Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

അപ്രതീക്ഷിത ധനനേട്ടവും വിവാഹ തീരുമാനവും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

18 JUNE 2026 07:08 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സാമ്പത്തികമായ തിരിച്ചടികൾ നേരിടുന്നവർക്ക് സർക്കാരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. ഉഷ്ണരോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. അപമാനത്തിനോ ധനനഷ്ടത്തിനോ ഇടയുള്ളതിനാൽ ഇടപെടലുകളിൽ സൂക്ഷ്മത പാലിക്കണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധിക്കും. രോഗമുക്തിയും പ്രശസ്തിയും തേടിയെത്തും. വിവാഹ കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. അപ്രതീക്ഷിതമായ ധനനേട്ടം ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അതിൽ തിളങ്ങാനും അവസരം  ലഭിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ തേടിയെത്തും. കുടുംബബന്ധങ്ങളിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്ന ദിവസമാണിത്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): രോഗങ്ങളിൽ നിന്നും മുക്തി, വിവാഹ കാര്യങ്ങളിൽ തീരുമാനം, സന്താനഭാഗ്യം എന്നിവ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാനും കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനും സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): നേത്ര സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടേണ്ടി വന്നേക്കാം. വാതരോഗം ഉള്ളവർ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, chiത്തിര ആദ്യ പകുതിഭാഗം): കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രീതിയിൽ ഉദ്യോഗമാറ്റം ലഭിച്ചതിനാൽ ആശ്വാസമുണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ അനുഭവപ്പെടും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിലേക്ക് വരും. കുടുംബാംഗങ്ങളുമായി അടുപ്പം വർദ്ധിക്കുന്നതിനാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ജാതകത്തിൽ സന്താന സ്ഥാനത്ത് ശുഭ ഗ്രഹം ഇല്ലാത്തവർക്ക് സന്താനക്ലേശം, പുത്രദുഃഖം, കുടുംബ കലഹം, മാനസീക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാം. അരുതാത്ത പ്രവർത്തികൾ ചെയ്യാനുള്ള സാഹചര്യങ്ങൾ വരാതെ സ്വയം നിയന്ത്രിക്കേണ്ടതുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ കലഹം, ബന്ധുക്കൾ തമ്മിൽ വിരോധം, ദമ്പതികൾ തമ്മിൽ അനൈക്യം, സഹോദരങ്ങൾ തമ്മിൽ മാത്സര്യം എന്നിവയൊക്കെ നേരിടേണ്ടി വന്നേക്കാം. മാതാവിനോ പിതാവിനോ അസുഖം മൂർച്ഛിക്കാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ജീവിത പങ്കാളിയുമായും സുഹൃത്തുക്കളുമായും വിദേശത്ത് ടൂർ പോകാനുള്ള അവസരം ഇന്ന് ലഭിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തി ലഭിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുവാൻ സാധിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂруട്ടാതി ആദ്യ മുക്കാൽഭാഗം): നിലവിലുള്ള വാഹനം മാറ്റി വാങ്ങുവാനിടവരും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധുജന സമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക എന്നിവ ഇന്ന് ഉണ്ടാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): അന്യദേശ വാസം, ജോലി എന്നിവ ഇന്ന് അനുഭവത്തിൽ വരും. മാനസീകമായി ചില വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം അതിജീവിക്കുവാൻ സാധിക്കും.

  --
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (4 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (12 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (27 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (39 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (52 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (53 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

Malayali Vartha Recommends