ജാഗ്രത! ജൂലൈ മൂന്നാം വാരത്തിൽ സാമ്പത്തിക നഷ്ടവും കുടുംബ കലഹവും സൂക്ഷിക്കേണ്ട രാശികൾ.

ഈ വാരം തൊഴിൽപരമായി വലിയ വിജയങ്ങൾ സമ്മാനിക്കുകയും ശത്രുക്കൾ നിഷ്പ്രഭരാവുകയും ചെയ്യും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാര്യങ്ങളെല്ലാം അനുകൂലമായി വരും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ പിന്തുണയും സഹായവും പ്രതീക്ഷിക്കാം. എന്നാൽ വാരം അവസാനത്തോടെ വാതരോഗങ്ങളും ഉദര സംബന്ധമായ രോഗങ്ങളും ഉള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുന്നത് ഈ സമയത്ത് നന്നായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)വാരത്തിന്റെ മധ്യത്തോടെ ആരോഗ്യം മെച്ചപ്പെടുകയും തൊഴിൽ വിജയം ഉണ്ടാകുകയും ഉയർന്ന സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടാവുകയും ചെയ്യും. കലാകാരന്മാർക്ക് പ്രശസ്തിയും ചില വിമർശനങ്ങളും ഒരുപോലെ അനുഭവത്തിൽ വരാം. എങ്കിലും, വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ സൗഹൃദങ്ങൾ സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും ഇടയാക്കിയേക്കാം. ജോലിസ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തിൽ നിന്നും താൽക്കാലികമായി മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)വാരാന്ത്യത്തോടെ ജോലിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകാനും ശത്രുക്കളെ അതിജീവിക്കാനും സാധിക്കും. എന്നാൽ, ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും കൂടുതൽ ജാഗ്രത പുരർത്തേണ്ടത് പ്രധാനമാണ്. ഭാര്യയും ഭർത്താവും തമ്മിൽ തെറ്റിദ്ധാരണകളും വിശ്വാസക്കുറവും ഉണ്ടാകാനും അത് പുതിയ പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. കുട്ടികൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)ഈ വാരം എതിരാളികൾക്ക് തിരിച്ചടികൾ നൽകാനും നിയമപരമായ കാര്യങ്ങളിൽ വിജയം നേടാനും സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും വാഹനങ്ങൾ സ്വന്തമാക്കാനും നല്ല അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ കുടുംബത്തിൽ വേണ്ടപ്പെട്ട ഒരാളുടെ വേർപാട് വലിയ ദുഃഖത്തിന് കാരണമായേക്കാം. ദമ്പതികൾക്കിടയിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)ശത്രുക്കളെ ഇല്ലാതാക്കാനും നല്ല പ്രശസ്തി നേടാനും തൊഴിൽപരമായ വിജയങ്ങൾ കൈവരിക്കാനും ഈ ആഴ്ച സാധിക്കും. സഹോദരങ്ങളിൽ നിന്ന് വലിയ സഹായവും പിന്തുണയും ലഭിക്കും. എന്നാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാനും അത് കുടുംബാംഗങ്ങളുമായി തെറ്റാൻ ഇടയാക്കാനും സാധ്യതയുണ്ട്. മാതാവിനോ മാതൃബന്ധുക്കൾക്കോ ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിൽ പൊതുവെ ജാഗ്രത പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)ഈ വാരത്തിന്റെ തുടക്കത്തിൽ ജോലിയിൽ നല്ല പുരോഗതി പ്രതീക്ഷിക്കാം. കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കുകയും സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. മേലുദ്യോഗസ്ഥരിൽ നിന്ന് വലിയ പ്രശംസയും പുതിയ അവസരങ്ങളും ലഭിക്കാനും സാധ്യതയുണ്ട്. ലോട്ടറി പോലുള്ള ഭാഗ്യാനുഭവങ്ങൾ ഉണ്ടായേക്കാം. എങ്കിലും, കുടുംബാംഗങ്ങൾക്കോ കുട്ടികൾക്കോ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വേണ്ടത്ര ശ്രദ്ധ നൽകുന്നത് നല്ലതാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)നിശ്ചിത സമയത്തിനുള്ളിൽ പല പ്രധാന കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കുകയും കഠിനാധ്വാനത്തിന് നല്ല അംഗീകാരം ലഭിക്കുകയും ചെയ്യും. വിദേശ യാത്രയ്ക്കുള്ള സാധ്യതകൾ ഈ സമയം തെളിഞ്ഞുവരും. നേത്ര സംബന്ധമായ ബുദ്ധിമുട്ടുകൾക്കും തലവേദനയ്ക്കും സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ചിന്താശേഷി വർദ്ധിക്കുകയും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയും ചെയ്യും. ബന്ധുക്കളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)തൊഴിൽ രംഗത്ത് ചില നിർണ്ണായകമായ വഴിത്തിരിവുകൾ ഉണ്ടാവാനും പുതിയ അവസരങ്ങൾ വന്നുചേരാനും സാധ്യതയുള്ള ഒരാഴ്ചയാണിത്. സാമ്പത്തിക ഇടപാടുകളിലും വായ്പകളിലും അതീവ ശ്രദ്ധ പുരർത്തുന്നത് ഗുണകരമാകും. ചില ആളുകൾ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം; അത്തരം സാഹചര്യങ്ങളിൽ വിവേകത്തോടെയും ശാന്തതയോടെയും കാര്യങ്ങളെ നേരിടുക. മാനസികാരോഗ്യം, ശാരീരികാരോഗ്യം, പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ, ഈ ആഴ്ച ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)ഈ വാരം കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ, സ്വത്തുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെയും വിവേകത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുക. അനാവശ്യ യാത്രകളും പുതിയ സാമ്പത്തിക നിക്ഷേപങ്ങളും ഒഴിവാക്കുന്നത് നന്നായിരിക്കും. ജോലിയിൽ ഉയർച്ച ലഭിക്കുകയും സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാവുകയും ചെയ്യും. വാരം അവസാനിക്കുമ്പോൾ അനാവശ്യമായ ചെലവുകൾ വർദ്ധിക്കാനും അനാവശ്യമായ ബന്ധങ്ങൾ മൂലം അപവാദങ്ങൾ കേൾക്കേണ്ട അവസ്ഥ വരാനും ഇടയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)വാരത്തിന്റെ തുടക്കത്തിൽ അന്യ ജനങ്ങളെ സഹായിക്കുമെങ്കിലും തിരിച്ച് ചില ദോഷാനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ആർക്കും പണം കടമായി നൽകുന്നത് ഒഴിവാക്കുക. ഉദര സംബന്ധമായി പ്രശ്നങ്ങൾ വരാൻ ഇടയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. വാരം അവസാനത്തോടുകൂടി ദാമ്പത്യ ഐക്യം, ധനലാഭം, ബിസിനസ്സിൽ പുരോഗതി എന്നിവയുണ്ടാകും. മേലധികാരിയുടെ പ്രീതി ലഭിക്കുന്നത് കരിയറിൽ വലിയ ഗുണം ചെയ്യും. വളരെക്കാലമായി കാണാതിരുന്ന കുടുംബ ബന്ധുജനങ്ങളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ കൂട്ടുകെട്ടുകൾ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. അന്യരുമായുള്ള അനാവശ്യ ബന്ധങ്ങൾ വഴി മാനഹാനിക്കും ധനനഷ്ടത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. രോഗാദി ദുരിതങ്ങൾ അല്പം വർദ്ധിച്ചേക്കാം. വാരം അവസാനത്തോടുകൂടി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങളിൽ അനുകൂലമായ നീക്കുപോക്കുകൾ ഉണ്ടാവും. ആഭരണ ലാഭം, സാമ്പത്തിക ലാഭം, രോഗശാന്തി എന്നിവ ഈ സമയത്ത് പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)വാരത്തിന്റെ തുടക്കത്തിൽ മേലധികാരിയിൽ നിന്നും വലിയ പ്രീതിയും പ്രശംസാപത്രവും ലഭിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് ഒത്തുകൂടുവാനും പുണ്യ തീർത്ഥ സ്ഥലങ്ങളിൽ പോകുവാനും അവസരം ഉണ്ടാവും. വാര മധ്യത്തിൽ കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ, അലസത, രോഗാദി ദുരിതങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ ചില പ്രതികൂലമായ അവസ്ഥകൾ നേരിടേണ്ടി വരാം. ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടാകുവാൻ ഇടയുള്ളതിനാൽ ശ്രദ്ധ വേണം.
തയ്യാറാക്കിയത്: ജയറാണി ഈ വി.Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
https://www.facebook.com/Malayalivartha

























