ഇന്നത്തെ നക്ഷത്രഫലം: ഈ രാശിക്കാർ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഉന്നത വിദ്യാഭ്യാസത്തിനും വിദേശ തൊഴിലിനും പരിശ്രമിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ വന്നുചേരും. അർഹരായവർക്ക് സ്കോളർഷിപ്പുകളും മറ്റ് സാമ്പത്തിക സഹായങ്ങളും ലഭിക്കാൻ സാധ്യത കാണുന്നു.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പോസിറ്റീവായ ഇടപെടലുകളിലൂടെ ഏത് പ്രതിസന്ധികളെയും എളുപ്പത്തിൽ മറികടക്കാം. പുതിയ വാഹനയോഗവും മികച്ച സുഹൃദ്‌ബന്ധങ്ങളും മാനസിക സന്തോഷം പകരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സാമ്പത്തിക ഇടപാടുകളിൽ പൂർണ്ണമായ സത്യസന്ധത പുലർത്തേണ്ടതുണ്ട്; അല്ലാത്തപക്ഷം നിയമക്കുരുക്കുകളിൽ അകപ്പെടാം. ബന്ധുക്കളുമായി കലഹങ്ങൾക്ക് സാധ്യതയുള്ളതിനാൽ സംസാരത്തിൽ സംയമനം പാലിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ആഡംബരങ്ങൾക്കായി പണം അമിതമായി ചെലവാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പനിയും അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സമൂഹത്തിലെ വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും. വിലമതിക്കാനാവാത്ത അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ധനലാഭവും തേടിയെത്തും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): രോഗദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. സൽപ്രവൃത്തികളിലൂടെ സമൂഹത്തിൽ പ്രശംസയും സൽപ്പേരും സമ്പാദിക്കാൻ സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്നവർ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക-നിയമ കാര്യങ്ങളിൽ അറിയാതെ ചതിക്കുഴികളിൽ പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത അനിവാര്യമാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. അനാവശ്യ ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കും. സ്ത്രീകളുമായുള്ള ഇടപാടുകളിൽ സാമ്പത്തിക നഷ്ടത്തിനോ മാനഹാനിക്കോ സാധ്യതയുള്ളതിനാൽ വിവേകപൂർവ്വം പ്രതികരിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ശത്രുക്കളുടെ മേൽ പൂർണ്ണ വിജയവും അപ്രതീക്ഷിത ധനലാഭവും കൈവരും. സൈനിക-പോലീസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിനും പ്രമുഖരുമായി വേദി പങ്കിടാനും അവസരം ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ അനുകൂലമായ സാഹചര്യമാണ്. ദൂരദേശത്ത് ജോലി ചെയ്യുന്ന പങ്കാളിയോടൊപ്പം താമസിക്കാൻ സാധിക്കുന്ന തരത്തിൽ തൊഴിൽപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സാമ്പത്തിക ക്ലേശങ്ങൾ മാറി ഐശ്വര്യവും കുടുംബത്തിൽ സന്തോഷവും കളിയാടും. ദമ്പതികൾക്കിടയിലെ ഐക്യം വർദ്ധിക്കുകയും സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കുകയും ചെയ്യും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): പങ്കാളിയുമായോ സന്താനങ്ങളുമായോ ചെറിയ കലഹങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ വന്നേക്കാമെങ്കിലും വരുമാനത്തിൽ ചില ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം.
തയ്യാറാക്കിയത്:ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
https://www.facebook.com/Malayalivartha
























