമായും ചില ചെറിയ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാവുന്ന ദിവസമാണിത്. ഉദര-വാത-കഫ സംബന്ധമായ പഴയ അസുഖങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും യാത്രകളിലും അതീവ ശ്രദ്ധ പുലർത്തുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സഹോദരതുല്യരായ വ്യക്തികളിൽ നിന്നും മികച്ച സഹായ സഹകരണങ്ങൾ ലഭിക്കുന്ന അനുകൂല ദിവസമാണിത്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് വലിയ സാധ്യത കാണുന്നു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കൃതികൾ പ്രസിദ്ധീകരിക്കാനും അർഹമായ അംഗീകാരങ്ങൾ നേടാനും മികച്ച അവസരം ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്ന് അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾക്ക് സാധ്യതയുള്ള ശുഭദിനമാണിത്. ദീർഘകാലമായി കാണാതിരുന്ന പഴയ ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധിക്കും. ഉന്നത പദവികൾ ലഭിക്കാനും തൊഴിൽ വിജയം കൈവരിക്കാനും സാധിക്കുന്നതിനൊപ്പം സുഖകരമായ ഉറക്കവും ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): നിയമപരമായ കാര്യങ്ങളിലും കോടതി ഇടപാടുകളിലും ചില തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. ജല സംബന്ധമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ യാത്രാവേളകളിലും ജോലി സ്ഥലത്തും കൂടുതൽ ശ്രദ്ധിക്കുക. കാര്യതടസ്സങ്ങളും ചെറിയ മാനസിക അസ്വസ്ഥതകളും ഇന്ന് അലട്ടിയേക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ചെറിയ ഉറക്കക്കുറവോ അസ്വസ്ഥത നിറഞ്ഞ ദുഃസ്വപ്നങ്ങളോ അലട്ടാൻ സാധ്യതയുള്ള ദിവസമാണിത്. കുടുംബത്തിൽ പങ്കാളിയുടെയോ മക്കളുടെയോ ആരോഗ്യകാര്യത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്. മാനസികമായി കരുത്ത് കൈവിടാതെയും ശാന്തതയോടെയും സാഹചര്യങ്ങളെ സമീപിക്കേണ്ട സമയമാണിത്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ബിസിനസ്സ് രംഗത്ത് മികച്ച പുരോഗതിയും പുതിയ കുതിപ്പും ദൃശ്യമാകുന്ന ശുഭദിനമാണിത്. ആകർഷകമായ അവതരണ ശൈലിയിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. ശത്രുക്കളുടെ അനാവശ്യ അപവാദ പ്രചരണങ്ങൾ നിഷ്ഫലമാകും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കുടുംബപരമായി ചില ചെറിയ അസ്വസ്ഥതകൾ രൂപപ്പെട്ടേക്കാം. ചെറിയ മടി കാരണം ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിചാരിച്ചത്ര പൂർണ്ണ സംതൃപ്തി ലഭിക്കാൻ അല്പം വൈകും. വിദേശയാത്രയ്ക്കായി ദീർഘനാളായി കാത്തിരിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ഔദ്യോഗിക അനുമതി ലഭിക്കാൻ യോഗമുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): നിലവിലുള്ള പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്ന ദിവസമാണിത്. തൊഴിൽ വിജയവും മികച്ച സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ദാമ്പത്യ സൗഖ്യം, പ്രിയപ്പെട്ട ബന്ധുക്കളുടെ സമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ എന്നിവ ഇന്ന് പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സാമ്പത്തിക ഇടപാടുകളിൽ വലിയ ചതികളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കുക. വരവും ചെലവും ഏകദേശം തുല്യമായി മുന്നോട്ടുപോകും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം. സ്ത്രീകളുമായുള്ള ഇടപഴകലുകളിൽ മിതത്വവും നല്ല ജാഗ്രതയും പാലിക്കുക.
--
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
https://www.facebook.com/Malayalivartha


























