Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

വ്യവഹാര വിജയവും ജോലിയിൽ സ്ഥാനക്കയറ്റവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

14 JUNE 2026 06:59 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവരുമായി അടുത്ത ഇടപഴകുവാൻ അനുകൂലമായ അവസരങ്ങൾ ലഭിക്കുന്ന ദിവസമാണിത്. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വളരെയധികം ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽപരമായ ലാഭവും  ധനനേട്ടവും ഇന്ന് ഉണ്ടാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സന്താനങ്ങളുടെ ഉന്നതിയും നേട്ടങ്ങളും കണ്ട് മനസ്സിന്  അഭിമാനം തോന്നുന്ന നിമിഷങ്ങൾ സംജാതമാകും. ദീർഘനാളായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന്  രോഗശാന്തി ലഭിക്കും. നല്ല നിദ്രാസുഖവും സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ പുരോഗതിയും ദൃശ്യമാകും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്ന് ചില അപ്രതീക്ഷിത ചതികളോ തടസ്സങ്ങളോ നേരിടേണ്ടി വന്നേക്കാം. താൽക്കാലിക ധനക്ലേശം അനുഭവപ്പെടാൻ ഇടയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് വളരെയധികം ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): നിയമപരമായ തർക്കങ്ങളിലും കോടതി വ്യവഹാരങ്ങളിലും  വിജയം ലഭിക്കുന്ന ശുഭദിനമാണിത്. ശാരീരികമായ ആരോഗ്യവർദ്ധനവ്,  ധനലാഭം,  മനസ്സന്തോഷം എന്നിവ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് അനുകൂലമായ സ്ഥാനക്കയറ്റത്തിനും  ദാമ്പത്യ ഐക്യത്തിനും ഭക്ഷണസുഖത്തിനും യോഗമുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഭവനത്തിൽ മംഗളകരമായ കർമ്മങ്ങളും ശുഭചടങ്ങുകളും നടക്കാൻ  സാധ്യതയുണ്ട്. അന്യജനങ്ങളാൽ ആദരിക്കപ്പെടാനും പ്രശസ്തി നേടാനുമുള്ള ഭാഗ്യം കൈവരും.  ഭക്ഷണസുഖവും ധനനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി വിശേഷപ്പെട്ട ചില സമ്മാനങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ആമാശയ സംബന്ധമായോ ഉദര സംബന്ധമായോ ഉള്ള അസുഖമുള്ളവർ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ജാഗ്രത പാലിക്കുക. വേണ്ടപ്പെട്ടവരിൽ നിന്ന് ചെറിയ തിക്താനുഭവങ്ങൾ ഉണ്ടായേക്കാം. ഔദ്യോഗികമായ ഏതെങ്കിലും പ്രധാന രേഖകളിലോ പേപ്പറുകളിലോ ഒപ്പിടുമ്പോൾ ചതിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ബന്ധുജനങ്ങളിൽ നിന്ന്  രീതിയിലുള്ള ഗുണാനുഭവങ്ങൾ ഉണ്ടാകുന്ന ദിവസമാണിത്. ഭാര്യാഭർത്തൃസന്താന ഐക്യം പൂർണ്ണമായി നിലനിൽക്കും.  ധനനേട്ടത്തിന് യോഗമുണ്ട്. കുടുംബത്തിൽ അർഹരായ വ്യക്തികൾക്കോ അല്ലെങ്കിൽ സ്വന്തമായോ വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായേക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാഹചര്യമൊരുങ്ങും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും  രീതിയിൽ വർദ്ധിക്കും. പ്രണയ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നതിനൊപ്പം  വാഹനഭാഗ്യവും കൈവരും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ  ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്ന സുവർണ്ണ ദിനമാണിത്.  ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ, വജ്രവ്യാപാരാഭരണങ്ങൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ വർദ്ധിക്കും.  തൊഴിൽ വിജയവും ഭാര്യാഭർത്തൃ ഐക്യവും  ധനനേട്ടവും ഫലമാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഔദ്യോഗിക ആവശ്യങ്ങൾക്കായി താൽക്കാലികമായി അന്യദേശവാസത്തിനോ ദൂരയാത്രകൾക്കോ സാഹചര്യമൊരുങ്ങുമെങ്കിലും വിചാരിച്ചത്ര ഉയർച്ച പെട്ടെന്ന് ഉണ്ടാകാൻ അല്പം വൈകും. അനാവശ്യമായ പരാശ്രയത്വവും ചെറിയ മനോദുഃഖവും ഒഴിവാക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): കുടുംബത്തിലോ  ബന്ധുക്കൾക്കോ ചെറിയ ദുരിതങ്ങളോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ വരാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് ചില താൽക്കാലിക പരാജയങ്ങളോ മനോവിഷമങ്ങളോ നേരിട്ടേക്കാം. ജീവിതപങ്കാളിക്കോ സന്താനങ്ങൾക്കോ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാതെ നോക്കണം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വ്യാപാര ബിസിനസ്സ് മേഖലകളിൽ  പുരോഗതിയും സാമ്പത്തിക ഉയർച്ചയും ദൃശ്യമാകുന്ന  ദിവസമാണിത്. സുതാര്യവും ആകർഷകവുമായ അവതരണ ശൈലിയിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. ശത്രുക്കളുടെ അപവാദപ്രചാരണങ്ങൾ നിഷ്ഫലമാകും. കുടുംബത്തിൽ  സമാധാന അന്തരീക്ഷവും കുടുംബസൗഖ്യവും ഉണ്ടാകും.

 


    --
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)     "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (22 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (42 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 hour ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (2 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (3 hours ago)

Malayali Vartha Recommends