ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) തൊഴിൽരംഗത്ത് മുന്നേറ്റവും കാര്യവിജയവും കൈവരിക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനമാനങ്ങളും ലഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിപുലീകരണത്തിന് പുതിയ വാതിലുകൾ തുറക്കപ്പെടും.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും മനസ്സിൽ വിചാരിച്ച പല പ്രധാന കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. ദൂരയാത്രകൾ വഴി നേട്ടങ്ങൾ കൈവരിക്കും. കുടുംബത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) ജോലിസ്ഥലത്ത് അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശാന്തത പുലർത്തുക. നിയമപരമായ കാര്യങ്ങളിലും ഔദ്യോഗിക ഇടപാടുകളിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരോഗ്യകാര്യങ്ങളിൽ കൃത്യമായ ചിട്ടയും വിശ്രമവും ഉറപ്പാക്കുക.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനപരമായ അന്തരീക്ഷവും നിലനിൽക്കും. പുതിയ സൗഹൃദങ്ങളും പരിചയങ്ങളും ഭാവിയിൽ വലിയ ഗുണം ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക ലാഭം കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണിത്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) കടബാധ്യതകൾ തീർക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വഴിയൊരുങ്ങും. ആരോഗ്യനില തൃപ്തികരമായിരിക്കുകയും മനസ്സിൽ വലിയ ഉത്സാഹം നിറയുകയും ചെയ്യും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) സർഗ്ഗാത്മക ചിന്തകളിലൂടെ പുതിയ പ്രോജക്റ്റുകൾ വിജയകരമായി ആസൂത്രണം ചെയ്യാൻ സാധിക്കും. സാമ്പത്തിക തീരുമാനങ്ങളിൽ കൃത്യമായ ആലോചന ആവശ്യമാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ മുൻകൂട്ടി ചെയ്യുന്നത് യാത്രകൾ സുഗമമാക്കും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ഗാർഹിക മേഖലയിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. ഔദ്യോഗിക കാര്യങ്ങളിൽ ക്ഷമയോടെയുള്ള സമീപനം സ്വീകരിക്കുക. ബന്ധുക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നത് ആശ്വാസമേകും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) ഹ്രസ്വദൂര യാത്രകൾ ബിസിനസ്സ് ആവശ്യങ്ങൾക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ധനകാര്യ ഇടപാടുകൾ കൂടുതൽ ലാഭകരമായി മാറും. സ്വന്തമായി വീടോ വാഹനമോ സ്വന്തമാക്കാനുള്ള പരിശ്രമങ്ങൾ വിജയത്തിലെത്തും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) സാമ്പത്തിക നില കൂടുതൽ മെച്ചപ്പെടുകയും പുതിയ വരുമാന മാർഗ്ഗങ്ങൾ രൂപപ്പെടുകയും ചെയ്യും. പുതിയ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കാൻ ഏറ്റവും അനുകൂല ദിനമാണിത്. കുടുംബത്തിൽ മംഗളകരമായ അനുഭവങ്ങൾ ഉണ്ടാകും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ദീർഘകാലമായി മനസ്സിൽ കരുതിയ പ്രധാന തീരുമാനങ്ങൾ ധൈര്യമായി നടപ്പിലാക്കാൻ പറ്റിയ ദിനമാണിത്. കുടുംബത്തിൽ സന്തോഷം നിലനിൽക്കുകയും പുതിയ സുഹൃത്തുക്കൾ വഴി വരുമാന സ്രോതസ്സുകൾ ഉണ്ടാവുകയും ചെയ്യും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) അനാവശ്യ യാത്രകളും അമിത അധ്വാനവും ഒഴിവാക്കി ശരീരത്തിന് മതിയായ വിശ്രമം നൽകുക. ചെലവുകൾ നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കുക. അലർജി, ശ്വാസകോശ ബുദ്ധിമുട്ടുള്ളവർ ആരോഗ്യകാര്യങ്ങളിൽ മുൻകരുതൽ എടുക്കുക.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) സുഹൃത്തുക്കൾ വഴി വലിയ നേട്ടങ്ങളും സഹായങ്ങളും വന്നുചേരും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ ദിനമാണിത്. കുടുംബസമേതം മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
തയ്യാറാക്കിയത്:
ജയറാണി ഈ വി.Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
https://www.facebook.com/Malayalivartha


























