തൊഴിൽ, കുടുംബം, സാമ്പത്തികം: ഇന്നത്തെ ഗ്രഹസ്ഥിതി നിങ്ങൾക്കനുകൂലമോ?

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ആചാരാനുഷ്ഠാനങ്ങളിൽ താല്പര്യം വർദ്ധിക്കുന്നതായി കാണാം. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിലിടത്ത് സ്ഥാനക്കയറ്റത്തിനും പുതിയ അലങ്കാര വസ്തുക്കൾ സ്വന്തമാക്കാനും യോഗമുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വൈകാരികമായി അല്പം പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന സമയമാണ്. ബന്ധുക്കളുടെ വിയോഗ വാർത്തയോ മറ്റോ മനസ്സിനെ തളർത്തിയേക്കാം. പങ്കാളിയുമായോ ബന്ധുക്കളുമായോ ഉള്ള തർക്കങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): അലസതയും മടിയും പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയുണ്ട്. അനാവശ്യമായ ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കാം. ഭൗതിക സുഖങ്ങൾക്കായി അമിതമായി പണം ചെലവാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നതിനാൽ നിയന്ത്രണം അനിവാര്യമാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് വിദേശത്ത് മികച്ച തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ വിവാഹം പോലുള്ള ശുഭകാര്യങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരങ്ങൾ വന്നുചേരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കോടതി കേസുകളിൽ ഒത്തുതീർപ്പിലൂടെ വിജയം നേടാൻ സാധിക്കും. അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനിടയുള്ളതിനാൽ ഔദ്യോഗിക കാര്യങ്ങളിൽ വേഗത്തിൽ ഇടപെടുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): അകാരണമായ ഭയവും ഉത്കണ്ഠയും മാനസികാവസ്ഥയെ ബാധിച്ചേക്കാം. സാമ്പത്തിക സ്രോതസ്സുകളിൽ തടസ്സങ്ങളോ തൊഴിൽ മേഖലയിൽ അപ്രതീക്ഷിത തിരിച്ചടികളോ നേരിടാൻ സാധ്യതയുള്ളതിനാൽ പുതിയ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുന്നതാണ് ഉചിതം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പ്രിയപ്പെട്ടവരുടെ വിയോഗമോ അവർക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളോ മനസ്സിനെ വേദനിപ്പിക്കാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും അമിതമായ ഉത്കണ്ഠ അനുഭവപ്പെടാം. രോഗാദി ദുരിതങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ആരോഗ്യസ്ഥിതിയിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്ന സമയമാണിത്. ദീർഘകാലമായി അലട്ടിയിരുന്ന രോഗാദി ദുരിതങ്ങളിൽ നിന്നും ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം ലഭിക്കും. പുതിയൊരു ഉന്മേഷം അനുഭവപ്പെടും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ വന്നേക്കാമെങ്കിലും വരുമാനത്തിൽ ചില ഏറ്റക്കുറച്ചിലുകൾ കാണുന്നു. ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): സന്താനങ്ങളുടെ നേട്ടങ്ങളിൽ മാതാപിതാക്കൾക്ക് അഭിമാനിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാകും. എഴുത്തുകാർക്കും കലാകാരന്മാർക്കും കീർത്തിയും ധനലാഭവും കൈവരും. പുതിയ സുഹൃദ്‌ബന്ധങ്ങൾ ജീവിതത്തിൽ സന്തോഷം പകരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സുഹൃത്തുക്കളിൽ നിന്നോ കുടുംബത്തിൽ നിന്നോ അപ്രതീക്ഷിതമായ എതിർപ്പുകൾ ഉണ്ടായേക്കാം. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുള്ളവർ കൂടുതൽ ശ്രദ്ധിക്കണം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമായതിനാൽ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുക.
-- തയ്യാറാക്കിയത്:ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
https://www.facebook.com/Malayalivartha
























