ഈ രാശിക്കാർക്ക് പുതിയ വരുമാന സ്രോതസ്സുകളും തൊഴിൽ വിജയവും

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) പരോപകാരപരമായ പ്രവർത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും മനസ്സ് കൂടുതൽ വ്യാപരിക്കും. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ ധനവിനിയോഗത്തിൽ കൃത്യമായ മുൻഗണന നൽകുക. ദൂരയാത്രകൾക്ക് സാധ്യത കാണുന്നുണ്ട്.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) വിവിധ സ്രോതസ്സുകളിൽ നിന്നും ധനാഗമവും കാര്യവിജയവും അനുഭവപ്പെടുന്ന ദിനമായിരിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ മുൻപ് തടസ്സപ്പെട്ട ചില കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) കർമ്മരംഗത്ത് സ്വന്തം കഴിവുകൾ പൂർണ്ണമായി പ്രകടിപ്പിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാകും. മേലധികാരികളിൽ നിന്നുള്ള പ്രശംസ ആത്മവിശ്വാസം വർദ്ധിപ്പിക്കും. പുതിയ ചുമതലകൾ ഉത്തരവാദിത്തബോധത്തോടെ ഏറ്റെടുക്കും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) തടസ്സപ്പെട്ട കാര്യങ്ങൾക്ക് അനുകൂലമായ പരിഹാരം കാണാൻ സാധിക്കും. പുതിയ അറിവുകൾ നേടുന്നതിലും ഉപരിപഠന കാര്യങ്ങളിലും താല്പര്യം വർദ്ധിക്കും. മുതിർന്നവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരിവാകും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) പ്രവർത്തനങ്ങളിൽ അപ്രതീക്ഷിത കാലതാമസങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോകുക. അനാവശ്യ ആശങ്കകൾ ഒഴിവാക്കുക. ഭക്ഷണകാര്യങ്ങളിലും ദിനചര്യകളിലും കൃത്യത പുലർത്തുക.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ദാമ്പത്യജീവിതത്തിൽ സന്തോഷവും പരസ്പര ധാരണയും ദൃഢമാകും. പങ്കാളിത്ത ബിസിനസ്സുകളിൽ നിന്ന് പ്രതീക്ഷിച്ചതിലും വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. പുതിയ സൗഹൃദങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഭാവിയിലേക്ക് ഉപകാരപ്പെടും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) തൊഴിൽപരമായ വെല്ലുവിളികളെ ധൈര്യപൂർവ്വം അതിജീവിച്ച് മുന്നേറാൻ സാധിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല വിവരങ്ങൾ ലഭിക്കുന്ന ദിനമാണ്. കടബാധ്യതകളിൽ കുറവ് വരുത്താനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വഴിയൊരുങ്ങും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) കലാ-സാഹിത്യ മേഖലകളിലും സർഗ്ഗാത്മക കാര്യങ്ങളിലും വലിയ മുന്നേറ്റം കാഴ്ചവെക്കാനാകും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ധൈര്യം കാണിക്കും. പ്രിയപ്പെട്ടവരുമായി സന്തോഷകരമായ സമയം പങ്കിടും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട് ചെറിയ അറ്റകുറ്റപ്പണികൾക്കോ ചെലവുകൾക്കോ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ക്ഷമയോടെയുള്ള സമീപനം സ്വീകരിക്കുക. ബന്ധുക്കളുമായി നല്ല ആശയവിനിമയം നിലനിർത്തുക.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) സഹോദരങ്ങളിൽ നിന്നോ അടുത്ത സുഹൃത്തുക്കളിൽ നിന്നോ നിർണ്ണായക സഹായങ്ങൾ ലഭിക്കും. ഹ്രസ്വയാത്രകൾ കാര്യസാധ്യത്തിന് വഴിയൊരുക്കും. ആശയവിനിമയ രംഗത്ത് ശോഭിക്കാൻ അവസരമുണ്ടാകും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) സാമ്പത്തിക നില മെച്ചപ്പെടുകയും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടുകയും ചെയ്യും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. പുതിയ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കാൻ അനുകൂല ദിനമാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ശാരീരികവും മാനസികവുമായ വലിയ ഊർജ്ജസ്വലതയോടെ ജോലികളിൽ ഏർപ്പെടാൻ സാധിക്കും. സമൂഹത്തിലും വ്യക്തിജീവിതത്തിലും നിലപാടുകൾക്ക് ആദരവും അംഗീകാരവും ലഭിക്കും. ദീർഘകാലമായി മനസ്സിൽ കരുതിയ പ്രധാന കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും.
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
https://www.facebook.com/Malayalivartha


























