ലോട്ടറി അടിക്കാൻ സാധ്യതയുള്ള ഭാഗ്യരാശികൾ: ഇന്നത്തെ നക്ഷത്രഫലം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ദീർഘകാലമായി അലട്ടിയിരുന്ന അസുഖങ്ങൾ മാറി പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. അപ്രതീക്ഷിതമായ സമ്മാനങ്ങളോ വിലപിടിപ്പുള്ള ആഭരണങ്ങളോ ലഭിക്കാൻ യോഗമുണ്ട്. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുവാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള മികച്ച അവസരം ഇന്ന് കൈവരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഷെയർ മാർക്കറ്റിൽ പ്രവർത്തിക്കുന്നവർക്ക് വൈകാരികമായ തീരുമാനങ്ങൾ മൂലം വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാൻ ഇടയുള്ളതിനാൽ പുതിയ നിക്ഷേപങ്ങൾ ഇന്ന് ഒഴിവാക്കുക. വിദ്യാ തടസ്സം, ചന്ദ്രന്റെ സ്വാധീനത്താലുള്ള വാത-കഫ സംബന്ധമായ അസുഖങ്ങൾ, അലർജി എന്നിവ അലട്ടിയേക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): മനഃശാന്തി കുറയാനും കുടുംബാംഗങ്ങളുമായി ചെറിയ കാര്യങ്ങൾക്ക് പോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ഇന്ന് സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളിൽ നഷ്ടങ്ങൾ സംഭവിക്കാതെ ശ്രദ്ധിക്കണം. മംഗള കർമ്മങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): രാശിനാഥനായ ചന്ദ്രന്റെ സ്വാധീനത്താൽ ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിലൂടെ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാൻ യോഗമുണ്ട്. ദീർഘകാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ ഇന്ന് കണ്ടുമുട്ടും. വാക്ശുദ്ധി, സംസാര ചാതുര്യം എന്നിവയാൽ എല്ലാവരെയും ആകർഷിക്കാൻ സാധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ചില ആരോഗ്യപ്രശ്നങ്ങൾ അപ്രതീക്ഷിതമായി കടന്നു വരാൻ ഇന്ന് സാധ്യത കാണുന്നു. ശരീരത്തിലെ ദ്രവങ്ങളെ സ്വാധീനിക്കുന്ന ചന്ദ്രന്റെ മാറ്റം മൂലം വാതം, പിത്തം, കഫം എന്നിവ വർദ്ധിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കും. വൈദ്യസഹായം തേടുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): തൊഴിലിടത്ത് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യം വളരെ മെച്ചപ്പെടും, മികച്ച ഭക്ഷണ സുഖം ലഭിക്കും. വലിയ ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. ജീവിതപങ്കാളിയുമായി മാനസികമായ ഐക്യത്തോടെ നല്ലൊരു സമയം ചെലവഴിക്കാൻ സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകൾ വലിയ മാനഹാനിക്ക് കാരണമായേക്കാം. അതിനാൽ നല്ല സൗഹൃദങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അപരിചിതരുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ വലിയ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ശത്രുക്കളെ പൂർണ്ണമായി അതിജീവിക്കാനും നിയമപരമായ കാര്യങ്ങളിൽ തിളക്കമാർന്ന വിജയം നേടാനും ഇന്ന് സാധ്യതയുണ്ട്. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഉല്ലാസയാത്രകൾ പോകാനും, ഭൂമി ഇടപാടുകളിൽ നിന്നും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വളരെ മികച്ച മാനസിക പിന്തുണ ലഭിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണിന്ന്. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ മികച്ച അവസരം ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കടുത്ത തൊഴിൽക്ലേശം അനുഭവപ്പെടുകയും പ്രവർത്തന മാന്ദ്യം ഉണ്ടാകുകയും ചെയ്യും. നേത്ര സംബന്ധമായതും ശിരോ സംബന്ധമായതുമായ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യമുണ്ടാവാം. ഭാര്യ, ഭർത്താവ്, സന്താനങ്ങൾ എന്നിവരുമായി അനാവശ്യ കലഹമോ അഭിപ്രായ വ്യത്യാസമോ ഉടലെടുക്കാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഭാര്യ, ഭർത്താവ്, സന്താനങ്ങൾ എന്നിവരുമായി വലിയ കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകും. കാർഷിക മേഖലകളിൽ നഷ്ടം സംഭവിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കുക. നേത്ര രോഗമുള്ളവർ കൃത്യ സമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനും വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ കുടുംബാംഗങ്ങൾ ഒരുമിച്ച് സന്ദർശിക്കുവാനുമുള്ള അവസരം ലഭിക്കും. വലിയ ധനപരമായ നേട്ടവും, ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും മാന്യതയും അംഗീകാരവും ഉണ്ടാകും.
--
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
https://www.facebook.com/Malayalivartha

























