വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): നിയമപരമായ പ്രശ്നങ്ങളോ തർക്കങ്ങളോ അലട്ടാൻ സാധ്യതയുള്ളതിനാൽ കോടതി വ്യവഹാരങ്ങൾ മാറ്റിവെക്കുകയും രേഖകളിൽ ഒപ്പുവെക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. അനാവശ്യ ബന്ധങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കണം. പാചകം ചെയ്യുമ്പോഴും ഇലക്ട്രിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അഗ്നിബാധ ഏൽക്കാതിരിക്കാൻ തികഞ്ഞ ജാഗ്രത വേണം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വ്യാഴത്തിന്റെ അനുകൂല സ്വാധീനം വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്ക് പഠനത്തിൽ മികച്ച പുരോഗതി നൽകും; അതിനാൽ ഉപരിപഠനത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കുക. ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിൽക്കും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാനും കുടുംബത്തിൽ ഐശ്വര്യം നിറയാനും യോഗമുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ബന്ധുക്കളുമായി തർക്കങ്ങൾക്കോ കലഹങ്ങൾക്കോ സാധ്യതയുള്ളതിനാൽ സംസാരത്തിൽ സംയമനം പാലിക്കുക. തലവേദനയോ ശാരീരികമായ തളർച്ചയോ അലട്ടാം. പ്രിയപ്പെട്ടവരുടെ കാര്യത്തിൽ ചില അനാവശ്യ ആശങ്കകൾ ഉടലെടുക്കും. ചർമ്മരോഗങ്ങളോ കാര്യതടസ്സമോ പ്രവർത്തനങ്ങളെ ബാധിക്കാതെ നോക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും പൂർണ്ണമായി വർദ്ധിക്കും. കുടുംബത്തിലെ മംഗളകരമായ കർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ അവസരമൊരുങ്ങും. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഉദരരോഗങ്ങൾ, ഭക്ഷണവിഷബാധ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ വരാതെ സൂക്ഷിക്കുക. ഗ്യാസ് സ്റ്റൗ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ തീപിടുത്തമോ അപകടങ്ങളോ ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ നൽകണം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. ഉന്നത സ്ഥാനപ്രാപ്തിയും ബിസിനസ്സിൽ പുരോഗതിയും ഫലം. തൊഴിൽ വിജയത്തോടൊപ്പം സാമ്പത്തിക ലാഭവും ശരീരസുഖവും പ്രതീക്ഷിക്കാം. വിദേശവാസം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തെളിയുമെന്നതിനാൽ വിസ, അഡ്മിഷൻ നടപടികൾ വേഗത്തിലാക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): എല്ലാ മേഖലകളിലും വളരെ എളുപ്പത്തിൽ വിജയം കൈവരിക്കാൻ സാധിക്കും. ഉന്നത സ്ഥാനലബ്ധിയും പ്രശസ്തിയും തേടിയെത്തും. രോഗങ്ങൾ മാറി ആരോഗ്യം മികച്ചതാകും. സാമ്പത്തിക നേട്ടത്തോടൊപ്പം കുടുംബത്തിൽ സന്തോഷവും സമാധാനവും പൂർണ്ണമായി നിലനിൽക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): നിയമപരമായ തർക്കങ്ങളിലോ കേസുകളിലോ അപ്രതീക്ഷിത തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ സമവായത്തിന് ശ്രമിക്കുക. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടായേക്കാം. ശാരീരിക അവശതകളും തൊഴിൽപരമായ ക്ലേശങ്ങളും അലട്ടും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ഔദ്യോഗിക യാത്രകളും ചർച്ചകളും പ്രതീക്ഷിച്ച ഫലം നൽകില്ല. വ്യാപാര മേഖലയിൽ മാന്ദ്യം പ്രകടമാകും. തൊഴിൽ മേഖലയിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ കഠിനാധ്വാനം അനിവാര്യമായി വരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹവും വിശ്വാസവും ഇരട്ടിയാകും. വളരെക്കാലത്തെ ആഗ്രഹമായിരുന്ന വിദേശയാത്രയ്ക്കുള്ള അനുമതിയും രേഖകളും ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകളും സ്ഥാനക്കയറ്റവും ലഭിക്കാൻ അനുകൂല സാഹചര്യമുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വിലപിടിപ്പുള്ള ആഭരണങ്ങളോ സമ്മാനങ്ങളോ ലഭിക്കാൻ യോഗം കാണുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണ വിജയം നേടാൻ സാധിക്കും. വളരെ നാളുകളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും സമയം ചെലവഴിക്കാനും അവസരം ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): രാശിനാഥനായ വ്യാഴത്തിന്റെ പ്രതികൂലാവസ്ഥ ധർമ്മച്യുതിക്ക് കാരണമാകും; അതിനാൽ ലഹരി ഉപയോഗം, അനാവശ്യ ബന്ധങ്ങൾ എന്നിവ കർശനമായി ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും സംശയ രോഗവും ഉണ്ടാകാനിടയുണ്ട്. യാത്രാക്ലേശം, മാനസിക പിരിമുറുക്കം, സാമ്പത്തിക ക്ലേശം എന്നിവ അലട്ടാം.
-- തയ്യാറാക്കിയത്:ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
https://www.facebook.com/Malayalivartha
























