പ്രസവ വേദനയ്ക്കിടയിലും മൂത്ത കുട്ടിയെ നെഞ്ചിലിട്ട് ആശ്വസിപ്പിക്കുന്ന അമ്മ; ചിത്രം വൈറലാകുന്നു

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായി പ്രസവ മുറിയിലേയ്ക്ക് കയറും മുന്‍പ് വാശിപിടിച്ച് കരയുന്ന മൂത്ത കുട്ടിയെ നെഞ്ചോട് ചേര്‍ത്തുകിടത്തി ഉറക്കുന്ന അമ്മയുടെ ചിത്രം വൈറലാകുന്നു.
ഫോട്ടോഗ്രാഫര്‍ ലോറ പോളെസ്കു പകര്‍ത്തിയ ചിത്രമാണ് അമ്മയുടെ വാത്സല്യത്തെ കുറിച്ച് ചിന്തിപ്പിക്കുന്നത്.
അമേരിക്കന്‍ സ്വദേശിനിയായ നിക്കി കോള്ക്വിറ്റാണ് ചിത്രത്തിലുള്ളത്. പ്രസവത്തിന് മുന്നോടിയായി താത്കാലികമായെങ്കിലും താന്‍ മകളോട് വിടപറയുന്നു എന്ന് നിക്കി പറയുന്ന രീതിയിലാണ് ലോറ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ലോറ തന്റെ ക്രൗണ്‍ഡ് ഫോട്ടോഗ്രാഫി പേജിലാണ് ഈ ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്.

പല അമ്മമാരും രണ്ടാമത്തെ കുട്ടിയെ ഉദരത്തില്‍ വഹിക്കുന്ന അവസ്ഥയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി മൂത്ത കുട്ടിയില്‍ നിന്നും അകലം പാലിക്കാറുണ്ട്. എന്നാല്‍ എല്ലാവരും ഇത്തരത്തില്‍ അല്ല എന്നും ചിത്രം വ്യക്തമാക്കുന്നു.

https://www.facebook.com/Malayalivartha
























