വൻ ധനനേട്ടവും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മോചനവും! മീനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ ചില ചെറിയ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും, ഉച്ചതിരിഞ്ഞ് ഈ സാഹചര്യങ്ങൾ പൂർണ്ണമായി മാറും. മികച്ച രോഗശാന്തിയും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും കൈവരുന്നതിനാൽ ദിവസത്തിന്റെ രണ്ടാം പകുതി അതീവ അനുകൂലമായി ഭവിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ദിവസത്തിന്റെ ആദ്യ പകുതിയിൽ ശാരീരിക ആരോഗ്യം മെച്ചപ്പെടാനും നല്ല സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നു. എന്നാൽ ഉച്ചതിരിഞ്ഞ് തൊഴിൽപരമായ കാര്യങ്ങളിൽ ചില അപ്രതീക്ഷിത ക്ലേശങ്ങളും താൽക്കാലിക മാനസിക വിഷമങ്ങളും നേരിട്ടേക്കാം. ജാഗ്രതയോടെ തീരുമാനങ്ങൾ എടുക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഔദ്യോഗിക രംഗത്ത് വലിയ ഉന്നത സ്ഥാനലബ്ധിയും ആരോഗ്യപരമായ മികച്ച പുരോഗതിയും കാണുന്ന ശുഭദിനമാണിത്. നല്ല സുഹൃദ്ബന്ധങ്ങൾ ദൃഢമായി നിലനിർത്താൻ സാധിക്കും. കലാകാരന്മാർക്ക് തങ്ങളുടെ കഠിന പ്രയത്നങ്ങൾക്ക് അർഹമായ വലിയ അംഗീകാരങ്ങളോ പുരസ്കാരങ്ങളോ ലഭിക്കാൻ യോഗമുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ നിറഞ്ഞ ദിവസമാണ്. തുടക്കത്തിൽ അനാവശ്യ സൗഹൃദങ്ങൾ കാരണം ചെറിയ അപമാനങ്ങളോ അപ്രതീക്ഷിത പണനഷ്ടങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പുതിയ ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക. എന്നാൽ ഉച്ചതിരിഞ്ഞ് സ്ഥിതിഗതികൾ പൂർണ്ണമായും അനുകൂലമായി മാറും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): അമിതമായ ആഡംബര മോഹങ്ങൾ വരവിനേക്കാൾ കൂടുതൽ ചെലവുകൾ വരുത്തിവെക്കാൻ ഇടയുണ്ട്. അനാവശ്യ കാര്യങ്ങൾക്കായുള്ള പണം ചെലവഴിക്കൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ ഇടയാക്കും. ശാരീരികമായ ചെറിയ രോഗാദി ദുരിതങ്ങൾക്കും കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുള്ളതിനാൽ നിയന്ത്രണം പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകളിൽ നിന്നും അന്യരുമായുള്ള അമിത ബന്ധങ്ങളിൽ നിന്നും ഇന്ന് പൂർണ്ണമായി വിട്ടുനിൽക്കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം അത് ധനനഷ്ടത്തിനും മനോദുഃഖത്തിനും കാരണമായേക്കാം. തൊഴിൽ തടസ്സങ്ങൾ വരാതെ നോക്കാനും കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലർത്താനും ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ സമാഗമം, തൊഴിൽ രംഗത്ത് വലിയ വിജയം, മികച്ച ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകുന്ന നല്ലൊരു ദിവസമാണിത്. വളരെ നാളായി കാണാതിരുന്ന പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിച്ച് സമയം ചെലവഴിക്കാനും സാധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ദാമ്പത്യ ജീവിതത്തിൽ മികച്ച ഒത്തൊരുമയും രോഗങ്ങളിൽ നിന്ന് പൂർണ്ണമായ ശാന്തിയും പ്രതീക്ഷിക്കാവുന്ന ശുഭദിനമാണിത്. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനും ശത്രുദോഷങ്ങൾ മാറാനും യോഗമുണ്ട്. സാമ്പത്തികമായി വലിയ ഉന്നതി കൈവരും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബജീവിതത്തിൽ പങ്കാളിയുമായോ സന്താനങ്ങളുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. താൽക്കാലിക സാമ്പത്തിക ക്ലേശങ്ങൾ, അനാവശ്യ സംശയങ്ങൾ, കടബാധ്യതകൾ എന്നിവ മാനസിക വിഷമത്തിന് കാരണമായേക്കാം. വിവേകത്തോടെ കാര്യങ്ങളെ സമീപിച്ച് ഈശ്വരാധീനം നിലനിർത്തുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ള ദിവസമാണിത്. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ദോഷഫലങ്ങൾ വരാതെ നോക്കണം. ഉദര സംബന്ധമായ രോഗങ്ങൾ അലട്ടിയേക്കാം. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കുടുംബത്തിൽ വലിയ സൗഖ്യവും നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ വിജയവും പ്രതീക്ഷിക്കാവുന്ന ദിവസമാണിത്. നല്ല പുതിയ സുഹൃത്തുക്കളെ ലഭിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടുകയും വിദ്യാഭ്യാസ കാര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടാവുകയും ചെയ്യും. എഴുത്ത്, വായന എന്നിവ വഴി കീർത്തിയും നല്ല ഭക്ഷണ സുഖവും ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): മികച്ച ധനനേട്ടങ്ങളും കാര്യപ്രാപ്തിയും തൊഴിൽ വിജയവും കൈവരുന്ന അതീവ ഐശ്വര്യപ്രദമായ ദിവസമാണിത്. ഔദ്യോഗികമായി വിശെഷപ്പെട്ട സമ്മാനങ്ങൾ ലഭിക്കാൻ യോഗമുണ്ട്. വളരെക്കാലമായി അലട്ടിയിരുന്ന വിട്ടുമാറാത്ത അസുഖങ്ങൾക്ക് ശമനം ലഭിക്കും. പുതിയ ആഭരണങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കും.
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
https://www.facebook.com/Malayalivartha
























