സർവ്വകാര്യ വിജയവും അപ്രതീക്ഷിത സ്ഥാനമാനങ്ങളും! കുംഭം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സർക്കാർ ജോലിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുന്നവർക്ക് അർഹതപ്പെട്ട നല്ല തൊഴിലവസരങ്ങൾ തേടിയെത്തുന്ന ശുഭദിനമാണിത്. സർക്കാർ തലത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് അത് അനുകൂലമായി ലഭിക്കും. ബിസിനസ്സിൽ മികച്ച പുരോഗതിയും നിയമപരമായ വ്യവഹാരങ്ങളിൽ വിജയവും പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കുടുംബജീവിതത്തിൽ പങ്കാളിയുമായോ മക്കളുമായോ അനാവശ്യ കലഹങ്ങൾക്കോ അഭിപ്രായവ്യത്യാസങ്ങൾക്കോ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. തൊഴിൽ തടസ്സങ്ങൾ, അപ്രതീക്ഷിത ധനനഷ്ടങ്ങൾ എന്നിവ നേരിട്ടേക്കാം. കണ്ണ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഭവനത്തിൽ മംഗളകരമായ ചടങ്ങുകൾക്കും ശുഭകർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കാൻ അവസരമൊരുങ്ങുന്ന ദിവസമാണിത്. മികച്ച ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹനഭാഗ്യം എന്നിവ വന്നുചേരും. ദീർഘനാളായി അലട്ടിയിരുന്ന രോഗാദി ദുരിതങ്ങൾ മാറി ശാരീരിക ആരോഗ്യം വർദ്ധിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെട്ട ബന്ധുക്കളിൽ നിന്നും വളരെയധികം സഹായസഹരണങ്ങൾ ലഭിക്കുന്ന അനുകൂല സമയമാണിത്. കുടുംബത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ മുഖ്യ പങ്കുവഹിക്കാനും നേതൃത്വം നൽകാനും സാധിക്കുന്നത് വഴി മനസ്സിന് വലിയ സന്തോഷവും സമാധാനവും കൈവരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): അന്യരുമായുള്ള ഇടപാടുകളിലും അനാവശ്യ കൂട്ടുകെട്ടുകളിലും അതീവ ജാഗ്രത പുലർത്തേണ്ട ദിവസമാണിത്; അല്ലാത്തപക്ഷം പണം നഷ്ടപ്പെടാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് ക്ലേശങ്ങൾ അല്പം വർദ്ധിക്കാനോ വിചാരിക്കാത്ത രീതിയിലുള്ള സ്ഥലംമാറ്റങ്ങൾ ഉണ്ടാകാനോ സാധ്യത കാണുന്നു.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ഏറ്റവും അടുത്ത ബന്ധുക്കളുമായി ചെറിയ അകൽച്ചയോ വാക്കുതർക്കങ്ങളോ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. വരുമാനത്തേക്കാൾ കൂടുതൽ ആഡംബര ചെലവുകൾ വരാൻ ഇടയുണ്ട്. താൽക്കാലിക പ്രവർത്തന തടസ്സങ്ങൾ, അനാവശ്യ അലച്ചിലുകൾ എന്നിവ മൂലം ചെറിയ മനോവിഷമം തോന്നിയേക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ദീർഘകാലമായി തൊഴിലില്ലാതെ വിഷമിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്ക് അർഹമായ നല്ല ജോലി ലഭിക്കാനും അതിൽ തിളങ്ങാനും സാധിക്കുന്ന ശുഭദിനമാണിത്. ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ വലിയ ഉയർച്ചയും പുതിയ ആനുകൂല്യങ്ങളും ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, tൃക്കേട്ട): കുടുംബസമേതം പ്രശസ്തമായ പുണ്യ-തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ വലിയ യോഗം കാണുന്ന ദിവസമാണിത്. വ്യാപാര ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല പുരോഗതി ദൃശ്യമാകും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സുകളിൽ നിന്നും മികച്ച സാമ്പത്തിക ലാഭം നേടിയെടുക്കാൻ സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സ്വഭാവത്തിൽ അമിതമായി ഉണ്ടാകുന്ന കോപശീലം പല നല്ല അവസരങ്ങളും നഷ്ടപ്പെടുത്താൻ ഇടയുള്ളതിനാൽ പൂർണ്ണമായ നിയന്ത്രണം പാലിക്കുക. അനാവശ്യ തർക്കങ്ങൾ, കേസുകൾ, അപ്രതീക്ഷിത ചെലവുകൾ എന്നിവ വരാൻ ഇടയുണ്ട്. ആരോഗ്യ കാര്യങ്ങളിലും പ്രിയപ്പെട്ടവരുടെ ബന്ധങ്ങളിലും വിവേകത്തോടെ പെരുമാറണം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്യാനും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അവസരങ്ങൾ ഒത്തുവരും. എങ്കിലും ലഹരി പദാർത്ഥങ്ങളോടോ അനാവശ്യ ശീലങ്ങളോടോ താല്പര്യം വർദ്ധിക്കാതെ സ്വയം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സ്വത്തു സംബന്ധമായ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സർവ്വകാര്യ വിജയത്തിന്റെയും വലിയ ഭാഗ്യത്തിന്റെയും ദിവസമാണിത്. കുടുംബസുഖം, മികച്ച ധനലാഭം, ശത്രുനാശം, വ്യവഹാരങ്ങളിൽ ഉന്നത വിജയം എന്നിവ കൈവരും. പുതിയ ഭൂമിയോ വീടോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. അപ്രതീക്ഷിതമായി ഉയർന്ന സ്ഥാനമാനങ്ങൾ തേടിയെത്തും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ശാരീരികമായ ചെറിയ അസ്വസ്ഥതകൾ തുടക്കത്തിൽ അലട്ടിയേക്കാമെങ്കിലും രോഗങ്ങൾ വേഗത്തിൽ ഭേദമായി ആരോഗ്യം വർദ്ധിക്കും. മുൻപ് പിണങ്ങിയിരുന്ന കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്താനും പുനഃസമാഗമത്തിനും സാധ്യതയുണ്ട്. തൊഴിലിടങ്ങളിൽ മാനസീക സമ്മർദ്ദങ്ങൾ വരാതെ ജാഗ്രത പുലർത്തുക.
https://www.facebook.com/Malayalivartha
























